കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Saturday, September 3, 2011

പറയൂ മാഷേ എനിക്കിപ്പോ ഒരു കമ്യൂണിസ്റ്റാവണം

:

പറയൂ മാഷേ എനിക്കിപ്പോ ഒരു കമ്യൂണിസ്റ്റാവണം....എന്തൊക്കെ ചെയ്താലാ ഞാനൊരു ഗമണ്ടന്‍ ഗമ്യൂണിസ്റ്റാവുക....
'മോനേ, നീ ഒന്നും ചെയ്യണ്ട, ഇനി മുതല്‍ നീ കമ്യൂണിസ്റ്റാണ്...'
'അതെങ്ങനെ , ഞാന്‍ ഒന്നും ചെയ്തില്ലല്ലോ..'
'നീ മനസ്സില്‍ പറഞ്ഞില്ലേ, ഞാന്‍ കമ്യൂണിസ്റ്റാണെന്ന്...ഹതുമതി..'
'അതുമതിയോ.. ഇത് വരെ ഞാന്‍ നമസ്‌കരിച്ചിരുന്നു.. നോമ്പ് നോറ്റിരുന്നു.... ഇനി..?'
'ഇനി അതൊന്നും ചെയ്യണ്ട..'
'അപ്പോള്‍ ഒന്നും ചെയ്യാതിരിക്കലാണോ മാഷേ കമ്യൂണിസം..'
'ഏയ് .. നീ ഇനി തൊഴിലാളി ഐക്യത്തിനു വേണ്ടി പണിയെടുക്കണം..'
'അയ്യോ , അതെങ്ങനെ?'
'അതൊക്കെയുണ്ട്'
'അപ്പോള്‍ മുതലാളിമാര്‍...?'
'അടുപ്പിക്കാന്‍ കൊള്ളില്ല ..അവരുമായുള്ള സംഘട്ടനത്തിലൂടെയാണ് ലോകം വളരുന്നത്'
'അപ്പോള്‍ മാഷേ എത്ര കാശുണ്ടെങ്കിലാണ് ഒരാള്‍ മുതലാളിയാവുക..?'
'അത്.......ഒരു ലക്ഷം രൂപയൊക്കെ ഉണ്ടെങ്കില്‍ അയാളെ മുതലാളി എന്നു വിളിക്കാം'
'അപ്പോള്‍ എത്ര കമ്യൂനിസ്റ്റ്നേതാക്കള്‍ക്കാ കാറും ബസും പാണ്ടിലോറിയൊക്കെയുള്ളത്..കൂറ്റന്‍ ബ്ലംഗ്ലാവുകളും....അവരൊക്കെ മുതലാളി വര്‍ഗത്തില്‍ പെടുമോ മാഷേ..'
(ഇബ്ലീസേ .. നീ അടി മേടിക്കും..)
'അല്ലേല്‍ വേണ്ട മാഷേ .. ആരാ ഈ തൊഴിലാളി...?'
'തൊഴിലെടുക്കുന്നവന്‍..'
'കള്ളന്‍മാരും കൊള്ളക്കാരുമൊഴികെ പിന്നെ എല്ലാവരും തൊഴിലെടുത്ത് തന്നെയല്ലേ ജീവിക്കുന്നത്..'(അല്ല.. അതും ഒരു തൊഴിലാണല്ലോ അല്ലേ..)
'ഹത് ......'
'മാഷേ .. ഈ ഡോക്ടറും എഞ്ചിനീയറുമൊക്കെ തൊഴിലാളി വര്‍ഗത്തില്‍ പെടുമോ..'(അവരും മുതലാളി വര്‍ഗമാണെങ്കില്‍ എന്റെ ഉപ്പാക്കെതിരെ ഞാന്‍ പോരാടേണ്ടി വരും..)
'ഹത്.......'
'അതും തൊഴിലല്ലേ മാഷേ....'
'.................................................'
'എന്താ മാഷേ ഈ വൈരുധ്യാത്മക ഭൗതികവാദം..?'
'വൈരുധ്യങ്ങളിലൂടെയാണ് ലോകം വളരുന്നത് എന്ന സിദ്ധാന്തമാണത്...'
'ഫോര്‍ എക്‌സാംബിള്‍...?'
'വിത്തിനോട് പോരടിച്ചിട്ടല്ലേ ചെടി വളരുന്നത്...'(ഹ ഹ ..പോര് പോലും പോര്... വിത്തിന്റെ വികാസമാ ചെ ടി.. ഈ മാഷിന്റെ ഒരു കാര്യം..)
'ആഹാ..ഫയങ്കരം....
ഇന്ത്യയും പാക്കിസ്ഥാനും തല്ല് കൂടി ബംഗ്ലാദേശ് ഉണ്ടാകുന്നു..
അമേരിക്കയും ചൈനയും ഇടികൂടി തിബത്ത് ഉണ്ടാകുന്നു.. ഹ ഹ'

'മാഷേ എനിക്ക് കമ്യൂണിസ്റ്റാവണ്ട...സഹകരണം കൊണ്ടേ ലോകം വളരൂ..സംഘട്ടനം കൊണ്ടല്ല....'
'അപ്പോള്‍ നീ വീണ്ടും മത വിശ്വാസിയാവുകയാണോ...?'
'അതെ'
'മോനേ , മതങ്ങള്‍ ലഹള പടക്കുന്നു.... വര്‍ഗീയ ലഹളകള്‍...'

'ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ നടത്തിയത് മതങ്ങളാണോ മാഷേ...മത ലഹളകളിലേതിനേക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ കൊല്ലപ്പെട്ടത് മതേതര ലഹളകളിലല്ലേ.....രാഷ്ട്രീയ സംഘട്ടനങ്ങളിലല്ലേ..
ആശയങ്ങളെ തെറ്റായി ആവിഷ്‌കരിക്കുന്നതാ മാഷേ പ്രശ്‌നം..'


NB:

മാറഞ്ചേരി ടൗണിലെ ഓവ് ചാലിനരികെ ഒരു ചുകപ്പ് കൊടി പൊതിഞ്ഞ
അജ്ഞാത ശവം കണ്ടെത്തി.(നാളത്തെ സ്‌കൂപ്പ്)

28 comments:

hridayam niranja onashamsakal.............

ജയരാജ്‌ ഭായ് .. ഹാപ്പി ഓണം .. ഹടിപൊളി സദ്യ തിന്നുമ്പോള്‍ നമ്മളെയൊക്കെ ഓര്‍ക്കണേ ....

ഹ ഹ ശാഫീ .. നല്ല വാക്കിനു നന്ദി ..

കമ്യൂണിറ്റായില്ലാ അല്ലേ
കൊള്ളാം

മാഷെന്നെ വലിക്കാന്‍ നോക്കി .. ലോജിക് ക്ലിയരല്ലെങ്കില്‍ പിന്നെന്തോ ചെയ്യും .. ഹ ഹ ..
ഷാജൂ താങ്ക്സ്

വആശയങ്ങളെ തെറ്റായി ആവിഷ്‌കരിക്കുന്നതാ മാഷേ പ്രശ്‌നം..'
ഇത് തന്നെ ആണ് പ്രശ്നം സ്വതം ഇച്ചകള്‍ക്ക് വേണ്ടി ആശയങ്ങളെയും ആദര്സങ്ങളെയും ഒക്കെ തോന്നിയപോലെ ആക്കുക

പിന്നെ ഒവുപാലത്തിന്റെ ചോട്ടിലൊന്നും പോയി ആത്മഹത്യ ചെയ്യല്ലേ അനുശോജന കുറിപ്പെഴുതാന്‍ എനിക്ക് സമയമില്ല

കമ്യൂണിസവും ഈശ്വര വിശ്വാസവും നന്മയിലേക്കുള്ള വഴികളാണ്.
കമ്യൂണിസ്റ്റു എന്ന് അവകാശപ്പെടുന്ന നേതാക്കളും പുരോഹിതന്മാരുമാണ് ആ വഴി അടച്ചത്.
അത് പോലെ ഒരു സ്കൂപ്പ് ന്യൂസ്‌ കൂടി വരാന്‍ ചാന്‍സ് ഉണ്ട് എങ്കില്‍ നമുക്ക് നരകത്തില്‍ വച്ച് കാണാം

ചുവപ്പ്കൊടി പൊതിഞ്ഞ ശവത്തിന്റെ കഴുത്തില്‍ ഒരു ഖദര്‍ ഷോളുണ്ടായിരുന്നു, നെറ്റിയില്‍ നീളത്തില്‍ ഒരു കുങ്കുമക്കുറിയും. ഒടുവില്‍ കഴിച്ച ആഹാരം ഐസ്ക്രീമായിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു....

ആശയങ്ങളെ തെറ്റായി ആവിഷ്‌കരിക്കുന്നതല്ല പ്രശ്നം, ഒരാളുടെ ശരികളെ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ്.

@കൊമ്പന്‍...അനുശോചനക്കുറിപ്പെഴുതാനൊക്കെ ഞാന്‍ ആളെഏര്‍പ്പാടു ചെയ്തിട്ടുണ്ട്..ചുമ്മാ കൊമ്പനെ ബുദ്ധിമുട്ടിക്കണ്ടല്ലോ..

@ഞാന്‍....അയ്യോ എന്തിനാ നരകത്തില്‍ വെച്ച് കാണുന്നത്.. സ്വര്‍ഗത്തില്‍ വെച്ച് തന്നെ കാണാമെന്നേയ്....


@സോണി....അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നവനെ നമുക്ക് നല്ല അടി കൊടുക്കാം.. എന്താ..

ഫോ..ഏറ്റു.
അപ്പൊ കാര്യവും എഴുതാനറിയാം. ലേ..

വാല്യക്കാരോ .. പിന്നെന്തോ കരുതി .. ഞാനേതോ കൂതറയാനെന്നോ .. ഹ ഹ
വന്നു കണ്ടതില്‍ സന്തോഷം ...

ayyo njan varan vaikaiyalle. ennalum saramilla
ente allah ivan purogamichallo

nannayitundto

വര്‍ഗ്ഗ സംഘട്ടനം എന്നത് വര്‍ഗ്ഗ സഹകരണം ആയിട്ടാണ് മാറേണ്ടത്.. നല്ല പോസ്റ്റ്‌..

കമ്മ്യൂണിസം ഇത്ര ചീത്തയാണോ ?അഭിപ്രായ വ്യത്യാസം ഉള്ളപ്പോഴും ഭംഗിയായി എഴുതി എന്നത് സമ്മതിക്കുന്നു ..

@ദില്‍ഷ വരാന്‍ വയ്കിയത് പ്രശ്നമാക്കണ്ട ..
ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി തന്നെ വന്നല്ലോ

@ജെഫു .. കണ്ടിട്ട് കുറച്ചായല്ലോ... നല്ല വാകിനു ഡബിള്‍ താങ്ക്സ്

@സിയാഫ് ..സംഘട്ടനം വേണ്ടല്ലോ നമുക്ക് .. സഹകരണം മതി ...നമ്മില്‍ പണം ഉള്ളവനും ഇല്ലാത്തവനും ഒക്കെ ഉണ്ടാകും .. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുക എന്ന ആശയം എത്ര സുന്ദരമാണ് ..


പിന്നെ പറയുമ്പോള്‍ എല്ലാം പറയണല്ലോ .. കഴിഞ്ഞ തവണത്തെ എന്റെ കന്നി വോട്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു .. ഹ ഹ

eda ee blog onnu nok
paribhaasha.blogspot.com

ഞാന്‍ നോക്കി .., ഫോളോ ചെയ്തിട്ടുണ്ട് .. പിന്നീട് വായിക്കാം .. എന്താ നല്ല ബ്ലോഗാണോ ..?

@ ദില്‍ഷ .. താങ്ക്സ് .. നല്ലൊരു ബ്ലോഗ്‌ പരിചയപ്പെടുത്തിയതിനു ..

ഒരു വസന്തകാലസായാഹ്നം
എന്നോടു പറഞ്ഞതിങ്ങനെ:
പൂ വിരിച്ച പാതകളാണു
ഭൂമിയിൽ നീ തേടുന്നതെങ്കിൽ
നിന്റെ വാക്കുകളുടെ വായടയ്ക്കുക,
നിന്റെ വൃദ്ധഹൃദയത്തിനു കാതുകൊടുക്കുക.
ഇതേ വെള്ളവസ്ത്രം തന്നെയാവട്ടെ,
നിന്റെ വിലാപവേഷം,
നിന്റെ ഉത്സവവേഷവും.
നിന്റെയാഹ്ളാദങ്ങളെ ലാളിയ്ക്കുക,
നിന്റെ വിഷാദങ്ങളെ ലാളിയ്ക്കുക,
പൂവിരിച്ച പാതകളാണു
ഭൂമിയിൽ നീ തേടുന്നതെങ്കിൽ.

വസന്തകാലസായാഹ്നത്തോടു
ഞാൻ പറഞ്ഞതിങ്ങനെ:
എന്റെ ഹൃദയത്തിലുള്ള രഹസ്യം തന്നെ
നീയിപ്പോൾ വെളിവാക്കിയതും:
ആഹ്ളാദത്തെ വെറുക്കുന്നു ഞാൻ
വിഷാദത്തെ വെറുപ്പായതിനാൽ.
നീ പറഞ്ഞ പൂവിരിച്ച പാതയിൽ
കാലെടുത്തു വയ്ക്കുംമുമ്പേ
നിന്നെക്കാട്ടണമെന്നുമെനിക്കുണ്ട്
എന്റെ വൃദ്ധഹൃദയത്തിന്റെ
ദാരുണമായ മരണവും.


pinne topalle nee vayikkanam.
enganeya karaya ennu ad vayich kayijjal ninak manasilakuto

എന്നെ കരയിപ്പിച്ചേ അടങ്ങൂ എന്നാണോ ... മ്മിണി പുളിക്കും ...
ഹ ഹ

കംമുനിസതെക്കുരിച്ചുള്ള അജ്ഞത ആണ് ഈ പോസ്റ്റ്‌ മുഴുവന്‍........ ...
.മതനിഷേധമല്ല കംമുനിസതിന്റെ സത്ത.അത് മതവിശ്വാസികളെ ശത്രുക്കളായി കാണുന്നുമില്ല.

കമ്മ്യൂണിസവും വര്‍ഗസംഘട്ടനവുമൊക്കെ നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്തവന്റെ പ്രതീക്ഷയായി നിന്ന ഒരു കാലമുണ്ടായിരുന്നു... ഇപ്പോള്‍ അങ്ങിനെ ഒന്നില്ല... ഇപ്പോള്‍ മറ്റാരേക്കാള്‍ സമ്പന്നന്റെയും ശക്തന്റെയും ‌അഭിവൃദ്ധിക്കുവേണ്ടി മാത്രം നിലകൊള്ളുകയും.,അശക്തനേയും, ദരിദ്രനേയും ചവിട്ടിയരക്കുകയും, ഒരു പാട് ത്യാഗങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും മാനവ രാശി നേടിയതൊക്കെയും നിരാകരിച്ച് മധ്യകാല മൂല്യങ്ങള്‍ പുനസ്ഥാപിക്കുവാനുള്ള അജണ്ടയുമായി നടക്കുന്നതും കമ്യൂണിസ്റ്റുകള്‍ എന്ന് അറിയപ്പെടുന്നവര്‍ തന്നെ...

nastikan..
അപ്പോള്‍ എന്താ മാഷേ കമ്യൂണിസത്തിന്റെ സത്ത...?

'ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ നടത്തിയത് മതങ്ങളാണോ മാഷേ...മത ലഹളകളിലേതിനേക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ കൊല്ലപ്പെട്ടത് മതേതര ലഹളകളിലല്ലേ.....രാഷ്ട്രീയ സംഘട്ടനങ്ങളിലല്ലേ..
ആശയങ്ങളെ തെറ്റായി ആവിഷ്‌കരിക്കുന്നതാ മാഷേ പ്രശ്‌നം..'

അപ്പൊ ങ്ങളും ഒരു കമ്മ്യൂനിസ്റ്റ് ആയല്ലേ ? നല്ല നിരീക്ഷണം. ആശംസകൾ.

Post a Comment