കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, September 1, 2011

ബ്ലോഗ് സന്ദര്‍ശനത്തിന് കാശ് ഓഫര്‍ ചെയ്തു വിക്കിലീക്‌സിന്റെ പുതിയ വെളിപ്പെടുത്തല്‍ജാഡല്‍ഹി:ബ്ലോഗിനെ ഫോളോ ചെയ്യുകയും കമന്റുകയും ചെയ്യുകയാണെങ്കില്‍ പറയുന്ന കാശ് തരാമെന്ന് ബൂലോക പുലികളോട് മക്ഖു ഓഫര്‍ ചെയ്തതായി വിക്കിലീക്‌സ് രേഖകള്‍.ബ്ലോഗുലകത്തിലെ അന്തേവാസികളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നുഴഞ്ഞ് കയറി ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് ഓരോരുത്തര്‍ക്കും കോള്‍ ചെയ്യുകയായിരുന്നത്രെ .

മോനേ, നിന്നെപ്പോലെ നക്കാപ്പിച്ചകള്‍ക്ക് പറഞ്ഞ പണിയല്ല ഇതെന്നും അറിവും അനുഭവവും ഉള്ളവരുടെ വിഹാര കേന്ദ്രമാണ് ബ്ലോഗെന്നും ഉപദേശിച്ച നന്‍മേഛുക്കളെ വെല്ലുവിളിച്ചാണ് ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയതെന്നും അത്‌കൊണ്ട് നിങ്ങളൊക്കെ ഹെല്‍പ്പണം,നാറ്റിക്കരുത് എന്നുമൊക്കെയുള്ള മക്ഖുവിന്റെ രോദനാപൂര്‍വ്വമുള്ള ഫോണ്‍ സംഭാഷണവും ചോര്‍ത്തിയിട്ടുണ്ട്.

ജാഡലോടകം ബ്ലോഗില്‍ എപ്പോഴും കയറി കമന്റടിച്ച് കസറുന്ന അന്സാര്‍ അലി, ജെഫു,മാഡ്,ഷാജു,കൊമ്പന്‍,സോണി തുടങ്ങിയവരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നൗഷാദ് വടക്കേല്‍, ജയരാജ്,ഋതുസഞ്ജന, ദില്‍ഷ,കണ്ണന്‍,വേനല്‍പക്ഷി,ചെകുത്താന്‍,ദുബായിക്കാരന്‍,തുടങ്ങിയവര്‍ പോലീസ് നിരീക്ഷണത്തിലാണ്(നോക്കിക്കോ,താമസിയാതെ എല്ലാരും അകത്താകും..).

ലക്ഷങ്ങളാണ് ഇവര്‍ക്ക് ഓഫര്‍ ചെയ്തതെന്നാണ് വിക്കിലീക്‌സ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.(ലക്ഷത്തില്‍ എത്ര പൂജ്യമുണ്ട് എന്റെ ലീക്ക് ബീരാന്‍മാരെ... പാവം മക്ഖു പത്തിന്റെ പുത്തന്‍ നോട്ട് കണ്ടിട്ട് കാലം കൂറച്ചായേ.....)

'കാശ് ഞാന്‍ അങ്ങോട്ട് തരാം,എത്ര വേണമെന്ന് പറഞ്ഞാല്‍ മതി.. നിന്റെ ബ്ളോഗൊന്ന് നിര്‍ത്തുമോ,പ്ലീസ്'എന്നൊരാള്‍പറയുന്നതായും ചോര്‍ത്തപ്പെട്ട ഫോണ്‍ സംഭാഷണത്തിലുണ്ട്.(ആരായാലും അയാള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം...ഹമ്പട.. അത്രക്കായോ..)

ബ്ലോഗ് നിര്‍ത്തണമോ വേണ്ടയോ എന്ന വിഷയത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി മക്ഖു ചര്‍ച്ച നടത്തിയെന്നും തെളിഞ്ഞിട്ടുണ്ട്.ബ്ലോഗ് എന്റെ പ്രാദേശിക കാര്യമാണെന്നും നിങ്ങള്‍ ഇറാനെ ആക്രമിച്ചാല്‍ അതെന്റെ ബ്ലോഗിനെ ബാധിക്കാന്‍ സാധ്യത ഉണ്ടെന്നും അത്കൊണ്ട് ആക്രമണ നീക്കത്തില്‍ നിന്ന് നിങ്ങള്‍ പിന്‍മാറണം എന്നും മക്ഖു അഭ്യര്‍ത്ഥിച്ചിരുന്നത്രെ( ഹൊ.. അതോണ്ട് ഇറാന്‍ ആക്രമണം ഒഴിവായി...)

ഇതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കൊന്നും മക്ഖു ഇതേ വരെ പ്രതികരിച്ചിട്ടില്ല. കാശ് വാങ്ങിയിട്ട് ബ്ലോഗില്‍ കയറാത്ത വിരുതന്‍മാരുണ്ടോ എന്നും പോലീസ് അന്യേഷിക്കുന്നുണ്ട്.

NB:വാങ്ങിയ കാശ് തിരികെ നല്‍കിയാല്‍ താന്‍ ബ്ലോഗ് നിര്‍ത്താമെന്നാണ് മക്ഖു ഇന്ന് രാവിലെ ട്വീറ്റ് ചെയ്തത്.ബൂലോകര്‍ അതിനു തയ്യാറാണോ ആവോ....?

30 comments:

ഹും..ആരെവിടെ...ആരെടാ മകുവിനോട് ബ്ലോഗു നിര്‍ത്താന്‍ പറഞ്ഞത്.....ലിബിയന്‍ ആക്രമണം ഒഴിവാക്കാന്‍ വല്ല വേലയും ഉണ്ടോ മക്കൂ.....ഈ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് എയ്ബീസീഡി അറിയാത്ത നമ്മുടെ രാഷ്ട്രീയക്കാരെ അഭിമുഖം നടത്തല്‍ തന്നെയാണോ മക്കൂ പരിപാടി..അതോ....

നെക്സ്റ്റ് വീകില്‍ ഞാന്‍ ഒബാമയെ ഒന്ന് കാണുന്നുണ്ട് .. ലിബിയന്‍ പ്രശ്നം അപ്പോള്‍ പറയാം കേട്ടോ അന്സാര്‍ക്കാ ഹ ഹ ..

അസ്സലായിട്ടുണ്ട് :)

സാമൂസ് ഭായ് ആദ്യായിട്ടല്ലെ ഇവിടെ ..? ഒരു ക്ലാപ്പടിച്ചു സഹര്‍ഷം സ്വാഗതം ചെയ്യുന്നു ....

eda nee swapnathil obamayude aduthek pokunna karyamano parajjad
ennalum ente allah ivande agrahaghal chillarayonnumallallo

eda ninde blog kondekilum police enneyum rthuvineyum okke anyoshikkunundallo
thanks

othiri nannayittund

@ദില്‍ഷ , നിങ്ങള്‍ ആകാശം കിനാ കാണുക .. എന്നാല്‍ പുളിങ്കുരു എങ്കിലും കിട്ടും എന്നല്ലേ ...

ചുമ്മാ സ്വപ്നമെങ്കിലും കാണാന്‍ സമ്മതിക്കെന്നെ ........

ഇച്ചെങ്ങായിക്ക് പിരാന്തായോ??

നിങ്ങളെന്നെ ഭ്രാന്തനാക്കി ... വല്യാക്കാരോ .. ഡോണ്ടു ഡോണ്ടൂ ..

കൊമ്പനെ പോലീസ് അല്ല ജാടലോടകം വരെ പിടിക്കില്ല പിടികിട്ടില്ല ഞാന്‍ മേനിയില്‍ എണ്ണ ഇട്ടാ നടകാര്

വെളിച്ചെണ്ണയോ അതോ മണ്ണെണ്ണയോ...രണ്ടായാലും കൊമ്പന്റെ കാര്യം പോക്കാ...

എനിക്ക് എന്നിട്ട് പൈസയൊന്നും കിട്ടീല്ലല്ലോ.. ഞാൻ അക്കൌണ്ട് നമ്പർ രഹസ്യായി പറഞ്ഞു തരാം ട്ടോ.. പോലീസ് പിടിച്ചാലും വേണ്ടില്ല.:) പോസ്റ്റ് കൊള്ളാം

അയ്യട .. ഇപ്പോള്‍ പറയുന്നത് കേട്ടോ .. വേഗം കാശു തിരിച്ചു തന്നോ ..അല്ലേല്‍ സത്യായിട്ടും ഞാന്‍ പോലീസിനോട് പറയും ..ന്ഗ്യാഹഹ

nide swapnagalil high level maintain cheyyunavara ada veshamam

oduvil pottakinattil chadalletto
othiri peru nide blog wait cheydirikkukaya

njan verude parajjadatto allahu othiri swapnaghal kanikkatte

pedikkanda njan parajjal theerchayayum nadakkum

ende navin nalla shakthiya
aghane nee mathram cheerandatto

നീ തന്ന പൈസ മൊത്തം കള്ള നോട്ടാണ് മോനെ..പറഞ്ഞു പറ്റിക്കാതെ മര്യാദക്ക് നല്ല നോട്ട് താ..

മഖ്ബൂല്‍, ഞാനിവിറ്റെ ആദ്യമായിട്ടാ... ഇതിലെ നർമ്മം ആസ്വദിച്ചു. കൊള്ളാം. വിക്കി ലീക്സ് ചോരുന്നതിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ ഒരു ചിന്ത അവതരിപ്പിച്ചത് കലക്കിയിട്ടുണ്ട്.... ഇടയ്ക്കിടയ്ക്ക് ഇതിലേയൊക്കെ വരാം...

എന്നെ വിട്ടു, ഇന്ന് കാലത്ത്,
അന്നുതന്നതില്‍ പാതി ഏമാന്‍മാര്‍ക്ക് കൊടുത്തപ്പോള്‍.
വൈകിട്ട് വീണ്ടും പിടിച്ച് അകത്തിട്ടു,
ദുബായ്‌ക്കാരന് കൊടുത്തപോലെ എന്നെയും കള്ളനോട്ടുതന്നു പറ്റിച്ചല്ലേ?
ഇപ്പോ അതിനാ കേസ്‌.
എല്ലാം ഞാന്‍ പറഞ്ഞുകൊടുക്കും...

പോസ്റ്റ്‌ കൊള്ളാം.
(ഇവിടെ കമന്റാന്‍ വന്ന എന്നെ പറഞ്ഞാല്‍ മതി.)

കാശ് കിട്ടിയാലും ഇല്ലേലും അമ്പതാമത്തെ ഫോളോവര്‍ എന്ന തെറ്റ് ഞാന്‍ ചെയ്യുന്നു :-)
പോസ്റ്റ്‌ രസകരം

പോലിസിന്റെ കണ്ണ് വെട്ടിച്ച്,ജീവന്‍ പണയം വെച്ച് ജാടലോടകത്തില്‍ എത്തി കമന്റ് ഇട്ട വേനല്‍പക്ഷിക്ക് മഖ്ബൂ കൂടുതല്‍ പണം നല്കാന്‍ തീരുമാനിച്ചതായി വിശ്വസിക്കാവുന്ന കേന്ദ്രങ്ങളില്‍ നിന്നും അറിയിപ്പ്‌...
(ഹോ..അതൊന്നും വേണ്ടായിരുന്നു)

കമന്ടിയാല്‍ പോലീസ്‌ പിടിക്കുന്ന ബ്ലോഗില്‍ അന്വേഷിച്ചു കണ്ടു പിടിച്ചു ഞാനും വന്നു. കമന്റി.ഇനി ദൈവം മഖ്‌ബൂനെ കാക്കട്ടെ. പോലീസുകാര്‍ക്ക്‌ ഇടിച്ചു സത്യം പറയിപ്പിക്കാന്‍ വേണ്ടിയെങ്കിലും മഖ്‌ബൂനെ ബാക്കിവച്ചേക്കണേ എന്ന് ഇനി മുതല്‍ ഞാന്‍ പ്രാര്‍ഥിക്കാം

നിങ്ങള്‍ എനിക്ക് വിട്ട പണം ഇത് വരെ ഇവിടെ കിട്ടിയിട്ടില്ല...അത് കൊണ്ട് എന്റെ പേര് ഇനി ഒരു പോസ്റ്റിലും എഴുതി നാറ്റിക്കല്ലേ..പ്ലീസ്

@ദുബായിക്കാരന്‍,സോണി... എന്നെ പറ്റിക്കാന്‍ നോക്കണ്ട..അത് ഒര്‍ജിനല്‍ നോട്ട് തന്നെയായിരുന്നു...

പിന്നെ, കള്ളന്‍മാരുടെ കയ്യില്‍ എത്തുന്ന നോട്ടിനെയാ ഈ കള്ളനോട്ടെന്ന് പറയുന്നത്...നോട്ട് ദ പോയിന്റ്.....

@ദില്‍ഷ, നന്നായി പ്രാര്‍ത്ഥിച്ചോ, ഫലിച്ചാല്‍ ഒരു ഗിഫ്റ്റ് ഓഫര്‍ ചെയ്യുന്നു
(ഇനി അതും ചോദിച്ച് വന്നേക്കരുത്).

@റിജോ ഇവിടെ വന്നതില്‍ പെരുത്ത് സന്തോഷം കേട്ടോ..

@ചെറുവാടി .. ആ മഹാപാപം ചെയ്യുന്നത് ആരെന്ന് കാത്തിരിക്കുകയായിരുന്നു ഞാന്‍.. ഹ ഹ..

@വേനല്‍ പക്ഷി ..
ഹയ്യ.. ഇമ്മിണി കിട്ടും .. കാത്തിരുന്നോ....

@ഞാന്‍.. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇനി നീയും കൂടി ഉണ്ടല്ലോ... ഹൊ ആശ്വാസമായി...

@പരപ്പനാടന്‍.. നിങ്ങള്‍ ശുണ്ഡിക്കാരനാണെന്ന് നിങ്ങളുടെ ബ്‌ളോഗില്‍ കണ്ടു.. എന്നോട് ശുണ്ഡിയൊന്നും കാണിക്കല്ലേ കേട്ടോ... വന്ന് കണ്ടതില്‍ ബഹുത് ഹാപ്പി....

ഒരു കോടി... അല്ലേല്‍ വേണ്ട ഒരു ഓണ "കോടി" എങ്കിലും തന്നിട്ടാണ് പോലീസ്‌ പിടിച്ചതെങ്കില്‍ സങ്കടം ഇല്ലായിരുന്നു. ഇതിപ്പം..കോടി പോയിട്ട് കോണകം പോലുമില്ല.. പോലീസിന്റെ തല്ലും കൊണ്ട് എന്ന് പറഞ്ഞ പോലായി..

ഹ ഹ.. അതല്ലേ മാഡ് ഫ്രണ്ട്ഷിപ്പ്...

വല്ലാതെ അടികൊണ്ടോ....
വേദനക്ക് ലവണതൈലം ബെസ്റ്റാ.....

ഈ രക്തത്തില്‍ പ്രാവിന് പങ്കില്ല....
പ്രാവ് ഈ വഴി പറന്നിട്ടേ ഇല്ല ട്ടോ.

പ്രാവിനെ പിടിക്കാന്‍ പോലീസിനെ പഠിപ്പിക്കണോ .. ..
സൂക്ഷിച്ചു പറന്നാല്‍ പ്രാവിന് കൊള്ളാം .. ഹ ഹ

This comment has been removed by the author.

Post a Comment