കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, August 25, 2011

അപ്പോഴും പറഞ്ഞില്ലേ ..ബ്ലോഗണ്ടാ ..ബ്ലോഗണ്ടാന്ന്..

ഹോ.... ഏത് നേരത്താണാവോ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ തോന്നീത്...
സിസ്റ്റത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിന് പകരം MBBS ന് ചേര്‍ന്നിരുന്നെങ്കില്‍ ഞാനിന്ന് ഡോക്ടറായേനെ ..
LLBക്ക് പോയിരുന്നെങ്കില്‍ വക്കീലായേനെ ..
ജസ്റ്റ് തെണ്ടാനെങ്കിലും പോയിരുന്നെങ്കില്‍ കോടിപതിയായേനെ ....
(കടപ്പാട്; ദിലീപ് ചിത്രം: തെങ്കാശിപ്പട്ടണം)

ഇതിപ്പോള്‍ ബ്ലോഗിലേക്ക് ഒരു ഈച്ച പോലും എത്തിനോക്കുന്നില്ല.

ബൂലോകവാസികളെ ... ക്രൂരന്‍മാരെ ..കഠിന കഠോര ഹൃദയന്‍മാരെ ..............
(നിങ്ങള്‍ക്കായിരമഭിവാദ്യങ്ങള്‍)


ദേ ..അന്‍ഷാദ്ക്ക എന്നെ നോക്കി ചിരിക്കുന്നു...
ചിരിയല്ല ..ഒരൊന്നൊന്നര ഇളി......


അപ്പോഴും പറഞ്ഞില്ലേ ..ബ്ലോഗണ്ടാ ..ബ്ലോഗണ്ടാന്ന്..


അന്നേ അങ്ങേരെന്നോട് പറഞ്ഞതാ.......
' മോനേ ..ഇതൊന്നും നിനക്ക് പറഞ്ഞ പണിയല്ല..
ഇതൊക്കെ വല്ല ബെര്‍ലി തോമസിനോ , ബഷീര്‍ വള്ളിക്കുന്നിനോ പറ്റും ...
ആന അപ്പിയിടുന്നത് കണ്ടിട്ട് മുയല്‍ അതിന് തുനിയല്ലേ...'

(യെവന്‍മാര്‍ ആരെടെയ്... അവരെ കണ്ട് കിട്ടുന്നവര്‍ ഉടനെ എന്നെ വിളിച്ചറിയിക്കുക..ഒരു തലക്ക് ലക്ഷം രൂപ ഞാന്‍ ഇനാം പ്രഖ്യാപിച്ച് കൊള്ളുന്നു)ഹേ .. മിസ്റ്റര്‍ ..അവന്‍മാരൊക്കെ വലിയവരാകാം..
എന്ന് കരുതി ഈ ഞാന്‍ ചെറിയവനാണ് എന്നതിന് അര്‍ത്ഥമില്ല..
( അസ്ഥാനത്ത് നിങ്ങളുടെ ഡയലോഗ് പ്രയോഗിച്ചതിന് സന്തോഷ് പണ്ഡിറ്റ് ക്ഷമിക്കണം..)


നോക്കടേയ് .. ആരൊക്കെയാ എന്റെ ബ്ലോഗില്‍ കയറിയിരിക്കുന്നത് എന്ന്....

അന്‌സാര്‍ അലി,ജെഫു,ഷാജു അത്താണിക്കല്‍,കൊമ്പന്‍,ബൈജു,സിയാഫ്,ദുബായിക്കാരന്‍,സോണി,രമണിക,മാഡ്, ഫൈസല്‍ ബാബു,വേനല്‍പക്ഷി, രമേശ് അരൂര്‍,പുന്നക്കാടന്‍, വാല്യക്കാരന്‍........

ബൂലോകത്തെ പുലികളാ യെവന്‍മാരൊക്കെ....

നീ പോ മോനേ ദിനേശാ...

NB;ഈ കളിയാക്കുന്നവന്‍മാര്‍ക്കെതിരെ ആരെങ്കിലും നിരാഹാരം നടത്തുമോ...? എനിക്ക് വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ടാ...
ദിവസം മൂന്ന് നേരം ഫുഡ്ഡടിക്കണമെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്..അല്ലേല്‍ ഹൃദയസ്തംഭനം വരാന്‍ സാധ്യത കൂടുതലാണത്രെ... മ്മേയ്..

27 comments:

ആദ്യായിട്ടാ ഒരാള്‍ എന്നെ പുലി എന്ന് വിളിച്ചത്..നന്ദിയുണ്ട് മോനെ നന്ദി..(അതു മാത്രമേ ഉള്ളൂട്ടോ).

തലക്കെട്ട്‌ വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു നന്നാവാനുള്ള പരിപാടിയാണെന്ന് ... ഇനി പ്രതീക്ഷിക്കേണ്ട ....:):)

ഹ ഹ .. നൌഷാദ് ഭായ് .. ബ്ലോഗെഴുതി നന്നാവാന്‍ പറ്റുമോ എന്ന് നോക്കട്ടെ ...

ഷജീർക്ക(ദുബായിക്കാരൻ) പറഞ്ഞ പോലെ എന്നേം ആദ്യായിട്ടാ....:))(ഒരു മാസം കൊണ്ട് ഫുലിയായ ആദ്യത്തെ ആളു ഞാനായിരിക്കും.....ഹോ)
ഒടുക്കത്തെ നന്ദി....
ഞാൻ രണ്ടു ദിവസേ അയിട്ടുള്ളു ഇവിടെ ചേർന്നിട്ട്....നിരപരാധി!!!...)

ചെകുത്താന്‍ മാഷേ .. നിങ്ങളെയൊക്കെ നന്നാക്കാന്‍ വേണ്ടിയാ ഞാന്‍ ബ്ലോഗ്‌ തുടങ്ങീതു ...എന്നിട്ടിപ്പോ എന്നോട് പോകാന്‍ പറയുന്നു ..
എനിക്ക് ലിത് തന്നെ വേണം ....

@കണ്ണന്‍ .. മൌനം ആര്‍ക്കോ അലങ്കാരം എന്നല്ലേ ...ഹ ഹ ..
@വേനല്‍ പക്ഷി .. ഹെന്റെ ബ്ലോഗില്‍ വന്നു കമന്ടുന്നവരൊക്കെ ഹെനിക്കു ഫുലികള്‍ തന്നെ .. സംജാ ...

ദൈവമേ ...അവസാനം ഈ പുളിയും വന്നു.. ഹാജര്‍ സാര്‍. :)

ഹഹഹ് ആരാടാ നിന്നോട് ബ്ലോഗണ്ട എന്ന് പറഞ്ഞത് നീ ദൈര്യമായി ബ്ലോഗിക്കോ കൂടെ ഞാനുണ്ട് ഇതുപോലെ മോങ്ങരുത് പറഞ്ഞേക്കാം

എത്രകൊണ്ടാലും ചൊറിഞ്ഞാലും പന്തീരാണ്ട് കഴിഞ്ഞാലും അറിയാത്തപിള്ളയുടെ വാല് എന്നും....

പിന്നെ, ഈ മടയില്‍വന്ന് എത്തിനോക്കുന്ന എല്ലാരേം പുലികളെന്നു വിളിക്കുന്ന വിശാലമനസ്കതയ്ക്ക് ഒരു ജാടയില്ലാത്ത ലോടകം.

എന്നാലും വിളിച്ചപ്പോള്‍ പുലികളും പുലിനികളും എന്ന് ചേര്‍ക്കാമായിരുന്നു.

പിന്നേ, ഒരു സംശയം, ഈ പാതിരാത്രിയ്ക്ക് കൂവുന്നതെല്ലാം ഇരുട്ടാണോ?

ഹെന്റെമ്മോ
ഇങ്ങള്‍ ബ്ലോഗീം,,,,,,,,, ഞമ്മളുണ്ട് വായിക്കാന്‍
പിന്നെ ഇവിടെ ഒരാളും നേരിട്ട് വന്ന് തല്ലൂല അതേന്റെധൈര്യം കി കി കി
പിന്നെ ഈ പുലി ഗണത്തില്‍ നിന്നും എന്നെ മാറ്റി എലി ഗണത്തിലോട്ട് പ്രമോട്ട് ചെയ്യണേ

njaethi ketto........ aashamsakal......

adhendha blog eyudhiyal nannaville

thande narmmabhodham assalayittud
allahu anugrahikkatte allakil njan chirikkan tintumon joke kanendi varum

othiri ishattaayi

raihan7.blogspot.com

mad,komban,soni,shaju,jayaraj, dilsha..
ellavarkum thanks tto

@dilsha, blogil njan varaam ketto, after 1 week...
nw busy...tto

@dilsha, blogil njan varaam ketto, after 1 week...
nw busy...

eda padhiye vannal madhitto nided pole sandhoshikkanulla ezhuthonnum allada thirakokke kazhijj vannal madhoketto

eda happy advance eid mubarak

എന്റെ വാക്ക് കൊണ്ടോ
വര്‍ണ്ണന കൊണ്ടോ
നിന്നെ വരയ്ക്കാന്‍ എനിക്കാവില്ല ...!

ബട്ട്‌ .. വരക്കാന്‍ ചുമര് നിര്‍ബന്ധം അല്ലെ സുനീഷ് ...

ഇനി മരിച്ചാലും വേണ്ടില്ല. പുലിയെന്ന പട്ടം ചാർത്തിക്കിട്ടിയല്ലൊ..

ജെഫുക്ക വിസിറ്റിംഗിന് താങ്ക്‌സ്..

പടച്ചോനെ,ഞമ്മള്‍ പുലിയല്ല മക്ബൂ,നിന്റെ ബ്ലോഗില്‍ വരും എന്നെയുളൂ ,അതിനിയും വരും ,പക്ഷെ ഈ പുലി പട്ടം എടുത്തു മാറ്റി തായോ ,അത് നമ്മുടെ കൊമ്പന്‍ ,കണ്ണൂരാന്‍ ,വട്ടപ്പോയിലന്‍ അങ്ങനെയുള്ള ഒരു പാട് യഥാര്‍ത്ഥ പുലികള്‍ക്ക് കൊടുക്കാം .എന്താ ?

ഹി ഹി.മഖ്‌ബൂലെ ..അത് കലക്കി. ചുളുവില്‍ കുറെ പുലികളെ അങ്ങ് സൃഷ്ടിച്ച് ഭൂലോകത്തേക്ക് തുറന്നു വിട്ടു..അപ്പൊ നീ തന്നെയാടാ പുലിരാജന്‍...ആശംസകള്‍ ...അഭിനന്ദനങ്ങള്‍ ...അപ്പോഴും പറഞ്ഞില്ലേ ബ്ലോഗേണ്ട ബ്ലോഗേണ്ടാ ന്നു..

ഉം....ഈ വഴി ആദ്യമാണ്...ഇനിയുമിടക്കിടെ വരാം...

ഇനി നീ ബ്ലോഗിയാൽ ഉണ്ടല്ലൊ

Post a Comment