കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, September 9, 2011

എന്നതാ ഈ ഉത്രാടപ്പാച്ചില്‍?എന്നതാ ഈ ഉത്രാടപ്പാച്ചില്‍?
എനിക്കറിയില്ലാട്ടോ...
(അറിയില്ലാന്ന് പറയുമ്പോഴും ലെവനെന്തോന്ന് അഹങ്കാരം)

ഇനി വല്ല മലയാളമാസം വല്ലതും ആണോ..?

വേഗം കലണ്ടര്‍ മറിച്ചു നോക്കി..

മേടം , ഇടവം, കര്‍ക്കടകം... എന്നൊക്കെ കാണാനുണ്ട്.. ബട്ട് ഉത്രാടം.......

ഗൂഗിളില്‍ സെര്‍ച്ചിയാലോ....
ലത് വേണ്ട .. മലബാര്‍ സമരം സെര്‍ച്ചിയാല്‍ മലബാര്‍ ഗോള്‍ഡ് പ്രത്യക്ഷീഭവിക്കും...


നിങ്ങളാരെങ്കിലും പറഞ്ഞ്തന്നാല്‍ മതി..


എന്തായാലും പറഞ്ഞ് വരുന്നത് ഉത്രാടപ്പാച്ചില്‍ എന്ന പേരില്‍ നാട്ടില്‍ നടന്ന ഗമണ്ടന്‍ ഓണപ്പരിപാടിയെപ്പറ്റിയാണ്..
സാംലിംക്കയായിരുന്നു കണ്‍വീനര്‍ ..ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഡിസൈനര്‍ ......
അങ്ങേരെപ്പറ്റി പറയുമ്പോള്‍ ആര്‍ട്ടിസ്റ്റ് ദിലീഫിനെ പറയാതിരിക്കാന്‍ വയ്യ. ഫുള്‍ ടൈം സാലിംക്കയുടെ നാവില്‍ ദിലീഫാണ്..
ഹെന്താ വര...
(പ്രിഥ്വിരാജിന് ദിലീഫ് താന്‍ വരച്ച ചിത്രം കൈമാറുന്ന ഫോട്ടോ ഫേസ് ബുക്കില്‍ കയറ്റിയതും ഈ സാലിംക്കയായിരുന്നു..)

ഓണപ്പരിപാടിയുടെ അന്ന് ദിലീഫിനൊരു ആദരവ് കൊടുക്കണം എന്ന് സാലിംക്കാക്ക് നിര്‍ബന്ധം...നോട്ടീസില്‍ പേരടിക്കുക വരെ ചെയ്തു..

ബട്ട് ലെവന്‍ വന്നില്ല...1500 രൂപയെങ്കിലും ഇല്ലാതെ വരാന്‍ എന്നെക്കിട്ടില്ല......നിങ്ങടെ ഒരു ഒണക്ക ആദരവ്...

ഹ ഹ ഹ

സാലിംക്കയുടെ മുഖമൊന്ന് കാണണം..

മോനേ..ദിലീഫേ .. നീ നെക്സ്റ്റ് വീക്കില്‍ വീട്ടില്‍ വരില്ലേ .. ഗാണിച്ച് തരാം... തേങ്ങാച്ചമ്മന്തി അരക്കും ഞാന്‍.....


സ്ലോ ബൈക്ലിംഗ്, കമ്പവലി, മരം കയറ്റം, വെള്ളം കുടി മല്‍സരം...
അങ്ങനെ ഒത്തിരി മല്‍സരങ്ങള്‍...

ഒടുക്കം ഒരു ഫൈവ് സ്റ്റാര്‍ ഓണ സദ്യയും...

NB: പെങ്ങള്‍ ജിദ്ദയില്‍ നിന്ന് വിളിച്ചിരുന്നു...
എടാ ഞാനും കഴിച്ചു ഓണ സദ്യ.. 30 റിയാല്‍ (മുന്നൂറ് രൂപ)..ചോറ് കിട്ടി അര മണിക്കൂര്‍ കഴിഞ്ഞ് സാമ്പാര്‍, പിന്നെ അര മണിക്കൂര്‍ കഴിഞ്ഞ് പായസം.. അങ്ങനെ അഞ്ച് മണിക്കൂര്‍ കൊണ്ട് ഒരു ഓണസദ്യ..

11 comments:

ഹിഹി ജിദ്ദയില്‍ ഇന്നലെ ഒരു തകര്‍പ്പന്‍ ഓണായിരുന്നു, ശറഫിയയില്‍ മലയാളികള്‍ സാമ്പാ വെള്ളം( മീന്‍സ് 'സാമ്പാര്‍) കുടിക്കാന്‍ തിരിക്കുന്ന കാഴ്ച്ച് ഹൊ അതൊന്നു കാണേണ്ടതായിരുന്നു

ഗൂഗിളില്‍ സെര്‍ച്ചിയാലോ....
ലത് വേണ്ട .. മലബാര്‍ സമരം സെര്‍ച്ചിയാല്‍ മലബാര്‍ ഗോള്‍ഡ് പ്രത്യക്ഷീഭവിക്കും...

nalla rasandto

and its awesome post. :d
this one is like it

sathyathil entha ee uthradapachil

മലബാര്‍ സമരം സെര്‍ച്ചിയാല്‍ മലബാര്‍ ഗോള്‍ഡ് പ്രത്യക്ഷീഭവിക്കും...
ഹഹഹ ഇതുകലക്കി

"മലബാര്‍ സമരം സെര്‍ച്ചിയാല്‍ മലബാര്‍ ഗോള്‍ഡ് പ്രത്യക്ഷീഭവിക്കും..."
അത് കൊള്ളാം
image search കൊടുത്താല്‍ മോഹന്‍ലാലിന്റെ പടം കിട്ടുമോ?

അഞ്ചു മണിക്കൂര്‍ കൊണ്ട് ഓണസദ്യ,
ടീവിയില്‍ പുതിയ സിനിനകള്‍ ഇടുന്ന പോലെ. രണ്ട് മണിക്കൂര്‍ ചിത്രത്തിന് അഞ്ചു മണിക്കൂര്‍.
പരസ്യം ഇട്ട് വലക്കും.

ഇപ്പോഴും കേരളീയരെ കാണാവുന്ന ലോകത്തിലെ ഒരേയൊരു ഇടം ഗള്‍ഫ് ആണ് .അത് കൊണ്ട് മാവേലി ഇപ്പോള്‍ ഓണത്തിനു അങ്ങോട്ട പോക്ക് .കൂട്ടത്തില്‍ താരങ്ങളെയും കാണാല്ലോ ..

ഉത്രാടപ്പാച്ചില്‍ എന്നാല്‍ പിറ്റേ ദിവസം തിരുവോണം അടിപൊളിയാക്കാനുള്ള സാധനങ്ങള്‍ ഒപ്പിക്കാനുള്ള പരക്കം പാചിലിനെയാന് എന്നാണു എന്റെ അറിവ് ..

കൊള്ളാം, എന്നിട്ടോ, ഉത്രാടപ്പാച്ചില്‍ എന്താന്ന് കിട്ടിയോ?

ആവശ്യമില്ലാതെ നാട് ഓടുമ്പോള്‍ വടിയെടുത്ത് നാടിനേം തല്ലി നോക്കട്ടെ.....എല്ലാര്‍ക്കും ജീവിക്കണ്ടേ ഇവിടെ.....

വന്നു കണ്ടതിനു എല്ലാര്‍ക്കും താങ്ക്സ് ട്ടോ

Post a Comment