കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, September 23, 2011

ബുജിയാകാനുള്ള 101 സൂത്രവിദ്യകള്‍

ഹൊ ഈ ബുജികളെ സമ്മതിക്കണം...

കീഴാള ന്യൂനപക്ഷ ദലിത് വിരുദ്ധ പരിപ്രേക്ഷത്തില്‍ നിന്ന്‌കൊണ്ടുള്ള ആഖ്യാനവ്യവഹാരങ്ങളെ വ്യവഛേദിച്ച് സവര്‍ണ പൊതുബോധത്തിലൂന്നിയ ചിന്താമണ്ഡലങ്ങളെ പൊളിച്ചടുക്കി ഉപ്പിലിടാന്‍ ലെവന്‍മാര്‍ തന്നെ വരണം.
(ഹൊ , രാവിലെ തിന്ന രണ്ടുകഷ്ണം പുട്ടും ദഹിച്ചു)വിമര്‍ശനങ്ങളും വിശകലനങ്ങളും , കേട്ടാല്‍ മനസ്സിലാകാത്ത പരുവത്തില്‍ ഉരുട്ടിത്തരാന്‍ ഇവരെക്കഴിഞ്ഞേ ആളുള്ളൂ...

സൈദ്ധാന്തികമായ വായനയുടെ സ്‌ഫോടനാത്മകതയില്‍ നമ്മളങ്ങിനെ ഉരുകിയൊലിച്ച് ആവിയായിപ്പോകും..

കഥ , കവിത, ലേഖനം, നാടകം, സിനിമ,......
എന്ത് കലാസൃഷ്ടിയും യെവന്‍മാരുടെ തിരുസന്നിധിയില്‍ വെച്ച് കൊടുത്താല്‍ മാത്രം മതി, അതിലെ സാമ്രാജ്യത്വ ഫാസ്സിസ്റ്റ് മൂലശിലയില്‍ ഉരുവംകൊണ്ട ആശയാവലികളേയും സങ്കീര്‍ണ്ണതകളേയും അരാഷ്ടീയ അവലംബങ്ങളേയും പറ്റി ഗമണ്ടന്‍ പ്രബന്ധങ്ങള്‍ എഴുതിത്തരും..

ചര്‍ച്ചകളും ഗവേഷണങ്ങളും ഭൂമിയില്‍ നിന്നങ്ങ് വിട്ടിട്ടുണ്ടാകും,
ബട്ട് , ആകാശത്തങ്ങ് എത്തിയിട്ടും ഉണ്ടാകില്ല......

ഈ ബുദ്ധിജീവികളെ കൊണ്ട് എന്തെടുക്കാനാണെന്ന് മനം മടുത്തിട്ടാണെന്ന് തോന്നുന്നു എഴുത്തുകാരന്‍ സകരിയ്യ പറഞ്ഞ് വെച്ചത്..

NB:
ബുജിയായി പരിഗണിക്കപ്പെടണമെന്ന് ആശിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്
1)ഒണക്ക ജുബ്ബ ,ലൊടുക്ക് ബാഗ് ഇവയാകുന്നു ആസ്ഥാന ബുജി അസോസിയേഷന്റെ അലിഖിത യൂണിഫോം..
2)പോസ്റ്റ് സെക്യുലരിസം ,പോസ്റ്റ് മോഡേണിസം, തുടങ്ങി പോസ്റ്റാത്മക വിഷയങ്ങളില്‍ സദാ ഒച്ചയിടുക..
(പോസ്റ്റ് ഓഫീസ് എന്ന സബ്ജക്റ്റ് ഇതില്‍ ഉള്‍പ്പെടുന്നതല്ല്)
3)കണ്‌സേണ്‍, ഇംപ്ലിമെന്റ്, എസ്റ്റാബ്ലിഷ്‌മെന്റ്, ഈസ്‌തെറ്റിക്‌സ്, തുടങ്ങിയ തെരെഞ്ഞെടുത്ത നൂറോളം ഇംഗ്ലിഷ് വേഡുകള്‍ പുട്ടിന് തേങ്ങയെന്ന പോലെ സംസാരത്തിന്നിടയില്‍ ഇടക്കിടക്ക് പ്രയോഗിക്കുക.
4)കൂടുതല്‍ വിവരങ്ങള്‍ക്ക് 'ബുജിയാകാനുള്ള 101 സൂത്രവിദ്യകള്‍ ' എന്ന പുസ്തകം വായിക്കാവുന്നതാണ്..

31 comments:

മൗനമിതപൂര്‍വ്വ സായാഹ്നം...
ഹ ഹ..

അലിഫ് സന്ദര്‍ശനത്തിന് താങ്ക്‌സ്

കീഴാള ന്യൂനപക്ഷ ദലിത് വിരുദ്ധ പരിപ്രേക്ഷത്തില്‍ നിന്ന്‌കൊണ്ടുള്ള ആഖ്യാനവ്യവഹാരങ്ങളെ വ്യവഛേദിച്ച് സവര്‍ണ പൊതുബോധത്തിലൂന്നിയ ചിന്താമണ്ഡലങ്ങളെ


njan pedichutto

ninte thala thirijju poyallo ennorth

nannayittund

ഹ ഹ .. അങ്ങനെ തിരിയുന്ന തലയോന്നുമല്ലേ ഇത് ..

വന്നു കണ്ടതിനു താങ്ക്സ്

സിലിക്കിന്റെ ജുബ്ബ പറ്റുമോ..?? അതോ ഖദർ തന്നെ വേണോ..??

ഇസ്തിരിയിടാത്ത ഏത് ജുബ്ബയും പറ്റുമെന്നാണേ പുസ്തകത്തില്‍ കാണുന്നത്...

ഒരുവന്‍.... സന്ദര്‍ശനത്തിന് താങ്ക്‌സ്..

നൂറ്റൊന്ന് വിദ്യയും മനപ്പാഠമാക്കാനുള്ള തയ്യാറെടുപ്പിൽ വന്ന എന്നെ പറ്റിച്ചു കളഞ്ഞല്ലൊ.. അങ്ങനെ അല്ല.. ഞാനല്ലെങ്കിലും ബുജിയാ.. എന്റെ ചില കൂട്ടുകാരെ ബുജിയാക്കാമെന്ന് കരുതി.. ;)

ബാസില്‍ ഭായ്.. പുസ്തകം റെയില്‍വേ സ്റ്റേഷനില്‍ കിട്ടും കേട്ടോ.. ഹ ഹ..

ബുജിയാകാന്‍ :

കഴിയുന്നതും കുളിക്കരുത്

താടി വെട്ടരുത്

മീശ വെട്ടരുത്

സിഗരറ്റ് മദ്യം ഒഴിവാക്കരുത്‌

ദൈവത്തിനെ ഇടയ്ക്കിടെ തന്‍റെ ഒണക്ക മസിലുകള്‍ കാണിച്ചു വിറപ്പിക്കാന്‍ കഴിഞ്ഞാല്‍ ഏറെ നല്ലത്

ദൈവമില്ല എന്നെഴുതിയ ബനിയന്‍ ജെട്ടി എന്നിവ പരമാവധി ധരിക്കുക.

ഇനി വേണോ...?

ബുജിയായിട്ട് എന്ത് ചെയ്യണം ?

മഖ്‌ബൂനു ഇതിലെന്തിന്റെ കുറവാ ?

അല്ല ബുജിലക്ഷണങ്ങളില്‍ എന്തിന്റെ എന്നാ ചോദ്യം.തെറ്റിദ്ധരിക്കരുത്

തെറ്റി ജൂബാ ധരിച്ചു പോയാല്‍ ബുജി ആയിപ്പോകും എന്നും ധരിക്ക്കാം

ഇനി പറയൂ ബുജി ആകാന്‍ എനിക്ക് ഒരു ജൂബായുടെ കുറവല്ലേ ഉള്ളൂ?

(പൊസ്തഹം ബായിച്ചാരുന്നോ ശരിക്കും)

എല്ലാരും എന്നോടിങ്ങനെ ഓരോ ചോദ്യം ചോദിച്ചാല്‍ ഞാനെന്നാ ചെയ്യും...


അന്‍സാര്‍ക്ക, നാരദന്‍, മൂട്ടമനോജ്(നല്ല പേര്)
എല്ലാര്‍ക്കും താങ്ക്‌സ് ട്ടോ..

അയ്യോ തെറ്റിപ്പോയ് .. മൊട്ട മനോജ് എന്നാല്ലേ..
ബ്ലോഗില്‍ കയറിയപ്പോഴാ മനസ്സിലായത്....

നല്ല ബ്ലോഗ്.. ഞാനിപ്പോഴാ കാണുന്നത്..

ഒരു ഗമണ്ടന്‍ സോറീട്ടോ..

വേറെ ഒന്ന് കൂടിയുണ്ട്, ചിന്ത തൊക്കിലും , ബുദ്ധി സഞ്ചിയിലും ആയിരിക്കണം, പിന്നെ ഇടയ്ക്കിടയ്ക്ക് ദൈവത്തെ നിഷേധിച്ചു കൊണ്ടേയിരിക്കണം.....

ഹ ഹ സന്ദര്‍ശനത്തിന് താങ്ക്‌സ്‌

അന്റെ എഴുത്ത് വായിച്ച രാവിലെ തിന്ന രണ്ടല്ല നാല് കഷണം പുട്ടും ദഹിച്ചു................കാരണം ഒന്നും മനസ്സിലായില്ല...........

ബുജിയാകാനുള്ള സൂത്രവിയകള്‍ കൊള്ളാമ്..
എഴുറ്റുന്നതും പറയുന്നതും ആര്‍കും മന്സിലാകരുത്.. കാര്യമായൊന്നൂം ഭുജിക്കരുത്, 'വെള്ളം കുടിക്കാമ്'
മാമസികരോഗൈയാണെന്ന് പറയപ്പെടുക ക്കൂടി ചെയ്താല്‍ എല്ലാം തികഞ്ഞ ബുജിയായി..

നമ്മളെക്കാളും വലിയ ബുജി ആരെടാ

മഖ്ബൂല്‍ ഇതു കോലത്തില്‍ പെടും.. :)

ഞാന്‍ ബുജി അല്ലാത്തതുകൊണ്ട് ഈ പോസ്റ്റും വായിച്ചു.

@ അന്‍സാര്‍ അലി : സ്ത്രീകള്‍ക്ക് അപ്പോള്‍ ബുജിയാവാന്‍ പറ്റില്ലല്ലോ, അല്ലേ? എങ്കില്‍ നിങ്ങളൊക്കെ ചര്‍ച്ചിച്ചോ, ഞാന്‍ വിട്ടു.

ഹാബി, മജീദ് ഭായ്,കൊമ്പന്‍,സോണി, ജെഫു...

വന്ന് കണ്ടതിന് എല്ലാവര്‍ക്കും താങ്ക്‌സ് ട്ടോ..

മുഹ്‌സിന...നിനക്കുള്ള താങ്ക്‌സ് വീട്ടില്‍ വന്നിട്ട് തരാം...

എട ഹബീബെ നീയായിരുന്നോ ഇത്.. ഹാബി എന്ന് കണ്ടപ്പോള്‍ മനസ്സിലായില്ലടേയ്.. നീ ഡ്രൈവിംഗ് ഒക്കെ പഠിച്ചു അല്ലേ.. കൊച്ചു കള്ളന്‍..

എന്നെക്കണ്ടാല്‍ ഒരു ബുജിലുക്കാണോ.ഇല്ലെങ്കില്‍ ഒന്നൂടെയൊന്ന്‍ പരിഷ്ക്കരിക്കാനാ.പക്ഷേ താടി..അതൊരു പ്രശ്നമാ..വളരണില്യേ..

ശ്രീക്കുട്ടോ.. പണ്ട് എട്ടാം ക്ലാസില്‍ പഠിച്ചില്ലേ, ഒരു കരടി നെയ്യിനെ പറ്റി....
പരീക്ഷിച്ചാലോ...

postmodernism ulliye poleyalleda?

അപ്പൊ ഇവിടെ വന്നു തിരിച്ചു പോകുന്നവര്‍ ബുജിയാകുമോ ആവോ??????????

http://pcprompt.blogspot.com/

ഹോ ഈ ബുജികളുടെ ഒരു കാര്യം
ഞാനും ബുലോകത്തെത്തി ഒന്ന് വന്നു നോക്കിയാലും

തുടക്കം; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍.

ബുജി വിഭാഗം ഇല്ലാതായില്ലേ ?

Post a Comment