കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, September 7, 2011

പ്ഫൂ...

ഞാനങ്ങനെ എന്റെ വീട്ടില്‍ ഉലാത്തുകയായിരുന്നു.
(ഈ ഉലാത്തുക എന്നൊക്കെ പറയുന്ന സംഭവം വല്യേ രാജാക്കന്‍മാരൊക്കെ ചെയ്യുന്നതാ... അതാ ഞാനും ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.. എന്നിട്ടും ഈ വീട്ടുകാര്‍ക്കൊന്നും യാതൊരു മൈന്‍ഡും ഇല്ലന്നേ.. )

ഉള്ളില്‍ ചിന്തകളുടെ വിസ്‌ഫോടനം നടക്കുകയാണ്.
(സ്‌ഫോടനങ്ങളുടെ കാലമല്ലേ.. അതോണ്ടാ ഇങ്ങനെയൊക്കെ പറയുന്നത് ..ഒന്നും തോന്നരുത്)

ചിന്തിക്കുന്നത് ഇതാണ്.. ഈ പോസ്റ്റ്‌സെക്യുലര്‍ കാലത്ത് അല്ലേല്‍ പോസ്റ്റ് മോഡേണ്‍ നേരത്ത് പൊറോട്ട ബീഫും കൂട്ടി അടിച്ചാല്‍ ദഹനക്കേട് സംഭവിക്കുമോ..

അങ്ങനെ ചിന്തയുടെ ഏഴ് ഭൂഖണ്ഡങ്ങളും (കെടക്കട്ട്)
ഓടിക്കയറുന്നതിനിടെയാണ് ഒരു ഒച്ചപ്പാട് കേള്‍ക്കുന്നത്..


മ്മേയ്...
ദേ......... കുറേ കുട്ടിപ്പണ്ടാരങ്ങള്‍വരുന്നു...ഫ്രണ്ട്‌സാണ്..
ഉമ്മാ..ബേക്കറിയൊക്കെ എന്താണെന്ന് വെച്ചാല്‍ എല്ലാം യെവന്‍മാരുടെ(യെവള്‍) അണ്ണാക്കിലേക്ക് തള്ളിക്കൊടുത്തേ...
തിന്ന് വീര്‍ക്കട്ടെ എല്ലാം..ഭാവി കേരളത്തിന് മുതല്‍ക്കൂട്ടാവട്ടെ...

മഖ്ബു , നമുക്കൊരു മാഗസിന്‍ ഇറക്കണ്ടേ..

(വേണ്ട മക്കളേ, ആ കഞ്ഞി കലത്തില്‍ തന്നെ ഇരിക്കട്ടെ.. കുറേ കാലമായി മാഗസിന്‍ എന്നും പറഞ്ഞു എല്ലാം കൂടി വന്ന് വീട്ടിലെ തീറ്റ സാമാനങ്ങളെല്ലാം കുടിയൊഴിപ്പിക്കാന്‍ തുടങ്ങിയിട്ട്..... നമ്മളെത്ര കണ്ടതാ..)നീ തന്നെ എഡിറ്ററാകണം... അതിനുള്ള യോഗ്യത നിനക്ക് മാത്രല്ലേ ഉള്ളൂ.. നീ സംഭവമല്ലേ...
(അത് ശരിയാ...എന്റെ വില എനിക്ക് മനസ്സിലായില്ലെങ്കിലും ഫ്രണ്ട്‌സിന് മനസ്സിലായി.. ഹത് മതി ... അല്ലെങ്കിലും ആനയുടെ വലിപ്പം ആനക്ക് മനസ്സിലാവില്ല്‌ല്ലോ..

ഉമ്മാ ഇവര്‍ക്ക് തിന്നാനെന്തെങ്കിലും എടുത്തോ.. പാവങ്ങള്‍ .. നല്ല വിശപ്പുണ്ടാകും.. എല്ലാം ശരിക്കും കഴിച്ചോട്ടോ..)

മാഗസിനൊരു പേര് വേണം.. മഖ്ബു ഒരു പേര് പറ...

പ്ഫൂ...

എന്തേ..

അല്ല, മാഗസിന്റെ പേര് പ്ഫൂ എന്നിട്ടാലോ...?

അയ്യോ മാഗസിന്‍ കണ്ടിട്ട് നാട്ടാര്‍ പ്ഫൂ എന്ന് പറയുമോടേയ്....


NB:
1- ഞാനെന്റെ ഫ്രണ്ട്‌സിന് നിങ്ങളുടെ ആരുടേയും ബ്ലോഗ് അഡ്രസ് പറഞ്ഞ് കൊടുത്തിട്ടില്ല..എഡിറ്റര്‍ സ്ഥാനത്ത് നിന്നെന്നെ മാറ്റി നിങ്ങളെ ആക്കിയാലോ..
2-ചില ബ്ലോഗര്‍മാരുടെ സൃഷ്ടികള്‍ എടുത്തിട്ടുണ്ട്.അതവരെ മെയില്‍ ചെയ്ത് അറിയിക്കുന്നതാണ്. ദയവ് ചെയ്ത് കാശ് ചോദിക്കരുത്.. ആകെ കടത്തിലാ...
3- എന്നെ എഡിറ്ററാക്കിയ എന്റെ ഫ്രണ്ട്‌സിനെ ആരും പഴി പറയരുത്.. ഒര് തെറ്റ് ആര്‍ക്കും പറ്റാമല്ലോ...

NOTE:ഇതിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത് അന്ഷാദ്ക്ക യ്യാണ് .. വലിയ സംഭവമാ .. ലിതില്‍ എഴുതിയിരിക്കുന്ന ഫുലികള്‍(ഫുലിനികള്‍)
ആബിദ് കോലിക്കര,റെനീഷ,സുലൈഖ , ഷാമിലി കോക്കൂര്‍ , അഭിനി ,
ആഷിഖ് ഇ എ,മണികണ്ഠന്‍ കോട്ടോല്‍

26 comments:

മാഗസിന്റെ പേര് കൊള്ളാട്ടോ...കാണുമ്പോ വായിക്കാനൊരു ത്വര തോന്നും...:)
എല്ലാ ആശംസകളും...

ഹൊ പേര് പുതുമയുണ്ട്
ഗൊള്ളാം
ആശംസകള്‍

വേനല്‍ പക്ഷി , ഷാജൂ ..
നല്ല വാക്കിനു താങ്ക്സ് ട്ടോ

എല്ലാ ആശംസകളും...

ആശംസകളെല്ലാം മൊത്തവിലക്ക് എടുത്തിരിക്കുന്നു ജെഫൂ ..

angne nammude maqbool oduvil oru editor ayi alle
sandosham))0 smile

ദില്‍ഷ, ഇതെന്റെ ആദ്യത്തെ മാഗസിനല്ല കേട്ടോ...നാല് മാഗസിനുകള്‍ മുമ്പ് ചെയ്തിട്ടുണ്ട്....
1-മഴത്തുള്ളി വീഴുമ്പോള്‍ ചേമ്പിലക്ക് സംഭവിക്കുന്നത്
2-ഈ കണ്ണാടി ലോകത്ത് ചങ്ങാതിയുടെ പ്രസക്തി
3-മതേതര മലയാളത്തിന്റെ പങ്കപ്പാടുകള്‍
4-ആയതിനാല്‍ നമുക്കിനി മത്തങ്ങയെക്കുറിച്ച് സംസാരിക്കാം..

ലിതൊക്കെയായിരുന്നു.. ആ മാാഗസിനുകളുടെ പേരുകള്‍

ബാസില്‍ കൊലച്ചിരിക്ക് താങ്ക്‌സ് ട്ടോ...

This comment has been removed by the author.

ayyo idokke eganeya vayikkan kittunnathu

ningalude nattilaayirukkum alle irakkiyirikkunathu

അതിലെ പ്രസക്തമായ എഴുത്തുകള്‍ താമസിയാതെ പോസ്റ്റണം എന്ന് കരുതുന്നുണ്ട്...

ഞാനും വായിച്ചു, ആ മാഗസിന്‍ വേണം എന്ന് കടയില്‍ ചെന്ന് പേര് പറഞ്ഞാല്‍ അടി എപ്പോ കിട്ടിയെന്നു നോക്കിയാല്‍ മതി.

ഹാവൂ .. അങ്ങനെയങ്കിലും രണ്ടെണ്ണം കിട്ടിയല്ലോ ..

ആ കടക്കാരന് എന്റെ വക ഒരു താങ്ക്സ് (മുഴുവന്‍ ബൂലോകക്കാര്‍ക്കും വേണ്ടി )

എല്ലാ ആശംസകളും എഡിറ്റര്‍

മാഗസിന്‍ മാനിയ മാഗസിന്‍ ഫോബിയ ആകാതിരിക്കട്ടെ....

കൊമ്പന്‍ , ഞാന്‍ .. വന്നു കണ്ടതിനു താങ്ക്സ്

പോസ്റ്റുകള്‍ എല്ലാം വായിച്ചു !
ആക്ഷേപ ഹാസ്യത്തി ന്‍റെ മൂര്‍ച്ച ശരിക്കും അനുഭവിച്ചു !
ഇനിയും പ്രതീക്ഷിക്കുന്നു

ബാവക്ക .. സന്ദര്‍ശനത്തിനു താങ്ക്സ്

Maq....isthapethu ennat enthe satzhasanthamaya abiprayaman...aashamsakal...Maq....isthapethu ennat enthe satzhasanthamaya abiprayaman...aashamsakal...

Ee magazinileku ente kavitha ayakatte tkka...........

Ee magazinileku ente kavitha ayaketta ikka........

ഹയ്യ .. എന്നിട്ട് വേണം ഈ മാഗസിന്‍ കുളമാകാന്‍

Post a Comment