കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Sunday, August 7, 2011

ഇതൊരു രോഗമാണോ ഡോക്ടര്‍ ..?


പ്രിയപ്പെട്ട ഡോക്ടര്‍ ,
എന്റെ സംശയം ഞാന്‍ വളരെ സംക്ഷിപ്തവും , സുഗ്രാഹ്യവും , അക്ളിഷ്ട്ട ലളിതമായും
ഇവിടെ സംക്ഷേപിക്കാം ...

വളരെ ചെറുപ്പത്തില്‍ തന്നെ എന്നെ പിടികൂടിയ ബാധയാണ് ഈ എഴുത്ത് എന്നത് ...
ചുമ്മാ എഴുതിക്കൊണ്ടിരിക്കും ....
എനിക്ക് ദേഷ്യമുള്ളവരെയൊക്കെ ഞാന്‍ വില്ലന്മാരാക്കും ...അവരെ ഇടിച്ചു പഞ്ചറാക്കുന്ന കഥകളെഴുതും ..
വളരെയധികം ദേഷ്യമുള്ളവരെ പറ്റിയ്യാണെങ്കില്‍ ചിലപ്പോഴത് ഒരു ഗമണ്ടന്‍ നോവലായിതീരും....

അടിയും ഇടിയുമെല്ലാം കഥകളില്‍ മാത്രമാണ് കേട്ടോ ... കാര്യത്തിലാണെങ്കില്‍ പിന്നെ എന്റെ കഥ പറയാനുണ്ടോ ..
കളരിയും കരാട്ടെയും പഠിക്കാത്ത, സിക്സും ഫൈവും പാക്കില്ലാത്ത ഒരു സാധുവാണേ ഞാന്‍ ....

പ്രശ്നം ഇതാണ് ...
ഞാന്‍ എന്തെഴുതിയാലും അതിലെ നായകന്‍ ഞാനാണ് ...
ന്യായങ്ങള്‍ എന്റെ ഭാഗത്താണ് ...
ബാബുവിനെ കുളത്തില്‍ തള്ളിയിട്ടത്‌ ,
റഷീദിന്റെ നിക്കര്‍ കീറിയത് ,
സുഷമ ടീച്ചറെ തവളാച്ചി എന്ന് വിളിച്ചത് .......
അങ്ങനെ എന്തെഴുതിയാലും ശരിയെല്ലാം എന്റെ ഭാഗത്താണ് ...

ഉദാഹരണത്തിന് ..
വേലായി ചേട്ടന്റെ വീട്ടിലെ മാങ്ങയറുത്ത സംഭവം ....
അത് ഞാന്‍ എഴുതി വരുമ്പോള്‍ വായിക്കുന്നവന് തോന്നും ....
എന്താ ഈ വേലായി ചേട്ടന്‍ ഇങ്ങനെ ...
മാങ്ങയല്ല , മാവടക്കം കൊടുത്തൂടെ പാവം മഖ്‌കൂ നു ....

സംഗതി ഒന്നുകൂടി നിരീക്ഷിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്‌
ഇത് എനിക്ക് മാത്രം ഉള്ള അസുഖമല്ല ...

ഈ അനുഭവവും , ആത്മ കഥയുമെല്ലാം എഴുതുന്ന മഹാസംഭവങ്ങളുണ്ടല്ലോ നാട്ടില്‍ ...
അവരിലും കാണപ്പെടുന്നുണ്ട് ഇതേ ടൈപ് അസുഖം ....

മാതൃഭൂമിയില്‍ ഈയിടെ പരിസമാപ്തി കുറിച്ച സുകുമാര്‍ അഴീക്കോടിന്റെ ആത്മ കഥ ഡോക്ടര്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല ..
ഗാന്ധിയെ , ഗാന്ധിസം പഠിപ്പിച്ച മഹാനവര്‍കളാണ് പ്രസ്തുത കക്ഷി എന്ന് വായനക്കാരന്‍ ധരിച്ചു വശാകും ...

മുന്പ് മാധ്യമത്തില്‍ ഒരു കള്ളന്റെ ആത്മ കഥ വന്നിരുന്നു ...
അത് വായിച്ചപ്പോള്‍ തോന്നി ..
പാവം കള്ളന്‍..........
വീടൊക്കെ പൂട്ടിപ്പോകുന്ന ഗ്രിഹനാഥന്‍മാരൊക്കെ തനി മോഷ കോടന്മാര്‍ തന്നെ ...
കള്ളനു മോഷ്ട്ടിക്കാനുള്ള ചാന്‍സ് കൊടുത്തൂടെ കൂഷ്മാണ്ടാങ്ങള്‍ക്ക് .....

ഇപ്പോള്‍ മാധ്യമത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ബാലക്രിശ്നപ്പിള്ളയുടെ മഹദ് വചനം കേട്ട് നോക്കൂ ......
കേരളക്കാരുടെ ഒരേഒരു ദൌര്‍ഭാഗ്യം അങ്ങോര്‍ മുഖ്യനാവാഞ്ഞതാണ് എന്ന് തോന്നിപ്പോകും ...
ഇടതും വലതും ഹുന്ത്രാപ്പികള്‍ക്ക് ഇതെങ്ങാനും തിരിയുമോ ...?

അയ്യോ .. ഞാന്‍ പറഞ്ഞു തുടങ്ങിയത് എന്റെ കാര്യമല്ലേ ...

ഈയിടെ ഇങ്ങനെയാ ....
എന്തെങ്കിലും പറഞ്ഞു തുടങ്ങിയാല്‍ നേരെ ചെന്നെത്തുന്നത് മഹാന്മാരില്‍ ....
( ഒരു മഹാനായി തീരണം എന്നത് കുഞ്ഞു നാളിലെ ഉള്ള ആശയാണേയ്‌....)

എന്തായാലും ....
എഴുതിത്തുടങ്ങുമ്പോള്‍ 'ഞാന്‍' മഹാസംഭാവമായിതീരുന്ന ഈയൊരു അവസ്ഥാ വിശേഷം ഒരു രോഗമാണോ ഡോക്ടര്‍ ...?

13 comments:

Dr.കോന്താന്‍ :-
ഇത് ഹാര്‍ട്ട് സമ്പന്തമായ ഒരു രോകമാണ്, അറ്റാക് ഉണ്ടാകാന്‍ സധ്യത കൂടുതലാണ്
ഇതിന്റെ ശസ്ത്രീയമായ പേര്, ഹാന്‍സി മോണിയ ജാഡ്യ മാനിയ എന്നാണ് അറിയപ്പേടുന്നത്,
പേടികെണ്ട കൂടുതല്‍ തുടരില്ലാ അപ്പൊഴെക്കും മടുപ്പ് മാനിയ പിടിപ്പെട്ട് ആരെങ്കിലും തല്ലികൊല്ലും...
ഇതേ രോകം പണ്ട് പണ്ഡിറ്റ് എന്ന ഒരു സകലകലാ വല്ലമ്പനായ ഒരാള്‍ക് ഉണ്ടായിരുന്നു
അതു പോലെ ഒരു ബോറന്‍ ആക്ടര്‍ പ്രിത്യു രാജാപ്പന്‍ എന്ന ആള്‍കും ഉണ്ടായതായി ചരിത്രം പറയന്നു
ഹൊ നിങ്ങള്‍ രക്ഷപെട്ടു ഇനി ജീവിക്കാന്‍ കഷ്ടപെടേണ്ട!!!!

ഹ ഹ .. ഡോ; കൊന്താന്‍ .. ഇതെങ്ങിനെ മാറും എന്ന് പറഞ്ഞില്ലല്ലോ ..?

ആക്ഷേപ ഹാസ്യം നനായിരിക്കുന്നു.

ഇതൊരു പകര്‍ച്ച വ്യാധി ആണ്. സൂക്ഷിക്കണം.. അല്ലെങ്കില്‍ അവിഹിതമായ ഒരു ഗര്‍ഭത്തെ കുറിച്ചു പറയുമ്പോഴും അതിന്റെ നായകസ്ഥാനം ഏറ്റെടുത്തെന്ന് വരും.. അങ്ങിനെ ഉണ്ടായാന്‍ പിന്നെ നാട്ടുകാര്‍ ചികില്സിച്ച്ചോളും..

@ജെഫു , ഷാജു പറഞ്ഞപോലെ ഈ അസുഖത്തിന് ജാട്യമനിയ എന്ന് വിളിച്ചാലോ ...?

എഴുത്ത് ഇഷ്ടപ്പെട്ടു .പക്ഷെ അക്ഷരത്തെറ്റുകള്‍ വെറുപ്പ്‌ ഉണ്ടാക്കി ..
എഴുതി പോസ്റ്റ് ചെയ്തു കമന്റു കള്‍ വാരിക്കൂട്ടാന്‍ ധൃതി കാണിക്കുന്നതിന് മുന്‍പ് എഴുതിയത് രണ്ടു മൂന്നാവര്‍ത്തി വായിച്ചു നോക്കി തെറ്റുകള്‍ തിരുത്തിക്കൂടെ ?

@രമേശ്‌ അരൂര്‍ .. നിര്‍ദേശത്തിനു നന്ദി .. തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രമിക്കാം ..

മങ്ങ്ക്ലിഷ് ടയ്പ്പ് ചെയ്തു മലയാളത്തിലേക്ക് ആക്കുമ്പോള്‍ ചിലപ്പോള്‍ എത്ര ശ്രമിച്ചാലും അങ്ങ് ശരിയായി വരില്ല ..

akshepa hassyathil maranjirikkunna sathyangal..... bhavukangal........

ജയരാജ് .. വന്നു കണ്ടതിനു നന്ദി

ഹഹഹഹ.. ഈ അമ്ലെഷ്യം രോഗം പിടിപ്പെട്ടാല്‍ ചികിത്സിക്കാന്‍ കുറച്ചു പാടാ..പക്ഷെ രോഗിക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല. രോഗിയെ നോക്കാന്‍ നിക്കുന്നവര്‍ക്ക് പണിയാവും..മഹാന്മാര്‍ക്കെ ഇങ്ങനെ ഉള്ള രോഗം കൊണ്ട് രക്ഷ ഒള്ളൂ.. ഈ രോഗം നമ്മുടെ പോലെ ഉള്ള ആളുകള്‍ക്ക് വന്നാല്‍ കാര്യം കട്ട പോക തന്നെ..
മക്ബൂല്‍...മബ്രൂക്... ആക്ഷേപ ഹാസ്യം നന്നായി...

www.ettavattam.blogspot.com

രമേശ്‌ അരൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.. ശ്രദ്ധിക്കുക..ആശംസകള്‍ നേരുന്നു

@ഷയ്ജൂ.. അഭിപ്രായത്തിനു നന്ദി ,, അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കാം

എഴുതിത്തുടങ്ങുമ്പോള്‍ 'ഞാന്‍' മഹാസംഭാവമായിതീരുന്ന ഈയൊരു അവസ്ഥാ വിശേഷം ഒരു രോഗമാണോ ഡോക്ടര്‍ ...?

Post a Comment