കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, August 1, 2011

ന്നാലും പടച്ചോനെ ന്റെ നോമ്പ്


ഉസ്താദ് പറഞ്ഞിരുന്നു ..നിങ്ങള്‍ ഉച്ചവരെ നോമ്പ് നോല്‍ക്കുക, രണ്ടു ദിവസം അങ്ങനെ നോറ്റാല്‍ നിങ്ങള്ക്ക് ഒരു നോമ്പായി
..

ഒന്നാം ക്ലാസുകാരനായ ഞാന്‍ അങ്ങനെ ഉച്ചക്ക് പന്ത്രണ്ടു മണിയും വെയിറ്റ് ചെയ്തിരിക്കുകയാണ് .. നോമ്പ് തുറക്കണ്ടേ ...?

അപ്പോഴാണ്‌ കുഞ്ഞു പെങ്ങള്‍ വന്നത് ...അവളെന്തോ കുശുമ്പ് കാണിച്ചപ്പോള്‍ ഒന്നങ്ങട് കൊടുത്തു .....

തല്ലു , വക്കാണം ഇത്യാദികളൊന്നും പാടില്ല എന്ന് ഉസ്താദ് പ്രത്യേകം പറഞ്ഞിരുന്നതാ ....വിശപ്പ്‌ മെഡുല ഒബ്ലോംഗേറ്റ വരെ എത്തിയിരിക്കുന്ന നേരമാ .. എങ്ങനെ അതൊക്കെ ഓര്‍ക്കും ..?

സംഗതി അതല്ല ... അടി പാര്‍സലായി മേടിച്ചിട്ടും അവള്‍ക്കൊരു കുലുക്കവുമില്ല .. അല്ലേല്‍ മ്മേ ചീറുന്ന പെണ്ണാ ...
അവളതാ .. ആര്‍ത്തുല്ലസിച്ചു ഉമ്മയുടെ അടുത്തേക്ക് ഓടുന്നു .... ഉമ്മാ ഇക്കാടെ നോമ്പ് നിക്ക് കിട്ടി .....ന്നെ തല്ലി...............................

അയ്യോ സംഗതി പാളി ..അതും ഉസ്താദ് പറഞ്ഞിരുന്നതാ ...മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ നോമ്പ് അവര്‍ക്ക് കിട്ടുമെന്ന് .....

ന്നാലും പടച്ചോനെ .. ഇത് വലിയ ചതിയായിപ്പോയി ... ഇത്ര നേരം വിശപ്പ്‌ സഹിച്ച ഞാന്‍ ... എന്റെ നോമ്പ് .. അര നോമ്പാകാന്‍ അര മണിക്കൂര്‍ മാത്രമുള്ള ഈ നേരത്ത് ... വലിയ ചതിയായിപ്പോയി ...

ഇത്രയും നേരം ഇറച്ചിയും പത്തിരിയും തിന്നു വയറു ഫുള്ളാക്കുകയായിരുന്ന പെങ്ങള്‍ പിന്നെ ഒന്നും തിന്നില്ല ...

നോമ്പ് തുറക്കാന്‍ അവള്‍ പന്ത്രണ്ടു മണിയും കാത്തിരുന്നു ...............

27 comments:

പെങ്ങളിപ്പോള്‍ ജിദ്ധയില്‍ .. കാലം പോണ പോക്ക് ..

അര നോമ്പിൽ നിന്ന് ലഭിച്ച അര പാഠങ്ങൾ... അത്ര പോലും ഇപ്പോഴത്തെ മുഴുവൻ നോമ്പുകാർക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയം..

കുട്ടിക്കാലത്തെ രസമുള്ള ഓര്‍മ്മകള്‍ ...നന്നായിരിക്കുന്നു !!!

നോമ്പ് പണ്ടേ നൊറ്റിരുന്നു, അതുകൊണ്ട് ഇപ്പോള്‍!!!!!!!!!!

രസമുള്ള കുട്ടിക്കാലം..:)

നല്ലയെഴുത്ത് ..

നന്ദി മഖ്‌ബൂല്‍... ആ നിഷ്കളങ്കതയുടെ നല്ല കാലം ഒര്മാപ്പെടുത്തിയത്തിനു, നന്നായി അവതരിപ്പിച്ചതിനും.

@ ലതീഫ്ക ,ഫൈസല്‍ ബാബു .ഷാജു ,ജെഫു ,അനസ് ,നവാസ് ,....എല്ലാവര്ക്കും നന്ദി ണ്ട് ട്ടോ ...

ഹി ഹി ഇതെനിക്കിഷ്ടമായി......

@നൂറുദ്ധീന്‍ താങ്ക്സ് ...

കുട്ടിക്കാലം ഓര്‍മിപ്പിച്ചതിനു നന്ദി.

@ mujeb , commentiyathinu thanks@ mujeb , commentiyathinu thanks

അരവാക്കിലോതുങ്ങിയ അനുഭവം അരനോമ്പുകാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി......
നന്ദി സുഹൃത്തെ.......

ആ നല്ല കാലം അല്ലെ ????
രസമുള്ള ഓര്‍മ്മകള്‍

@ജബ്ബാര്‍ക്ക ,ബാല്യ കാലം നല്ല കാലം . ഇപ്പോള്‍ തീരെ രസമില്ലാ ...
പലരും ഇങ്ങനെയാണ് പറയാറ് .... ആയൊരു അഭിപ്രായം എനിക്കില്ലാട്ടോ ...

വരികള്‍ക്കിടയില്‍ നോമ്പിന്റെ തനിമയും സൌന്ദര്യവും ആസ്വാദനവും തുടിക്കുന്നുണ്ട്. ഇതൊരു കുട്ടിക്കാലമായല്ല;
ശ്രദ്ധ ക്ഷണിക്കലായി ഞാന്‍ കാണുന്നു.

മനാഫ്ക.. സന്ദര്‍ശനത്തിനു നന്ദി ...

ഇവിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നല്ലേ? ഇനി ഞാന്‍ കൊളമാക്കിതരാം.

അയ്യോ , നേന.. പ്രശ്നമുണ്ടാക്കല്ലേ .. നമുക്കൊരു അട്ജസ്റ്റ്മെന്റില്‍ പോകാം .. നിന്റെ പോസ്റ്റില്‍ ഞാന്‍ സംഭവം എന്ന് കമന്റാം .. ഇവിടെ മഹാസംഭവം എന്ന് കമന്റിയാല്‍ മതി .. അഗ്രീ......

ചെറുപ്പത്തിലെ നോമ്പ് കാലം.. വളരെ ഇഷ്ട്ടമായി..

www.ettavattam.blogspot.com

@ഷൈജൂ.. നല്ല വാക്കിനു നന്ദി

ചെറുപ്പത്തില്‍ നോമ്ബിനിടയില്‍ വുളു എടുക്കുമ്പോ 'അറിയാതെ' വെള്ളം കുടിക്കാറുള്ളത് ഓര്‍ത്തുപോയി!

idenikk ishttaytto aa pegaluttiyod ente perunal ashamsakal ariyikkanato koottathil neeyum pidicho

ചിരിച്ചു, ഇപ്പോഴാ കണ്ടത്

ഇസ്മായില്‍ക്കാ, ദില്‍ഷാ, സോണി .. വന്ന് കണ്ടതിന് താങ്ക്‌സ് ട്ടോ..

വലിയ ചതിയായിപ്പോയി :)

Post a Comment