കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Sunday, August 21, 2011

ഞങ്ങള്‍ ചെക്കന്മാരൊക്കെ ലോടുക്കൂസോ .. ആഹാ .. അത്രക്കായോ

ട്രെയിനില്‍ യാത്ര ചെയ്തു വലിയ പരിചയമൊന്നുമില്ല .
ബട്ട് .. റയില്‍വേ സ്റ്റെഷനിലൂടെയുള്ള എന്റെ ഇരിപ്പും നടപ്പും കണ്ടാല്‍ ഒരുപക്ഷെ നിങ്ങള്ക്ക് തോന്നും ...
എ സി കോചിലാണോ ഇവനെ പെറ്റിട്ടതെന്ന്.....
( രഹസ്യം - ലോകല്‍ ട്രെയിനില്‍ മാത്രമേ ഈ ലോകല്‍ യാത്ര ചെയ്യാറുള്ളൂ .. റയില്‍വേക്കാര്‍ വല്ലാതെ പുട്ടടിക്കണ്ട .)
ഹോള്‍സെയില്‍ തെറിയും കൊടുങ്ങല്ലൂര്‍ പ്രഭാഷണവും കേള്‍ക്കണമെങ്കില്‍
ലോകലില്‍ തന്നെ യാത്ര ചെയ്യണം
(വേണമെങ്കില്‍ കേട്ട് നന്നായിക്കോ )

ഓസിക്ക്‌ യാത്ര ചെയ്യുന്ന ഇന്‍സൈഡ് കുട്ടപ്പന്മാരെയെല്ലാം നോക്കി അങ്ങനെ ഇരിക്കും (നില്‍ക്കും ).

കൂട്ടാരന്‍ രമേഷും കൂടെയുണ്ട് .
(ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പേടിയൊന്നുമില്ല കേട്ടോ .അതൊക്കെ ഫ്രണ്ട്സ് ചുമ്മാ പറയുന്നതാ ,
അയ്യട , ഒറ്റയ്ക്ക് പോകാന്‍ എന്റെ പട്ടി വരും )

ഓരോരുത്തരും ഓരോ ലോകങ്ങളിലായിരിക്കും ..
(ചേട്ടാ കാശ് തരാം .. ഒന്ന് ചിരിക്കുമോ ?)
അവരങ്ങിനെ വിദൂരങ്ങളിലേക്ക് കണ്ണും നട്ട്‌ ഇരിക്കുന്നത് കാണാം ..
സാഗരങ്ങളെ ...........വായോ ...വായോ ..

പെട്ടന്നതാ (കഥാപ്രസംഗം സടയ്ളില്‍)
നിശബ്ദദയുടെ കനത്ത ഭിത്തികളെ ഭേദിച്ച് കൊണ്ട് (സാഹിത്യം )
ഒരു വൃദ്ധന്‍ സംസാരിക്കുന്നു .. ലിസന്‍ പ്ലീസ് ..

"ഇപ്പോളത്തെ ചെക്കന്മാര്‍ക്കൊന്നും ഒരു ലെവലൂല്യ "

ഹാരപ്പാ ഇത് ..ഞങ്ങള്‍ ചെക്കന്മാരെ തൊട്ടു കളിക്കുന്നത് ..
രമേശ്‌ .. എടടാ വാള്‍....

"ഒന്നും കൊണം പിടിക്കില്ല .. ഒരു വിവരോം വിവോകോം ല്യ..
ഒച്ചയും വിളിയും .. ഒന്നിനും ഒരു സ്നേഹോല്യ .. കലികാലം തന്നെ ..."

ന്റമ്മോ .. രമേശ്‌ രോഷാകുലാനായിരിക്കുന്നു..
അവനയാളെ കൊല്ലാനുള്ള പുറപ്പാടിലാണ് ...
കയ്യില്‍ മാരകായുധം ..(ഷേവിംഗ് സെറ്റും ബ്ലേഡും.. രണ്ടു കൊല്ലത്തിനകം
അവനു താടി ,മീശ .. ഇത്യാതികള്‍ വരാന്‍ സാധ്യതയുണ്ട് എന്ന് ജോത്സ്യന്‍
പറഞ്ഞിരുന്നു .. അന്നേരം വാങ്ങി വെച്ചതാണ് ........ കശ്മലന്‍ )

പടച്ചോനെ .. കളി കാര്യമായോ .. അടങ്ങെടാ.. അടങ്ങു ...

ഞാന്‍ ആ മാഷിനോട് പറഞ്ഞു ..
നിങ്ങടെ പഴയ കാലം നല്ലത് .. ഈ ഫേസ് ബുക്ക്‌ കാലം ലൊടുക്ക്
എന്നോന്നം പറയരുത്
(വളരെ വിനീതമായി .. കരുനാര്‍ദ്രമായി )

"പറയും .. അങ്ങനെതന്നെ പറയും ..ഞാന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുമ്പോള്‍ കുറെ ചെക്കന്മാര്‍ വന്നു ..
ദാ.. ട്രെയിന്‍ വരുന്നു എന്ന് ഒച്ചയിട്ട്..ഞങ്ങള്‍ക്ക് മുന്നില്‍ കയറി ..
ഞങ്ങള്‍ വൃദ്ധന്മാര്‍ എത്ര നേരമായി നില്‍ക്കുന്നു ..
കരുണ ,ദയ , സ്നേഹം .. ഒന്നും ഇപ്പോഴത്തെ പിള്ളേര്‍ക്കില്ല.."

ആഹാ അത്രക്കായോ ..
പറയുന്നത് കേട്ടാല്‍ തോന്നും അവരെല്ലാം ജീവിച്ചത് മാവേലിയുടെ കാലത്താണെന്ന് ..
അല്ലേല്‍ , ഖലീഫ ഉമറിന്റെ ...

"ഒന്നും പറയണ്ട പതന്പത് കൊല്ലം മുന്പ് ഇതിനേക്കാള്‍ മെച്ചമായിരുന്നു ..
എന്തായിരുന്നു സമാധാനം ..
ഇപ്പോളത്തെ തലമുറ മഹാ അലന്പ്.. സകല തെമ്മാടിതവും കയ്യിലുണ്ട് .."

നോക്കണേ .. അങ്ങേരെന്നെ താപ്പില്‍ തെമ്മാടി എന്ന് വിളിച്ചത് ..

ഹന്ബട ...

അല്ല മാഷേ ...ഫസ്റ്റ് വേള്‍ഡ് വാറും സെകണ്ട് വേള്‍ഡ് വാറും ഉണ്ടായത് നിങ്ങളുടെ സമാധാന കാലതല്ലായിരുന്നോ ..

സകല അഴിമതികളും കുംഭ കൊണങ്ങളും നടത്തുന്നത് എന്തായാലും ഞങ്ങള്‍ ചെക്കന്മാരല്ല ...
( രാഷ്ട്രീയക്കാരെ പറ്റി ഞാനൊന്നും മിണ്ടുന്നില്ലേയ് .. നാവ് നാറും )

തെറ്റും അരുതായ്മകളും എല്ലാ കാലതുമുണ്ട് മാഷേ ....
നമ്മള്‍ തലമുറകള്‍ തമ്മില്‍ കുശുംബ് കാണിച്ചിട്ട് കാര്യമോന്നൂല്യ )

NB;ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോഴേക്കു ഞങ്ങള്‍ വലിയ കമ്പനിയായി
(ഞങ്ങള്‍ അടിച്ചു പിരിഞ്ഞു എന്ന് കരുതിക്കാണും നിങ്ങള്‍ അല്ലെ .. അയ്യട ..)
ദിവസം രണ്ടു തവണയെങ്കിലും വിളിക്കും അദ്ദേഹം ..
( ഞാന്‍ അങ്ങനെയാ .. പരിചയപ്പെട്ടവര്‍ പെട്ടത് തന്നെ .. )

21 comments:

രണ്ടു കാലഘട്ട സംസ്കാര വെതിയാനത്തെ വെത്യസ്ത കോണിലൂടെ നര്‍മം ചാലിചെഴുതി

@ബയ്ജൂ , കൊമ്പന്‍ .. കമന്റിനു ഒരു റൊമ്പ താങ്ക്സ് ട്ടോ ..

നമുക്ക് ഒന്ന് അടിച്ചു പിരിഞ്ഞാലോ ?

അയ്യോ വേണ്ടേ .. ജീവിച്ചു പൊക്കോട്ടെ സിയാഫ് ഭായ് ..

ചെക്കന്മാരെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി കെളവന്മാരെ :-)

രണ്ടു തലമുറകള്‍ തമ്മില്‍ പോര്‍ വിളിക്കല്ലേ കേട്ടോ .. അവരുടെ അറിവും അനുഭവവുമാണ് നമ്മുടെ വഴിവെട്ടം ...

ലോക്കല്‍സ് എന്നും‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------

ഷാജൂ ഭായ് .. അന്ബട്ടന്‍ പാര.. ല്ലേ

"ദിവസം രണ്ടു തവണയെങ്കിലും വിളിക്കും അദ്ദേഹം .."

മനസ്സിലായി, മനസ്സിലായി.... ആരെങ്കിലും തട്ടിക്കളഞ്ഞോ, അതോ ഇപ്പോഴും ജീവനോടെയുണ്ടോ എന്നന്വേഷിക്കാനല്ലേ?

@സോണി .. അങ്ങനെയൊന്നും തട്ടിക്കളയാന്‍ പറ്റില്ല .. ലക്ഷം ലക്ഷം പിന്നാലെ ....

അന്നൊക്കെ എന്തായിരുന്നു ..തുടങ്ങിയ വൃദ്ധന്മാരുടെ സ്മരണകള്‍ കേള്‍ക്കല്‍ ബഹുരസമാണ്.....പക്ഷെ സത്യമോ...അവര്‍ അന്ന് ലോക വെടക്കുകള്‍ ആയിരിക്കും.....ഈയിടെ പള്ളിയില്‍ തുപ്പിയതിനു ഒരു വൃദ്ധന്‍ ഒരു കൊച്ചന്റെ ചെവി പിടിച്ചു തിരുമ്മിയപ്പോള്‍ മറ്റൊരു വൃദ്ധന്‍റെ കമെന്റ്...അവന്‍ തുപ്പിയിട്ടല്ലേ ഉള്ളൂ..നീ ആ പ്രായത്തില്‍ തൂരിയവനല്ലേ..ഹ ഹ മക്ബൂല്‍ ഭായീ....

ബോംബയിലെ ലോക്കല്‍ ട്രെയിന്‍ യാത്ര അവിടെ തുടങ്ങിയ friendship എല്ലാം ഓര്‍മ്മയില്‍ ...............!

@ ansar ali...ആ കൊച്ചന്‍ അന്സാര്‍ക്കയാണോ .. ഹ ഹ
@രമണിക .. ട്രെയിന്‍ ഒരു വല്ലാത്ത ലോകം തന്നെയാണല്ലേ ..

aa oormayilum vedhanipikkunnavayum kanum ketto ennalum ishtan agane orathra
eda othiri nannayittud

മഖൂ ... എനിക്ക് തോന്നിയിട്ടില്ലല്ലോ... അങ്ങനെ....എന്ന് മുതല....

ഹി ഹി.. എന്‍റെ ബാക്കിയാണല്ലേ.. ഞാന്‍ ലോക്കല്‍ ക്ലാസ്സ്‌ compartmentല്‍ അല്ലാതെ യാത്ര ചെയ്യാറേയില്ല..

കൊള്ളാം...കേട്ടൊ ഭായ്

ഓരോ യാത്രയും ഓരോ അനുഭവമാണ് അല്ലേ മെഹദ്!

Post a Comment