കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, July 25, 2011

മുനാസിര്‍


ന്റെ കൂട്ടാരനാ ...മുനാസിര്‍ ...
തലയ്ക്കു മോളിലൂടെ വിമാനങ്ങള്‍ പറക്കുമ്പോള്‍ അവന്‍ പറയുമായിരുന്നു ...
അവനതിന്റെ ഡ്രൈവര്‍ ആകണം എന്ന് ...മുതിര്ന്നവരോടൊക്കെ അവന്‍ ചോദിക്കും ..
എട്ടിട്ടാലാ ...എച്ചിട്ടാലാ .. വിമാനം ഓടിക്കാന്‍ പറ്റവാന്നു........

ഇപ്പൊ അവന്‍ സ്കൂളീ വരാറില്ല ...കിട്നിക്കു അസുഖാ ...
ന്ന് വെച്ചാല്‍ ഭയങ്കര പനി.......
പനി കൂടുമ്പോള്‍ ,നെഞ്ച് നോവുമ്പോള്‍ അവന്‍ പറയും ...
' നീതു ... ഞാനിപ്പോള്‍ പറക്ക്വാ ...കടലുകള്‍ക്ക് മീതെ ....ആകാശങ്ങള്‍ക്കു മീതെ ...
കാര്‍മേഘങ്ങള്‍ക്ക് മീതെ .................
പറന്നു... പറന്നു ..........

അമ്മവ്യഥ


ഇടയ്ക്കു ഞാന്‍ പണിക്കു പോകും .. ഈ കുട്ടിയെ വ്ടെ ഒറ്റക്കാക്കീട്ടു ....
അനങ്ങാന്‍ വയ്യ ന്റെ കുട്ടിക്ക് .. തല മാത്രം ചലിപ്പിക്കും ..
പണിക്കു പോകാഞ്ഞാല്‍ പറ്റ്വോ....? പോകും ..
ഒരു ദിവസം ഞാനില്ലാത്ത നേരത്ത് ഒരു പാമ്പ് ന്റെ കുട്ടീടെ അടുത്ത് വന്ന്.....ഫണം വിടര്‍ത്തി ....
.................
എന്തിനോ അയലോക്കത്തെ തങ്കമ്മ വന്നപ്പോ കാണുന്നത്
ന്റെ കുട്ടീനെ കൊല്ലാനായി വന്ന് നില്‍ക്കുന്ന ഇഴ ജന്തൂനെ .....
ഒച്ചയിട്ട്ടും ആളെ കൂട്ടിയും ഓള് ന്റെ കുട്ടീടെ ജീവന്‍ കാത്തു ....

പിന്നെ ഞാന്‍ പോയില്ല പണിക്കു ....
ന്റെ കുട്ടീനെ ഒറ്റക്കാക്കീട്ടു എങ്ങനെ ഞാന്‍ പോകും ....

Sunday, July 24, 2011

ഓരിക്ക് പുഷ്ട്ടിക്കണം ..


വെഷമരുന്നാ എല്ലാത്തിനും കാരണം ...
കൃഷി പുഷ്ട്ടിക്കാന്‍ വേണ്ടിയാ ഓരിതൊക്കെ ചെയ്യുന്നത് ..
മനുഷ്യരെയെല്ലാം ഇങ്ങനെ കൊല്ലാതെ കൊന്നിട്ട് ഓരിക്ക് പുഷ്ട്ടിക്കണം ..
വന്ബരാകണം ...കാറിലും ജീപിലും വിലസി നടക്കണം ....

ഓരുടെ ജീവിതത്തിന്റെ പളപളപ്പിനു ഞങ്ങടെ കണ്ണീരിന്റെ
മണമുണ്ട് ...നിറമുണ്ട് ........

സിലബസ്ഒരിക്കലുണ്ട് കുമാരന്‍ ഓടി വരുന്നു ...
ദാസേട്ടാ ന്റെ ലക്ഷ്യിമ്യൂട്ടി പ്രസവിചൂന്നും പറഞ്ഞു ഒറ്റ കരച്ചിലായിരുന്നു ..
അതിനെന്തിനാ നീ കരയുന്നതെന്നായി ഞാന്‍ ..
അവന്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു ...
ആണ്കുട്ടിയാ ... പക്ഷേല് കുട്ടിക്ക് കയ്യില്ല ,കാലില്ല
ഉടലെന്നെ ഇല്ലാത്ത പോലെന്നു .....

ഈ നാട്ടിലെ സിലബസ് ഇപ്പോള്‍ അങ്ങനെയാ ...
ഈശ്വരന്‍ ഈ നാട്ടില്‍ക്ക് മാത്രം ഉണ്ടാക്കിയ സിലബസ് ....

മരണ ശേഷം


കഴിഞ്ഞ തിരുവോണ തലേന്നാ കുമാരനും കെട്യോളും കുട്യോളും എല്ലാം കൂടി ട്രയ്നിനു തലവെച്ചത് ...
രാഷ്ട്രീയ നേതാക്കളുടെ അനുശോചന മമാങ്കമായിരുന്നു പിന്നെ ..
ജീവിച്ചിരിക്കുമ്പോ ആനന്തത്തിന്റെ പൂവും കായും കാണാത്ത അവര്‍ക്ക് മീതെ പിന്നെ
പ്രമാണിമാരുടെ പുഷ്പ്പാര്ചനയായിരുന്നു ...
മരിച്ചവര്‍ക്ക് ശവക്കുഴിയെങ്കിലും ഉണ്ട് ... ജീവിചിരിക്കുന്നവര്‍ക്കോ ..?

ജീവിതം


ഇടയ്ക്കു ചിന്തിക്കാറുണ്ട് ..
സുന്ദരമായ വസ്ത്രങ്ങള്‍ തുന്നുന്നത് പോലെ
നമുക്കും നമ്മുടെ ജീവിതം തുന്നാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ..
എങ്കില്‍ എത്ര നിറങ്ങള്‍ വെച്ച് പിടിപ്പിക്കാമായിരുന്നു ...എത്ര പൂക്കള്‍ ...

പക്ഷെ നമ്മുടെ വസ്ത്രങ്ങള്‍ മറ്റാരൊക്കെയോ തുന്നുന്നു ..
പണിയാരിയാത്ത.. തുന്നലരിയാത്ത ...
അല്ലേല്‍ ഇത്രയ്ക്കു വികൃതമാകുമോ ഗോപാലാ
നമ്മുടെയൊക്കെ ജീവിതം ......

.വിഷ മഴ


പാതിരാത്രി ന്റെ മുത്തുമോന്‍ നിലവിളിച്ചു കരയും ..
അച്ഛാ വിഷക്കുന്നൂന്നു .....
ലക്ഷ്മ്യൂട്ടി അവനു കഞ്ഞിവെള്ളം വായിലൂടെ ഒഴിച്ച് കൊടുക്കും ..
അതെല്ലാം മൂക്കിലൂടെ അങ്ങ് പുറത്തു വരും ...
ന്റെ കുട്ടീടെ വായീന്ന് വയട്ടീക്കുള്ള കുഴലെവിടെ ദാസാ ..?

പിന്നെയും അവന്‍ കരയും ... അച്ഛാ വിഷക്കുന്നൂന്നു .....

എന്നാലും ദാസാ നീ ഭാഗ്യം ചെയ്തോനാ ...നിനക്ക് കുട്ടികളില്ലല്ലോ ..
.... കയ്യില്ലാത്ത ... കാലില്ലാത്ത ...
വായീന്ന് വയട്ടീക്ക് കുഴലില്ലാത്ത........
പാതരാത്രി ഇരുട്ട് കൂവും നേരത്ത് അച്ഛാ വിഷക്കുന്നൂന്നു കരഞ്ഞു പറയാന്‍ നിനക്കൊരു മോനില്ലല്ലോ ...

വേദന നാട്


മഴ കൊണ്ടാല്‍ പനി പിടിക്കും എന്നാ അച്ഛന്‍ പറയാറ് ..
ശരിയാ മഴ കൊണ്ടിട്ടു തന്ന്യാ പനി പിടിച്ചത് ..
ന്റെ അമ്മയ്ക്ക് ,ശ്രേയക്ക് ,മുനാസിരിനു ,
ഈ ചെടികള്‍ക്ക് ,മരങ്ങള്‍ക്ക് ,
പുഴകള്‍ക്ക് ,
ന്റെ കുറിഞ്ഞി പൂച്ചയ്ക്ക് ...
വിഷ മഴ കൊണ്ടിട്ടു തന്യാ ....

ഓരോരുത്തര്‍ക്കും ഓരോ തരത്തിലാ പനി ...........
എല്ലാ കേടുകളെയും മൊത്തത്തില്‍ ഞങ്ങള്‍ പനി എന്ന് വിളിക്കും ....

Wednesday, July 20, 2011

മുംബൈ


സങ്കടമുണ്ട് ..
അമര്‍ഷവും ...

ആര്‍ക്കുവേണ്ടിയാകും
മുംബൈ ഇങ്ങനെ
പൊട്ടിതീരുന്നത്..?

Tuesday, July 19, 2011

നായെ നീയും


ഭീകരനെ തേടി
വന്നതാണത്രേ പോലീസ് നായ ..

എന്നിട്ടെന്തിനാണ്‌
താടിയും തൊപ്പിയും ഉള്ള
എനിക്ക് നേരെ
ഇങ്ങനെ കുരച്ചു ചാടുന്നത് ..?

യൂ ടൂ ഡോഗ് .....

Monday, July 18, 2011

തിയറി


"ഞാന്‍ ശരി
നീ തെറ്റ് .."

സുഹുര്‍തെ
ഈയൊരു തിയറിയല്ലേ
നമുക്കിടയില്‍
കമ്പിവേലി തീര്‍ത്തത്

Sunday, July 17, 2011

Friday, July 1, 2011

വിദ്യാഭ്യാസം
നടന്നുതീര്‍ത്ത
അനുഭവങ്ങളുടെ
ആഴമേറിയ വഴിയില്‍
പലരും പലപ്പോഴായി വന്നു ..
ഒത്തിരി ജീവിതങ്ങള്‍
നോക്കിക്കണ്ടു...
ചിലരില്‍ നിന്ന് പഠിച്ചത്
എങ്ങനെയാകണമെന്നു... ..
എങ്ങനെയാകരുതെന്നു
മറ്റു ചിലരില്‍ നിന്നും ......
................
പഠിച്ചു പഠിച്ച്
ഒടുക്കം ഞാനെങ്ങനെയാകുമോ എന്തോ .......

ദൌത്യം


മഴയുണ്ടായിരുന്നു
പേരും മഴ ..
വഴിയാകെ
ചേറും ചരലും ..
........................
എങ്കിലും നടന്നല്ലേ മതിയാകൂ