കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, July 25, 2011

മുനാസിര്‍


ന്റെ കൂട്ടാരനാ ...മുനാസിര്‍ ...
തലയ്ക്കു മോളിലൂടെ വിമാനങ്ങള്‍ പറക്കുമ്പോള്‍ അവന്‍ പറയുമായിരുന്നു ...
അവനതിന്റെ ഡ്രൈവര്‍ ആകണം എന്ന് ...മുതിര്ന്നവരോടൊക്കെ അവന്‍ ചോദിക്കും ..
എട്ടിട്ടാലാ ...എച്ചിട്ടാലാ .. വിമാനം ഓടിക്കാന്‍ പറ്റവാന്നു........

ഇപ്പൊ അവന്‍ സ്കൂളീ വരാറില്ല ...കിട്നിക്കു അസുഖാ ...
ന്ന് വെച്ചാല്‍ ഭയങ്കര പനി.......
പനി കൂടുമ്പോള്‍ ,നെഞ്ച് നോവുമ്പോള്‍ അവന്‍ പറയും ...
' നീതു ... ഞാനിപ്പോള്‍ പറക്ക്വാ ...കടലുകള്‍ക്ക് മീതെ ....ആകാശങ്ങള്‍ക്കു മീതെ ...
കാര്‍മേഘങ്ങള്‍ക്ക് മീതെ .................
പറന്നു... പറന്നു ..........

8 comments:

എട്ടിടാതെയും എച്ചിടാതെയും മാഹിയില്‍ ലൈസന്‍സ്‌ കിട്ടിയിരുന്നു...ഇപ്പോള്‍ എന്താ കഥ എന്നറിയില്ല....

മനസ്സില്‍ തട്ടുന്ന എഴുത്ത്..
ഇനിയും എഴുതൂ..
ആശംസകള്‍..

ഫോട്ടോ ഒറിജിനല്‍ ആണോ ?
## please remove word verification..

@മുബഷിര്‍..., വേര്‍ഡ്‌ വേരിഫികാഷ്യന്‍ മാറ്റിയിട്ടുണ്ട് ...

കൊള്ളാം നന്നായിട്ടുണ്ട്

നല്ല ഭാവനയുണ്ട്
ആശംസകള്‍

ഷാജു .. നല്ല വാക്കുകള്‍ക്കു നന്ദി ..

allahu ellavarkum nallad varuthatte alle

Post a Comment