കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, August 2, 2011

നിങ്ങള്‍ മലയാളികള്‍ക്ക് ഞങ്ങള്‍ വെറും പാണ്ടികളാണ്


അവകാശങ്ങളെപ്പറ്റി ആരും പറഞ്ഞു പഠിപ്പിച്ചു തരേണ്ട ആവശ്യമില്ല മലയാളിക്ക് ....

എന്തൊക്കെ ഇങ്ങോട്ട് കിട്ടണം എന്നതിനെ പറ്റിയൊക്കെ ഒടുക്കത്തെ അവബോധമാണ് .

ഈയൊരു അവകാശ ബോധാത്തിലൂന്നി നിന്നാണ് അന്യനാട്ടില്‍ കഷ്ട്ടപ്പെടുന്ന അശ്വതിയുടെ കഥ പറഞ്ഞു ഗദ്ധാമ സിനിമ പിടിച്ചത് .

ഗള്‍ഫില്‍ കിടന്നു അവള്‍ പെടുന്ന പെടാപ്പാട് കണ്ടാല്‍ ആരുടേയും കണ്ണ് നിറഞ്ഞു പോകും ...

അതില്‍ അതിശയോക്തിയില്ലേ , പര്‍വതീകരണം സംഭവിച്ചില്ലേ... എന്നൊന്നും ചോദിച്ചു സിനിമയെ വിചാരണക്ക് എടുക്കരുത് .....

ലക്ഷക്കണക്കിന്‌ മലയാളികളെ തീറ്റിപ്പോറ്റുന്നവര്‍ക്ക് നേരെ തന്നെ വേണമോ ഇത്തരത്തില്‍ ശുക്ക്രോത് [നന്ദി പറച്ചില്‍ ] എന്ന് രോഷപ്പെടുകയും വേണ്ട ..

അങ്ങിനെയൊക്കെ തന്നെയാണ് ഇപ്പോള്‍ കലാപ്രവര്‍ത്തനം ...

എന്തായാലും നമ്മുടെ സ്വാതന്ത്രത്തിലും അവകാശത്തിലും മാത്രമാണോ നമുക്കിത്ര ശുഷ്ക്കാന്തി ?...

അന്യനാട്ടില്‍ നിന്ന് അനേകര്‍ പനിയെടുക്കുന്നുണ്ടല്ലോ മലയാള നാട്ടില്‍ ... അവരോടുള്ള നമ്മുടെ സമീപനം എങ്ങനെയാണ് ?..............

അവര്‍ തന്നെ പറയട്ടെ ...

" മലയാളികളുടെ പെരുമാറ്റം വളരെ മോശമാണ് .. അവര്‍ക്ക് ഞങ്ങളോട് പുച്ഛമാണ് .. ചിലര്‍ എന്തോ വെറുക്കപ്പെട്ടവെരെ കാണുന്നത് പോലെയാണ് പെരുമാറുക ..ബസിലൊക്കെ കയറുമ്പോള്‍ ഞങ്ങളെ ചീത്ത വിളിക്കും ..തമിഴ് നാട്ടില്‍ ഇവിടെ നിന്നുള്ളവര്‍ വന്നു കടകള്‍ നടത്തുന്നുണ്ട് .. പണിയെടുക്കുന്നുമുന്ദ്..അവരെ ആരും മോശം രീതിയില്‍ സമീപിക്കാറില്ല ..ഇവിടെ അങ്ങനെയല്ല .. കടയില്‍ ചെന്നാല്‍ സാധനം ദൂരെ നിന്ന് എറിഞ്ഞു തരും .അതെ , നിങ്ങള്‍ മലയാളികള്‍ക്ക് ഞങ്ങള്‍ വെറും പാണ്ടികളാണ് .." ( ഉദയാല്‍..പച്ചക്കുതിര മേയ് )

6 comments:

പാണ്ടികളല്ല, അണ്ണാച്ചിമാർ. :)

പല കാര്യങ്ങളിലും മലയാളിയെക്കാള്‍ വളരെ മെച്ചമാണ് തമിഴര്‍ എന്നു നേരിട്ട് കണ്ടു മനസിലാക്കിയിട്ടുണ്ട്......

മലയാളികള്‍ അത് സമ്മതിക്കുമോ ..?

തമിഴന്മാര്‍ മലയാളികളേക്കാള്‍ ബഹുമാനം ഉള്ളവരാണ്..അവരൊരിക്കലും മലയാളികളെ വേര്‍തിരിച്ചു കാണാറില്ല..പക്ഷെ നമ്മളോ..

എല്ലാ തമിഴന്മാരും മോശം ആണെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ ഇത് പോലെ വരുന്ന ഒരു പറ്റം നല്ല ആളുകളുടെ സാധാരണ ജീവിതത്തിനു തടസം നില്‍ക്കാന്‍ ഒരു പറ്റം മോഷണ സംഘങ്ങളും, പിടിച്ചു പാറി സംഘങ്ങളും തമിള്‍ നാട്ടില്‍ നിന്നും ചേക്കേറിയിട്ടുണ്ട്.പോരാത്തതിന് ഈ ഗണത്തില്‍ പെട്ട മലയാളികള്‍ വേറെയും.. ഇത്തരം കാരണങ്ങള്‍ തന്നെ മലയാളികളെ അകറ്റി നിര്‍ത്തുന്ന ഒരു ഫാക്ടര്‍. മറ്റൊന്ന് ഞാന്‍ തന്നെ എല്ലാം എന്ന മലയാളി മനോഭാവം..

പറഞ്ഞതു തീര്‍ത്തും ശരിയാണ് .......

Post a Comment