കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, July 25, 2011

അമ്മവ്യഥ


ഇടയ്ക്കു ഞാന്‍ പണിക്കു പോകും .. ഈ കുട്ടിയെ വ്ടെ ഒറ്റക്കാക്കീട്ടു ....
അനങ്ങാന്‍ വയ്യ ന്റെ കുട്ടിക്ക് .. തല മാത്രം ചലിപ്പിക്കും ..
പണിക്കു പോകാഞ്ഞാല്‍ പറ്റ്വോ....? പോകും ..
ഒരു ദിവസം ഞാനില്ലാത്ത നേരത്ത് ഒരു പാമ്പ് ന്റെ കുട്ടീടെ അടുത്ത് വന്ന്.....ഫണം വിടര്‍ത്തി ....
.................
എന്തിനോ അയലോക്കത്തെ തങ്കമ്മ വന്നപ്പോ കാണുന്നത്
ന്റെ കുട്ടീനെ കൊല്ലാനായി വന്ന് നില്‍ക്കുന്ന ഇഴ ജന്തൂനെ .....
ഒച്ചയിട്ട്ടും ആളെ കൂട്ടിയും ഓള് ന്റെ കുട്ടീടെ ജീവന്‍ കാത്തു ....

പിന്നെ ഞാന്‍ പോയില്ല പണിക്കു ....
ന്റെ കുട്ടീനെ ഒറ്റക്കാക്കീട്ടു എങ്ങനെ ഞാന്‍ പോകും ....

3 comments:

കാലം പോലും കണ്ണ് തുറക്കും പക്ഷെ അധികാര വര്‍ഗ്ഗം ഈ വ്യഥക്ക് മുന്നില്‍ വാ തുറക്കും വെറുപ്പിക്കുന്ന ജല്പനങ്ങള്‍ക്ക് വേണ്ടി..

@ജെഫു .. എന്ടോസള്‍ഫാന്‍ എന്നത് ഒരു രോഗത്തിന്റെ പേരാണിന്നു..

enikum ishtta ente ummachiye

Post a Comment