കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, August 5, 2011

നോക്കിക്കോ , ഫ്രെണ്ട്സിനെയെല്ലാം കുഴി കുത്തി മൂടും ഞാന്‍
"മഖ്‌കൂ ...ഞങ്ങളൊക്കെ നിന്റെ നാട്ടിലേക്ക് വരുന്നുണ്ട് ട്ടാ ..നെക്സ്റ്റ് സണ്ടേ.. നിന്റെ മാറഞ്ചേരി സിറ്റി യൊക്കെ കാണാന്‍ ഞങ്ങള്‍ക്ക് വല്ലാത്ത പൂതി .."
ഞാന്‍ മിഴിച്ചു നോക്കി .. ഫ്രാണ്ട്സാണ്...

പടച്ചോനെ .. എല്ലാം കൊളമായല്ലോ.. ഇനിയിപ്പോ ,ആരെയും തെറി പറഞ്ഞിട്ട് കാര്യമില്ല ....
എല്ലാം ഞാന്‍ തന്നെ വരുത്തി വെച്ചതാണ് ...

വലിയ ബടായി ആയിരുന്നല്ലോ ക്ലാസില്‍ ...

lമാറഞ്ചേരി യില്‍ അടുത്ത തന്നെ എയര്‍ പോര്‍ട്ട്‌ വരും ..റയില്‍വേ സ്റ്റേഷന്‍ വരും .. ഇപ്പോള്‍ തന്നെ അവിടെ ഗമണ്ടന്‍ ഓട്ടോറിക്ഷ സ്റ്റാന്റുണ്ട്‌ ., ഒരു ഒന്നൊന്നൊര ബസ് സ്ടോപ്പുണ്ട്‌ ..അമ്പരപ്പിക്കുന്ന ഷോപ്പിംഗ്‌ മാളുകളുണ്ട്.
... എന്തിനു , ബരാക് ഒബാമ വരെയുണ്ട് ..
ബില്‍ ക്ലിണ്ടന്‍ ഇത്ര നേരവും ഉണ്ടായിരുന്നു .. ഇപ്പോള്‍ അമ്മായിയുടെ വീട്ടില്‍ പോയിരിക്കുവാണ്...

അങ്ങനെയങ്ങിനെ .....

ഞാന്‍ പറഞ്ഞതൊക്കെ വിശ്വസിച്ചു വെച്ചിരിക്കുന്നു ബ്ലടി ബട്ക്കൂസുകള്‍.... എന്റെ നാട് കാണണം പോലും ..

ആ ..നെക്സ്റ്റ് സണ്ടേ .. ഇനി പറഞ്ഞിട്ടെന്താ .. എല്ലാം വരുന്നിടത്ത് വെച്ച് കാണാം ..

സണ്ടേ വന്നു .. ബിരിയാണിയുമായുള്ള ഫ്രണ്ട്സിന്റെ പഞ്ച ഗുസ്തി കഴിഞ്ഞു .. മാറഞ്ചേരി യെ എല്ലാവരും ലൈവ് ആയി വീഡിയോ വില്‍ പകര്‍ത്തി .

ഹാവൂ .. കലിപ്പോന്നും ഉണ്ടായില്ല .. ആരും അങ്ങിനെ ആക്ഷേപമോന്നും പറഞ്ഞു കേട്ടില്ല . നാളെ ക്ലാസില്‍ വെച്ച് കാണാം എന്നും പറഞ്ഞു എല്ലാവരും ഗുഡ് നൈറ്റ് അടിച്ചു ..


മണ്ടേ......
മാറഞ്ചേരി ടൌണിന്റെ വീരനായക പരിവേഷത്തോടെ ഞാന്‍ മമ്മൂട്ടി സ്റ്റൈലില്‍ ക്ലാസിലേക്ക് കടന്നു ചെന്നു..

അവിടെ എല്ലാവരും എന്റെ നാടിന്റെ സുന്ദര ദ്രിശ്യങ്ങള്‍ മാറി മാറി കണ്ടു കൊണ്ടിരിക്കുകയാണ് ..എല്ലാവരും കാണട്ടെ .. വരാന്‍ പറ്റാത്തവര്‍ കണ്ടു അസൂയപ്പെടട്ടെ .. ഞാന്‍ ആനന്ദ പുളകിതനായി..

ബട്ട്‌ .. സംതിംഗ് രോന്ഗ്... എല്ലാവരും എന്തിനാ പൊട്ടിച്ചിരിക്കുന്നത് ..പരിഹാസമാണോ ഇവരുടെ മുഖങ്ങളില്‍ നിഴലിക്കുന്നത് ..
വാട്ട്‌ ഹാപ്പണ്ട് ?

ഒരുവന്‍ വന്നു എനിക്ക് ഒരു മാറഞ്ചേരി ദൃശ്യം കാട്ടിത്തന്നു ..
ഞാനൊന്ന് ഞെട്ടി .. വായിലെ വെള്ളം മൊത്തം വറ്റി ..
'ഇവിടെ തൂറരുത് ' മാറഞ്ചേരി പാതയോരത്ത് ആരോ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയിരിക്കുന്ന ദൃശ്യം ..

ഭീകരം , നികിര്‍ശ്ട്ടം, ക്രൂരം , ഇത് എന്റെ നാട്ടില്‍ നിന്ന് പകര്‍തിയതല്ല....
ഞാനിത് ശക്തിമാതായി നിഷേതിക്കുന്നു ...
എല്ലാം മാധ്യമ സിന്ടിക്കേട്ടിന്റെ പണിയാണ് ..
ഫ്രാണ്ട്സിനെതിരെ ഞാന്‍ മാനനഷ്ട്ടതിനു കേസ് കൊടുക്കാന്‍ പോവുകയാണ് ...

നോക്കിക്കോ .. . അഴി എന്ണിക്കും.. ഹമ്പട ...

17 comments:

എന്റെ ഫ്രണ്ട്സ് ദയവായി ക്ഷമിക്കണം .. എനിക്കൊതൊക്കെ പറയാതെ വയ്യ .. എല്ലാം നിങ്ങടെ കയ്യിലിരിപ്പല്ലേ...

ഹ ഹ ഹ
ഇത് വളരെ ബോറായി, എന്നാലും നിങ്ങള്‍ മാറഞ്ചേരി ഇത്ര ,,ഛെചെ ചെ

ഏതായാലും ഇവിടെ വൃത്തികേടാക്കുന്നില്ല.....

വല്ലാത്ത ചതിയായിപ്പോയല്ലേ?

ചെറിയ തോന്ന്യാക്ഷരങ്ങൾ മതി എല്ലാം കുളമാക്കാനും നാറ്റിക്കാനും.... :)

@ബെന്ചാലി .. ശരിയാ ..എതു കാലമാടനാവും അത് അവിടെ എഴുതി വെച്ചത് ,,?

മാറാഞ്ചേരി അത്രയ്ക്ക് നല്ല സ്ഥലമാണോ ഇക്കാ..........അങ്ങനെയാണെങ്കില്‍ എനിക്കും കാണണം അവിടെ........ആ ബോര്‍ഡും അവിടെത്തന്നെ കാണണമേ..............................

@ഷൌക്കത്തലി ..,മാറഞ്ചേരി സംഭവമാ ... ബോര്‍ഡോക്കെ പിള്ളേരുടെ കളിയല്ലേ ...

ഹഹാ.. ആരുപറ്റിച്ചതാ.. അതോ സത്യമാണോ? ആണെങ്കിൽ അതിന്റെ കറക്റ്റ് ലൊക്കേഷൻ കൂടി ഉൾപെടുത്തണമായിരുന്നു...
എല്ലാ ആശംസകളൂമ്

@നസീഫ് .. ലോകാഷ്യന്‍ കൂടി ഉള്‍പ്പെടുത്തി പിന്നെയും നാറ്റിക്കണോ.?.. സന്ദര്‍ശനത്തിനു നന്ദി ...

അല്ല മഖ്ബൂലെ സത്യത്തിൽ ആ ബോർഡ് മാറഞ്ചേരിയിൽ ഉണ്ടോ?

@മന്‍സൂര്‍ .. എല്ലാം മാധ്യമ സിണ്ടിക്കെ ടിന്റെ പണിയല്ലേ

അളിയോ അത് തുടങ്ങയിപ്പോഴെ എനിക്കു മനസ്സിലായി അവസാനം നീയത് പറയുമെന്ന്, എനിക്ക് ചിരിച്ചിട്ട് തലകറങ്ങുന്നടാ...

ഹി ഹി ഹി ............

Post a Comment