കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, December 29, 2011

സങ്കടം സഹിക്കാന്‍ വയ്യാ.. ഒന്ന് പൊട്ടിക്കരഞ്ഞോട്ടെ ഞാന്‍..

രണ്ടായിരത്തിപ്പതിനൊന്നും ദേ ഗുഡ്‌ബൈ പറയുന്നു..

എല്ലാവരും ഒന്ന് മിണ്ടാതിരി..

സങ്കടം സഹിക്കാന്‍ വയ്യാ.. ഒന്ന് പൊട്ടിക്കരഞ്ഞോട്ടെ ഞാന്‍..
ഏകാന്തപഥികനായി ഒന്ന് സങ്കടിച്ചോട്ടെ...

വിഷമങ്ങളുടെ തുശാരസുഷിരങ്ങള്‍
(എന്ത്... സാഹിത്യമാണോ
ആ ദൈവത്തിന്നറിയാം..)

ഹൊ ., എന്തൊക്കെ ഗുലുമാലുകളായിരുന്നു..

കേരളത്തില്‍ ഭരണചക്രം മാറി ,ട്രാക്കില്‍ മെല്ലെ യുഡിഎഫ് കയറി വന്ന കാലം..
ഇടത് പക്ഷത്തോട് വലിയ മുഹബ്ബത്തില്ലെങ്കിലും എന്റെ സത്യസന്ധമായ ഒരു നിരീക്ഷണം പറയാം ..
ഇടത് പക്ഷം തന്നെ ഭരിക്കുന്നതായിരുന്നു നാടിനും നാട്ടാര്‍ക്കും കൂടുതല്‍ ഗുണം ചെയ്യുമായിരുന്നത്..
നിലവിലെ അവസ്ഥ തന്നെ മതിയല്ലോ അതിന് തെളിവായിട്ട്..

മാണിച്ചായന്‍ വന്നാല്‍ മുട്ട് വിറക്കുന്ന ഒരു മുസ്ലിം ലീഗ്.
കോണ്ഗ്രസില്‍ ഒര് ഉമ്മന്‍ ചാണ്ടിയും മറ്റ്മുണ്ട് എനിക്ക് പ്രിയങ്കരനായിട്ട്..
ആ.. എല്ലാം ശരിയാകുമായിരിക്കും അല്ലേ..
ബീ പോസറ്റീവ് എന്നാണല്ലോ..

ഒട്ടേറെ ഏകാധിപത്യങ്ങള്‍ തകര്‍ന്ന് തരിപ്പണമായി എന്നതും വലിയ സന്തോഷം പടക്കുന്നു..
എല്ലാം ഭദ്രമെന്ന് സ്വയം തീര്‍പ്പ് കല്‍പ്പിച്ച അധികാരികളെ ഇന്ന് ചരിത്രത്തിന്റെ ചവറ് കൂനയില്‍ തിരഞ്ഞാല്‍ കിട്ടുമായിരിക്കും..

പുതിയകാലത്തെ പാഠം

ആശയങ്ങളെ പറയാനും പ്രചരിപ്പിക്കാനും ഇനി ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക്് ചാനലുകളുടേയും പത്രമാധ്യമങ്ങളുടേയും ഓശാരം വേണ്ട..
കള്ളും കഞ്ചാവും ഭേസി ഭാവനാലോകത്ത് ജീവിക്കുന്ന കൂഷ്മാണ്ടങ്ങള്‍ക്ക് തീറെഴുതിയിരിക്കുകയാണല്ലോ അവയെല്ലാം..

പോരാട്ടം വിതക്കാന്‍, ഞങ്ങള്‍ക്കിന്ന് പുതുമാര്‍ഗങ്ങളുണ്ട്..
രീതികളുണ്ട്..
അവസരങ്ങളുടെ നീലാകാശങ്ങളുണ്ട്...
അവിടെ ഞങ്ങള്‍ പറയും.. കേട്ടാല്‍ മതി..
(സലീം കുമാര്‍ സ്റ്റൈല്‍- മായാവി)

NB:
മാധ്യമം പുതുവര്‍ഷപ്പതിപ്പില്‍ ആര്‍ വി ജി മോനോന്‍, കെ പാപ്പുട്ടി തുടങ്ങിയവര്‍ ., എവിടെ തീക്ഷ്ണയൗവനം കാണാനില്ലല്ലോ എന്ന്....
പാവങ്ങടെ പരിഭവവും പരിദേവനവും ...

എന്ത് ചെയ്യാം ., ചില കണ്ണുകള്‍ക്കെന്നും പവര്‍ക്കട്ടാണ്..
അല്ല എഴുപതുകളിലെ യുവത്വം എന്ത് കോപ്പാണാവോ ചെയ്തത്..

------------------------------------------------------------------------------------

എല്ലാവര്‍ക്കും ജാഡയില്ലാത്ത നന്‍മയുടെ പ്രഭാതങ്ങള്‍ നേരുന്നു

Friday, December 23, 2011

വാര്‍ദ്ധക്യം നമ്മെ ചിലതൊക്കെ പഠിപ്പിക്കുന്നു സാബ്‌


വല്ലരോഗങ്ങളും വന്നെന്ന് വെക്ക്..
അല്ലേല്‍ വാര്‍ദ്ധക്യം..

മെയ്യനക്കാനൊക്കാതെ
മരുന്ന്മണമുള്ള ആശുപത്രിമൂറിയില്‍
ഇരുണ്ടമൂലയില്‍ പറ്റിപ്പിടിച്ച ചിലന്തിവലയും നോക്കി..

പിന്നിട്ട ഇരുളും വെട്ടവും ഓര്‍ത്തെടുത്ത്..

കഴിഞ്ഞകാല ചെയ്തികളെ വിചാരണ ചെയ്ത്..


എന്തൊരു ഡംഭായിരുന്നു..
ചിരിക്കാനൊന്നും മനസ്സില്ലായിരുന്നു..
അയല്‍ക്കാരോട്, ബന്ധുക്കളോട്, സുഹൃത്തുക്കളോട്,ഗുരുനാഥന്‍മാരോട്....


ഞാനൊരു മഹാസംഭവം എന്ന സ്വയം തീര്‍പ്പില്‍ ആനന്ദപുളകിതനായിരുന്ന നടന്ന്‌പോയ കാലങ്ങള്‍...

ഒര് തുണ്ട്ഭൂമിക്ക് വേണ്ടിയായിരുന്നില്ലേ
കത്തികൊണ്ടോങ്ങി അയല്‍ബന്ധങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചത്‌

എന്നിട്ടൊടുക്കം നേടിയതെന്താണ്..

വിചാരിച്ചേടത്തേക്കൊന്നും അവയവങ്ങള്‍ വരുന്നില്ല..
ഈ അവയവങ്ങള്‍ അപ്പോള്‍ എന്റേതല്ലേ..
എന്റേതായിരുന്നേല്‍ ഞാന്‍ വിചാരിച്ചേടത്തേക്ക് കിട്ടേണ്ടതല്ലേ..

അങ്ങനെ ചിന്തകളുടെ ഏഴ്കടലും ആകാശങ്ങളും കടന്ന്....

ഒരല്‍പം സമയംകൂടി നാം ദൈവത്തോട് ചോദിക്കില്ലേ..
എന്നാല്‍ ഒത്തിരി നന്‍മകള്‍ ചെയ്‌തേക്കാമെന്ന് കേണ് പറയില്ലേ..

-------------------------------------------------------
സമയം, ആരോഗ്യം.. ഈ രണ്ട് കാര്യങ്ങളില്‍ അധികപേരും അശ്രദ്ധരാണ്
- മുഹമ്മദ് നബി

NB:
രാഷ്ടീയക്കാര്‍ തെണ്ടികളാണെന്ന പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ അഭിപ്രായത്തോട് എനിക്ക്‌ യോജിപ്പില്ല.
എന്നാല്‍ അങ്ങേരെ തല്ലി ഞങ്ങള്‍ തെണ്ടികള്‍ തന്നെയാണെന്ന് എന്തിനാണ് താഷ്ട്ീയക്കാര്‍ തെളിയിക്കുന്നത്‌

**പ്രവാചകന്റെ വഴി എന്ന ഒവി വിജയന്റെ നോവലില്‍ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗ് ആണ് ടൈറ്റില്‍ ആയി കൊടുത്തിട്ടുള്ളത്‌.

Tuesday, December 20, 2011

സല്യൂട്ടാണത്രെ , ഒര്മാതിരി കോപ്പിലെ സല്യൂട്ട്‌


സിനിമകളിലാണധികവും കണ്ടിട്ടുള്ളത്..
മേലുദ്യോഗസ്ഥന്‍ ഗമയിലങ്ങനെ വരും ..

ണന്നേരം ഡ്യൂട്ടിയിലുള്ള പോലീസ് കാല് നിലത്തടിച്ച് ,വലത് കൈ നെറ്റിയില്‍ വെച്ച് ഒര്മാതിരി കോപ്പിലെ അഭ്യാസമാണ്.. സല്യൂട്ട് എന്നൊക്കെ പറയും..

ഒരൊറ്റ സല്യൂട്ടിന് എത്ര കലോറി ഊര്‍ജം ചെലവാകും എന്ന് പറയേണ്ടത് ഈ അണ്ഡകടാഹത്തിലെ ഡോക്ടേഴ്‌സ് ആണ്..

എന്ത്മാത്രം മനുഷ്യപ്പറ്റില്ലാത്ത അഭിവാദന രീതിയാണിത്...

പരസ്പരം കാണുമ്പോള്‍ ഒന്ന് ചിരിച്ചാലെന്താണ്..
ഒരു ഷേക്ക്ഹാന്റ് നല്‍കിയാല്‍..

മേലുദ്യോഗസ്ഥര്‍ക്കെന്താ ചിരിക്കാന്‍ പാടില്ലേ..
ചിരിച്ചാല്‍ പല്ല് കൊഴിഞ്ഞ് ഹലാക്കാകുമോ..
ഓസോണ്‍ പാളി തുള വീണ് പാളീസാകുമോ..

കൊളോണിയല്‍ സംസ്‌കാരങ്ങള്‍ ഇന്നും ഇവിടെ നടമാടുന്നത് കാണുമ്പോള്‍ സത്യത്തില്‍ ഓക്കാനം വരും ..

പുരാതന റോമന്‍ പട്ടാളത്തിലാണ് ഈ സല്യൂട്ടെന്ന കോപ്രായത്തിന് തുടക്കം കുറിച്ചത്..
വലത് കയ്യില്‍ ആയുധങ്ങളൊന്നും ഒളിപ്പിച്ചിട്ടില്ലെന്ന് ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനായിരുന്നു ഇത്..

സല്യൂട്ട് ചെയ്യുന്നതിന്റെ ആധുനികരൂപം തുടങ്ങിയത് ബ്രിട്ടീഷ് നേവിയില്‍....
1588 ല്‍ സ്പാനിഷ് അര്‍മഡയെ പരാജയപ്പെടുത്തിയ
ബ്രിട്ടീഷ്‌നേവിയെ അഭിനന്ദിക്കാന്‍ എലിസബത്ത് രാജ്ഞി എത്തിയപ്പോഴായിരുന്നു അത്.
സമ്മാനങ്ങള്‍ ഏറ്റ് വാങ്ങുന്ന നാവികര്‍ രാജ്ഞിയുടെ സൗന്ദര്യം ആസ്വദിക്കാതിരിക്കാന്‍ അവരുടെ കയ്യുയര്‍ത്തി വലത് കൈപ്പത്തികൊണ്ട് സ്വന്തം കണ്ണുകള്‍ മറയുന്ന രൂപത്തില്‍ പിടിക്കാനായിരുന്നു ഉത്തരവ്..

അങ്ങനെവന്ന ഉഡായ്പ്പാണ് നമ്മളിന്ന് വളരെ അച്ചടക്കത്തിലും അക്ഷരസ്ഫുടതയിലും ചെയ്ത് സായൂജ്യമടയുന്നത്..

സായിപ്പ് ചെയ്‌തോ.., എങ്കിലത് തന്നെ എന്ന തിയറി എന്ത്മാത്രം കഷ്ടമാണ്..

NB:
'ആരെക്കണ്ടാലും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുക, പുഞ്ചിരി ഒരു ദാനമാണ്..'
എന്ന് മുഹമ്മദ് നബി

ശരിയാണ്.., ചെലവില്ലാത്ത ദാനമാണ് പുഞ്ചിരി..
അതിലും നമ്മള്‍ പിശുക്ക് കാണിച്ച് തുടങ്ങിയാല്‍ എന്തോ ചെയ്യും..

Wednesday, December 14, 2011

സകലര്‍ക്കും താങ്ക്‌സ് ,നൂറിന്റെ ജാഡയില്‍ ജാഡലോടകം


ഏതോ ഒരു ദിവസം...
അത്രമാത്രം ഓര്‍മയുണ്ട്..
(കൃത്യമായ ഓര്‍മയുണ്ടെങ്കില്‍ ഞാന്‍ പിന്നെ ശ്രീനിവാസ രാമാനുജനാകില്ലേ.., ഹല്ല പിന്നെ..)

ചില ഫ്രണ്ട്‌സൊക്കെ എന്നോട് വന്ന് പറഞ്ഞു.. മോനേ.., ബഡ്ക്കൂസേ..നിനക്കൊരു ബ്ലോഗ് തുടങ്ങിയാലെന്താ..

എന്ത് .., ആര്‍ക്ക് സുഖല്യാന്ന്....

എടാ പോത്തേ.., ഒരു ബ്ലോഗ് തുടങ്ങിക്കൂടേന്ന്..
നിന്റെ തോന്നിവാസങ്ങളൊന്നും പിന്നെ ഞങ്ങള്‍ മാത്രം സഹിക്കേണ്ടല്ലോ..

(ക്ലാസില്‍ ഒരു ബോര്‍ഡുണ്ട്.., രചനാത്മകമായ കുരുത്തക്കേടുകള്‍ക്കെല്ലാമുള്ള ഇടം)

ഒരിക്കല്‍ അശ്‌റഫ്‌സാറും പറഞ്ഞു..
നിന്റെ കവിതകള്‍ക്കായി ഒരു ബ്ലോഗ് തുടങ്ങണം മഖ്ബൂല്‍..

വസീം എ ജെ യും ഇടക്കിടക്ക് ഇത് തന്നെ പറയും..

എന്നാല്‍ പിന്നെ എന്തിന് അമാന്തിക്കണം...
കിടക്കട്ടെ ഒരു ബ്ലോഗ്..

ചുരുക്കിപ്പറഞ്ഞാല്‍ അങ്ങിനെയാണ് മക്കളേ ആ സംഭവം സംഭവിച്ചത്...

ബ്ലോഗ് തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും കഴിഞ്ഞ നാല് മാസമാണ് ബ്ലോഗില്‍ ശരിക്കും സജീവമായത്...

ഒത്തിരിയൊത്തിരി കൂഷ്മാണ്ടങ്ങളെ പരിചയപ്പെട്ടു.., ചിലരൊക്കെ ഫോണില്‍ വിളിച്ചു..
തീര്‍ച്ചയായും നമുക്ക് കാണണം എന്നൊക്കെ പായാരം പറഞ്ഞു..

ചില പ്രവാസികള്‍ നിന്നെ കണ്ടേ അടങ്ങൂ എന്ന പിടിവാശിയിലാണ്..
(ദൈവമേ .., തല്ലിക്കൊല്ലാനാകുമോ എന്തോ)

അപ്പോള്‍ പ്രിയപ്പെവരേ.., ഫോളേവേഴ്‌സ് നൂറ് ആയ സ്ഥിതിക്ക് സ്വല്‍പം ജാഡയൊക്കെ എനിക്ക് കാട്ടാലോ അല്ലേ...

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു..
നന്ദി., നമസ്‌കാരം..

NB:ജാഡലോടകത്തെ പറ്റിയുള്ള നിരൂപണങ്ങളും ചീത്ത വിളികളും നിര്‍ദാക്ഷിണ്യം സ്വാഗതം ചെയ്യുന്നു..

Tuesday, December 13, 2011

ഒരു വഴിയിലൂടെയും ആരും പോയില്ല..


മുന്നില്‍ ഒട്ടനേകം വഴികള്‍..
ശരിക്കും വഴി ഏതായിരിക്കും?

കൂടെയുള്ള ആരോ പറഞ്ഞു..
ദേ.. ഈ കാണുന്നതാണ് ശരിക്കും വഴി..
ഇതിലൂടെ പോയാല്‍ നിശ്ചയം ലക്ഷ്യത്തിലെത്തും..

വേറൊരാള്‍- ഒന്ന് പോ ചങ്ങാതി....
ഇത് പൊട്ട വഴി.. അതാണ് യഥാര്‍ഥ വഴി..
കണ്ടില്ലേ .., ഒട്ടേറെ കാല്‍പാടുകള്‍..
മുന്‍ഗാമികള്‍ നടന്ന വഴി അതാണ്..

മുമ്പുള്ളവര്‍ നടന്നു എന്ന് വെച്ച് ആ വഴി തന്നെ നല്ലത് എന്നില്ലല്ലോ..

നല്ല വഴി തീരുമാനിക്കുന്നത് നീയാണോ..


അല്ലാതെ പിന്നെ നിന്റെ -------- ആണോ....


----------------------------------------------------------

നല്ല വഴി ഏതെന്നും പറഞ്ഞ് അവര്‍ തമ്മില്‍ തര്‍ക്കമായി..
വഴിത്തര്‍ക്കം..
കയ്യാങ്കളിയിലെത്തി അത്..

അവിടെ ഒരു ആള്‍ക്കൂട്ടമായി..
ഓരോരുത്തര്‍ക്കും സ്വന്തമായി അനുയായികളായി...
കൊടിയായി.., ആസ്ഥാന കേന്ദ്രങ്ങളായി..

പൊട്ടന്‍, ശുംഭന്‍, ആസനത്തില്‍ ഊതുന്നവന്‍..
പരസ്പരം ആക്ഷേപിക്കാന്‍ പുതിയ പുതിയ പദങ്ങള്‍ അവര്‍ കണ്ടെടുത്തു..
അനുയായികള്‍ അത്‌കേട്ട് കയ്യടിച്ചു..


വഴിവക്കില്‍ മുദ്രാവാക്യം വിളിച്ചും , തെറിവിളിച്ചും അവരങ്ങിനെ കാലം കഴിച്ചു....

എന്നാല്‍
ഒരു വഴിയിലൂടെയും ആരും പോയില്ല..

Thursday, December 1, 2011

ഉള്ളുലക്കുന്ന,ഹൃദയം കൊത്തികളായ കഥകള്‍

ഉള്ളുലക്കുന്ന ചില കഥകളുണ്ട്..

അതിലെ കഥാപാത്രങ്ങള്‍ നിരന്തരം നമ്മെ അസ്വസ്ഥപ്പെടുത്തും..
വിടാതെ പിന്തുടരും ..
നോവായി , നൊമ്പരമായി അതൂറിക്കൂടും..

ഇ എം കോവൂരിന്റെ പാറക്കല്ല് എന്ന കഥ സത്യത്തില്‍ വല്ലാത്തൊരു ഹൃദയവേദനയാണ് തന്നത്..

കളിക്കണമെന്നല്ലാതെ മറ്റ് ചിന്തകളില്ലാത്ത കാലം.. ബാല്യകാലം..
കൊച്ച്മാത്തനും ലില്ലിക്കുട്ടിയും വലിയ കൂട്ടായിരുന്നു.. അയല്‍ക്കാര്‍..

കൊച്ചുമാത്തന്റെ കയ്യില്‍ ഒരു കിളി..
എനിക്ക് തായോ എന്ന് ലില്ലിക്കുട്ടി..
അയ്യട ഇതെന്റെ കിളിയാ..
ലില്ലിക്കുട്ടി തട്ടിപ്പറിച്ചു..

ഇപ്പോള്‍ കിളിയുടെ തല ലില്ലിക്കുട്ടിയുടെ കയ്യിലും , ഉടല്‍ കൊച്ചുമാത്തന്റെ കയ്യിലും ..

അയ്യോ .. എന്റെ കിളി ചത്തേ..
ലില്ലിക്കുട്ടി ഇനി എന്നോട് മിണ്ടണ്ട.. എനിക്കിനി കാണണ്ട..

ലില്ലിക്കുട്ടിയുടെ മനസ്സ് നൊന്തു..
രാത്രി ഉറങ്ങാന്‍ പറ്റിയില്ല..

പിറ്റേന്നവള്‍ അവന്റെ അടുത്തെത്തി.. അവന്‍ കണ്ട ഭാവം നടിച്ചില്ല..
അവന്റെ കയ്യില്‍ അവള്‍ ഒരു കുഞ്ഞു പാറക്കല്ല് വെച്ച് കൊടുത്തു..
അവന്റെ മുഖം തിളങ്ങി..

അതവര്‍ തമ്മിലുള്ള ഒരു അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നു..
വഴക്ക് കൂടിയാല്‍ ആരാണോ തെറ്റ് ചെയ്തത് അയാള്‍ ഒരു പാറക്കല്ല് മറ്റവന്റെ കയ്യില്‍ വെച്ച് കൊടുക്കണം..
അതോടെ വഴക്ക് ക്ലോസ്..

ഒരിക്കലും പിരിഞ്ഞിരിക്കേണ്ടി വരില്ലെന്ന് അവര്‍കരുതി..

പിന്നീടൊരു ദിനം അവരെന്തോ കാര്യത്തില്‍ വഴക്ക് കൂടി.. തെറ്റി..
ആരും പാറക്കല്ല് കൈമാറിയില്ല..

കാലം പിന്നെയും മുന്നോട്ടൊഴുകി..
രണ്ട് പേരും രണ്ട് വഴിക്ക്..

കൊച്ചുമാത്തന്‍ ഇപ്പോള്‍ ഒരു മുന്തിയ ഹോട്ടലില്‍ സപ്ലൈറായി വര്‍ക്ക് ചെയ്യുന്നു..
മാനേജര്‍ അവനെ വിളിച്ചു..
റൂം നമ്പര്‍ നാലില്‍ പുതിയ ഗസ്റ്റ് വന്നിട്ടുണ്ട്.. കുറച്ച് ദിവസം ഉണ്ടാകും..അവരെ
പരിപാലിക്കേണ്ട ഡ്യൂട്ടി നിനക്കാണ്..

അവന്‍ ചായയുമായി റൂം നാലില്‍ ചെന്നു...
-ലില്ലിക്കുട്ടി .. കൂടെ അവളുടെ ഭര്‍ത്താവ്.. മധുവിധുകാലം..

കൊച്ചുമാത്തന്‍ പരിഭ്രമം പുറത്ത് കാണിച്ചില്ല.. സര്‍ ചായ..

ലില്ലിക്കുട്ടിയുടെ ഭര്‍ത്താവ് തന്റെ കേമത്തം കാണിക്കാന്‍ സകല അടവുകളും പുറത്തെടുത്തു..
ഏയ് ബോയ്.. അത് ചെയ്യ്.. ഇത് ചെയ്യ്... ഷൂ പൊളിഷ് ചെയ്യ്..
അവരവിടെ ഉള്ള ദിവസങ്ങളില്‍ മാത്തന് പിടിപ്പത് പണിയായിരുന്നു..

ഒടുക്കമവര്‍ ഹോട്ടലില്‍ നിന്ന് മടങ്ങുന്ന ദിനമെത്തി
..
ഭര്‍ത്താവ് കാണാതെ ലില്ലിക്കുട്ടി ഒരു സാധനം അവന്റെ കയ്യില്‍ കൊടുത്തു..
അവര്‍ കാറില്‍ കയറിപ്പോയി..

കൊച്ചുമാത്തന്‍ തന്റെ കൈ തുറന്നു..
ഒരു കുഞ്ഞു പറക്കല്ല്..

NB:ഉള്ളിലെരിച്ചില്‍ പടക്കുന്ന രചനകളെ ഞാന്‍ ക്ലാസിക് എന്ന് വിളിക്കും.. അത് മലയാളി എഴുതിയാലും..
(ഇംഗ്ലീഷുകാര്‍ എഴുതിയാലേ ചിലര്‍ക്ക് ക്ലാസിക്കാകൂ..)

Tuesday, November 29, 2011

കണ്‍ഫ്യൂഷ്യന്‍ ദൈവമേ കണ്‍ഫ്യൂഷ്യന്‍...

ഹോ.. രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല...എന്തോ .. ഉറങ്ങാന്‍ കഴിയുന്നില്ല..
മനസ്സില്‍ നിറയെ ചിന്തയുടെ പൂത്തിരി കത്തുകയാണ്..
(എങ്ങനെയുണ്ട് പ്രയോഗം..
പോരേ.....
എന്നാല്‍ ചിന്തയുടെ പടക്കം പൊട്ടുകയാണ് എന്നാക്കിയാലോ..
എന്തായാലും പടക്കവും പൂത്തിരിയും വിട്ടിട്ടുള്ള കളിയൊന്നുമില്ല)

ചിന്ത ഇതാണ്.....
എന്താ ഈ മതേതരത്വം എന്നൊക്കെ പറഞ്ഞാല്‍..

സത്യത്തില്‍ അതൊരു മതമാണോ..
ഞാന്‍ മതേതരത്വവാദിയാകണേല്‍ എന്താ ചെയ്യേണ്ടത്..
മതേതരത്വം ജയിക്കട്ടെ എന്ന് ചുമ്മാ പറഞ്ഞാല്‍ മതിയോ..

മതേതരത്വം ജയിക്കട്ടെ മീന്‍സ്......
മതമല്ലാത്തതൊക്കെ ജയിക്കട്ടെ എന്നാണോ..
അല്ലേല്‍ എല്ലാ മതങ്ങളും ജയിക്കട്ടെ എന്നാണോ..

കണ്‍ഫ്യൂഷ്യന്‍ ദൈവമേ കണ്‍ഫ്യൂഷ്യന്‍...
അല്ല .. മതേതരത്വം എന്ന മതത്തിന് ദൈവമുണ്ടോ..

പ്രിയപ്പെട്ട ബൂലോക വായനക്കാരേ
നിങ്ങളും എന്റെയീ ആശയക്കുഴപ്പത്തില്‍ പങ്കാളികളാവൂ..

ചോദ്യം ഇതാണ്...
* എന്താണ് മതേതരത്വം?
* ആരൊക്കെയാണ് മതേതരികള്‍..?
-----------------------------------------------
ബെര്‍ളിയച്ചായന്‍ മുമ്പൊരിക്കല്‍ പറഞ്ഞത്...
സെക്യുലരിസം സില്‍സില പോലെ എന്തോ ഒന്നായിപ്പോയി..
ആ വാക്ക് കൊണ്ട ഉദ്ദേശിക്കുന്നതല്ല പലരും അര്‍ഥമാക്കുന്നത്..
ഓരോരുത്തരും അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും വിശ്വാസ സംഹിതകള്‍ക്കുമനുസരിച്ച് സെക്യുലരിസം എന്ന വാക്കിനെ പുനര്‍ നിര്‍വചിക്കുന്നു..
ആരാണ് യഥാര്‍ഥ സെക്യുലരിസ്റ്റ് എന്ന ആശയക്കുഴപ്പത്തില്‍ നിന്ന് പുതിയൊരു സെക്യുലരിസം ഉണ്ടായെന്നും വരാം..

NB:
ഒരു സന്തോഷ വാര്‍ത്ത..
ഞാന്‍ ഡൈലി എക്‌സര്‍സൈസ് തുടങ്ങി..
ശരീരം ഒന്ന് പുഷ്ടിപ്പെടുത്തിയിട്ട് വേണം അണ്ണന്‍മാരോട് രണ്ട് ചോദിക്കാന്‍..

35 ലക്ഷം വെള്ളത്തിനടിയില്‍ പെട്ട് ചക്രശ്വാസം വലിച്ചാലും തനിക്കൊന്നും നോവില്ല..
ജസ്റ്റ് റിമംബര്‍ ദാറ്റ്..

Wednesday, November 23, 2011

ടാ.. കളറ് സംഗത്യായിട്ടാ..

ഫ്രണ്ട്‌സ് എങ്ങനെയായിരിക്കണം എന്നതിനെ പറ്റി എല്ലാവര്‍ക്കും ഗമണ്ടന്‍ കാഴ്ച്ചപ്പാടുകളുണ്ട്..ഫ്രണ്ടസ് സിനിമ കണ്ട് സകലരും പറഞ്ഞു..
ദേണ്ടേ.. യെവന്‍മാരാടേ ഫ്രണ്ട്‌സ്..

നിറം, ദോസ്ത്, ത്രീഇഡിയറ്റ്‌സ്.... അങ്ങിനെയങ്ങിനെ..
പലപല സിനിമകളിലായി ആത്മാര്‍ഥതയുള്ള ഒട്ടേറെ സുഹൃദ് ബന്ധങ്ങള്‍ നാം കണ്ടു... കയ്യടിച്ചു...


വാല്‍സല്യം പടം കണ്ട് ഓള്‍ മലയാളീസും നയരേഖയിറക്കി..
പാവം മമ്മുട്ടി..
ആകുന്നേല്‍ അങ്ങനെത്തന്നെ ആകണം..
ഉള്ളില്‍ പക്ഷേ എല്ലാവരും സിദ്ദീഖിനെ ആവാഹിച്ചു..
കെറുവും മുഷ്‌കുമായി ജീവിച്ചു..

ഒരു പാട്ടുണ്ടല്ലോ..
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും..
കരയുമ്പോള്‍ കൂടെ കരയാന്‍ ഇന്നിഴല്‍ മാത്രം വരും..

മൗലികമായ വിയോജിപ്പുണ്ടെനിക്കീ വരികളോട്..

കരയുമ്പോള്‍ കൂടെ കരയാനും, സഹതപിക്കാനും ,സമാശ്വാസം നല്‍കാനും, സാന്ത്വനിപ്പിക്കാനും ചിലപ്പോള്‍ പലരും വരും ...

അവര്‍ തോളില്‍ തട്ടി പറയും.. സാരമില്ലെടാ എല്ലാം വിധി..

അവരത് പറയും നേരം അവരുടെ അന്തരംഗങ്ങളില്‍ പൊട്ടിച്ചിരിയുടെ പൂത്തിരി കത്തുന്നുണ്ടാകും..

യഥാര്‍ഥ ഫ്രണ്ട്‌സ് നിങ്ങളുടെ സന്തോഷങ്ങളില്‍ കൂട്ടിനുണ്ടാകും ആഹ്ലാദങ്ങളില്‍ ഒപ്പം ചേരും ..
ഫോണ്‍ ചെയ്ത് അഭിനന്ദിക്കും..
ടാ.. കളറ് സംഗത്യായിട്ടാ..
നിങ്ങളുടെ ശോഭനസുന്ദരമായ ഭാവിക്കവര്‍ മുതല്‍കൂട്ടേകും ...
ഉജ്വലമായ ഫീഡ്ബാക്ക്..

കരയാനും സഹതപിക്കാനും കൂടെ നിന്ന എല്ലാവരും നിങ്ങളെ അഭിനന്ദിക്കാനെത്തിയെന്ന് വരില്ല..

NB:
പൗലോ കൊയ്‌ലോ , സഹീര്‍ എന്ന നോവലില്‍ സമാന ആശയം പങ്ക് വെക്കുന്നുണ്ട്..
നോവലിലെ ആ ഭാഗം മാത്രമേ എനിക്കിഷ്ടപ്പെട്ടുള്ളൂ..

Thursday, November 17, 2011

ആരെയും കൂസാതെ കാലം പാഞ്ഞ് പാഞ്ഞ് പോയി

കുഞ്ഞ്‌നാളില്‍ വീടിന്റെ തൂണിനോട് ചേര്‍ന്ന് നടക്കാന്‍ തുനിഞ്ഞതാണ്..


ഉപ്പ വിലക്കി..
ടാ.. വീഴും..
ഈ ഉപ്പാക്കെന്താ..

ബാബുവും രമ്യേച്ചിയും സനലുമെല്ലാം പുറത്ത് നല്ല കളിയിലാണ്..
കൂടെ കൂടിയാലോ...
ഉമ്മ കണ്ണുരുട്ടി.. ഞാന്‍ ഉള്ളിലേക്ക് തന്നെ വലിഞ്ഞു..
ഈ ഉമ്മാക്കെന്താ..

ഇന്നലെ സകല ബന്ധുമിത്രാദി കൂഷ്മാണ്ഡങ്ങളും വീട്ടിലുണ്ടായിരുന്നു.. ഹോം വര്‍ക്ക് ചെയ്യാനൊത്തില്ല..
ടീച്ചര്‍ കലിതുള്ളി..
ഈ ടീച്ചര്‍ക്കിതെന്താ..

അങ്ങോട്ടോടരുത്.. ചാടരുത്..
അവിടെ നില്‍ക്കരുത്.. ഇരിക്കരുത്.. കിടക്കരുത്..
ചെയ്യരുത്. പറയരുത്..
ഈ മുതിര്‍ന്നവര്‍ക്കിതെന്താ..

------------------------------------------
ആരെയും കൂസാതെ കാലം പാഞ്ഞ് പാഞ്ഞ് പോയി
------------------------------------------

പെങ്ങളുടെ കൂട്ടി അനു(ആസിം അനാന്‍)പുറത്തേക്കോടാനുള്ള ഭാവത്തിലാണ് .....

അറിയാതെ വായില്‍ നിന്ന് വന്നു..
ടാ വീഴും...

(ഈ മാമനിതെന്താ.. അവന്‍ ഉള്ളില്‍ ചോദിക്കുന്നുണ്ടാകുമോ..?)

Saturday, November 12, 2011

അന്നേരം അവന്റെ കണ്ണില്‍ എത്രായിരം പെരുന്നാളാണ് പൂവിട്ടത്.

പെരുന്നാള്‍ തലേന്ന്...
മന്‍സൂര്‍ക്കയുടെ ചെരുപ്പ് കടയില്‍ ഇരുന്ന് സൊറ പറയുകയാണ്..

അന്നേരം ചെരുപ്പ് വാങ്ങാന്‍ ഒരു കുട്ടി വന്നു..

നൂറ് രൂപേടെ ചെരുപ്പുണ്ടോ...?
(നൂറ് രൂപക്ക് ഇക്കാലത്ത് എന്ത് ചെരുപ്പ് കിട്ടാനാണ്..)

മന്‍സൂര്‍ക്ക പുഞ്ചിരിച്ചു...
മോന്‍ക്ക് എങ്ങനത്തെ ചെരുപ്പാ വേണ്ടത്...കെട്ടുന്നത് മതിയോ....

നൂറ് രൂപക്ക് കിട്ട്വോ...?

നമുക്ക് നോക്ക്വാലോ.... മോന്റെ പേരെന്താ...

സുഹൈല്‍...

ഉപ്പാക്കെന്താ പണി..?

ഇപ്പൊ അങ്ങനെ പണിയൊന്നുല്യ..

മന്‍സൂര്‍ക്ക നല്ലൊരു ചെരിപ്പെടുത്ത് കൊടുത്തു...
മോനിതെടുത്തോ... എന്റെ പെരുന്നാള്‍ സമ്മാനം..
അന്നേരം അവന്റെ കണ്ണില്‍ എത്രായിരം പെരുന്നാളാണ് പൂവിട്ടത്...
(മന്‍സൂര്‍ക്ക വലിയ ധനികനൊന്നുമല്ല, ലക്ഷങ്ങള്‍ കടബാധ്യതയുള്ള ഒരു സാധാരണക്കാരന്‍)

അവന്‍ പോയപ്പോള്‍ മന്‍സൂര്‍ക്ക പറഞ്ഞു..

ഒരു പെരുന്നാള്‍ തലേന്ന് ഡ്രസ്സെടുക്കാന്‍ കാശില്ലാതെ പലരോടും കടം ചോദിച്ചലഞ്ഞ ഒരു പെരുന്നാളോര്‍മ്മ ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട് മഖ്ബൂ..
ഉപ്പ ഗള്‍ഫില്‍ ജോലിയില്ലാതെ വലയുന്ന കാലം..
ആരും കാശ് തന്നില്ല..
പുത്തനുടുപ്പിട്ട് കൂട്ടുകാര്‍ ഉല്ലസിക്കും നേരം തല പെരുത്ത് .. നെഞ്ച് കലങ്ങി..
കണ്ണീരുപ്പ് കലര്‍ന്ന എന്റെ ആ പെരുന്നാള്‍....


NB:
ഈ ചെറിയ ജീവിതത്തില്‍ ഒട്ടേറെ പേരെ കണ്ടു..
പരിചയിച്ചു..
പലര്‍ക്കും പല രൂപം ..പല രീതി.. പല ഭാവം..
ചിലരെന്നെ അല്‍ഭുതപ്പെടുത്തും..

അവരെപ്പോലെ ആയിക്കൂടെ നിനക്കെന്ന് ഉള്ളോതും..

ആകണം .. അവരെപ്പോലെ തന്നെ ആകണം..
എന്നിട്ട് നന്‍മയുടെ വസന്തം പടക്കണം..
നേരിന്റെ നിലാവൊരുക്കണം...

Saturday, November 5, 2011

എന്റെ വൊഡാഫോണ്‍ മുത്തപ്പാ... എന്നാലും എന്നോടീ ചതി...

ഹൊ ..മടുത്തു മോനേ ,മടുത്തു..


മൊത്തത്തില്‍ ടയേഡാടാ..
ഈയിടെ ഒന്നും ശരിയാവുന്നില്ല..
ആകെയൊരു കല്ലുകടി..
ഇതെന്താടാ ഇങ്ങനെ..
ഇവന്‍മാരൊന്നും ഒരു കാലത്തും ഗൂണം പിടിക്കില്ല..
ഒന്ന് ചിരിച്ചാലെന്താ..
മസിലും പിടിച്ച് മുഖം വീര്‍പ്പിച്ചങ്ങനെ ഇരിക്കും..
ഒരുമാതിരി വാട്ടര്‍ബലൂണില്‍ വെള്ളം നിറച്ചപോലെ...
കൂഷമാണ്ഡങ്ങള്‍..

ഒന്നും പറയണ്ട..
എന്റെ അമ്മായിയമ്മ ഒരു രാക്ഷസി തന്നെയാ മോനേ..
ഞാനെന്താ ഗര്‍ദഭമോ(മീന്‍സ് കഴുത)..
ഇങ്ങനെ എല്ല് മുറിയെ പണിയെടുക്കാന്‍..
അമ്മായിത്തള്ളയെ തനിച്ച് കിട്ടിയാലുണ്ടല്ലോ..
പൊറാട്ടക്ക് മാവ് കുഴക്കും പോലെ അസ്‌ക്കാ പിസ്‌ക്കാ..

മഖ്ബു .. അവള് പോയെടാ..
ഹെന്നെ പറ്റിച്ചു..
ഈ പെണ്‍പിള്ളേരെയൊന്നും വിശ്വസിക്കാന്‍ കൊള്ളുകേലാ..
ബഡ്ക്കൂസുകള്‍...
വിഫലമായിപ്പോയ എന്റെ എത്രയെത്ര മഞ്ചുകള്‍...
എത്രയെത്ര റീചാര്‍ജ് കൂപ്പണുകള്‍...
എന്റെ വൊഡാഫോണ്‍ മുത്തപ്പാ...
എന്നാലും എന്നോടീ ചതി...
പത്തില്‍തോറ്റപ്പോള്‍ പോലും ദിങ്ങനെ നിരാശിച്ചിട്ടില്ലെടാ...

പെണ്ണ് കെട്ടിപ്പോയതാ മോനേ ജീവിതത്തില്‍ ഞാന്‍ ചെയ്ത
ഏറ്റവും വലിയ തെറ്റ്..
ഒരു സൊഖണ്ടാ .. പൊറുതി..
സദാ നേരം കുനിഷ്ട് തന്നെ..
യെവളുടെ വായില്‍ ചീരാമുളക് തിരുകാന്‍ തോന്നും..
രണ്ടായിരത്തഞ്ഞൂറാ മോനേ അവളെടുത്ത ചുരിദാറിന്..

NB:
ലിതെല്ലാം എന്റെ ഫ്രണ്ട്‌സിന്റെയും ഇക്കമാരുടെയും ചേച്ചിമാരുടേയും പായാരങ്ങളാണേ..
ഞാന്‍ നോ കമന്റ്....

എല്ലാവര്‍ക്കും എന്റെ ഉള്ളറിഞ്ഞ പെരുന്നാള്‍ ആഹ്ലാദങ്ങള്‍

Thursday, November 3, 2011

ദേ. അറിയേണ്ടിയിരുന്നതൊക്കെയും പിന്നെയും ശേഷിക്കുന്നു...

O,Si,Al,Fe,Ca,Na,K,Mg

സമ്മതിച്ചു..
എട്ട് മൂലകങ്ങള്‍ ചേര്‍ന്ന്
ഭൂമിക്ക് പുറന്തോടുണ്ടായെന്ന് ..

അക്ഷാംശ രേഖയും
ദ്രുവാംശ രേഖയുമൊക്കെ
ചേര്‍ത്താണ് ഭൂപടം പടച്ചതെന്ന്..

രക്തമെന്നാല്‍
പ്ലാസ്മയും അണുക്കളും ചേര്‍ന്ന
ചുവന്ന ദ്രാവകമാണെന്ന്..

നീരാവി , പൊടിപടലം
വിവിധ വാതകങ്ങള്‍
എല്ലാം ചേര്‍ന്നാല്‍
അന്തരീക്ഷമായെന്ന്..

എല്ലാം സമ്മതിച്ചു

എന്നിട്ടും സുഹൃത്തെ
അറിയാനായ്, അന്വേഷിക്കാനായ്
പിന്നെയും ചിലത്
ശേഷിക്കുന്നില്ലേ...

കണക്കില്‍പെടാത്തവന്റെ
ഗണിതശാസ്ത്രം
ഗതിമുട്ടിയവന്റെ
ജീവശാസ്ത്രം..
ഇടം നഷ്ടപ്പെട്ടവന്റെ
ഭൂമിശാസ്ത്രം..


എവിടെ നിന്ന്
ആര്‍ജിച്ചെടുക്കും ഇതെല്ലാം
ഏത് അധ്യാപകനില്‍ നിന്ന്
ഏത് കലാലയത്തില്‍ നിന്ന്..

ഒത്തിരി പഠിച്ചിട്ടും
അറിഞ്ഞിട്ടും..അനുഭവിച്ചിട്ടും
ദേ.. അറിയേണ്ടിയിരുന്നതൊക്കെയും പിന്നെയും ശേഷിക്കുന്നു...


(ഈ കണ്ണാടി ലോകത്ത് ചങ്ങാതിയുടെ പ്രസക്തി എന്ന മാഗസിനില്‍ ഞാനെഴുതിയ എഡിറ്റോറിയല്‍)
സന്തോഷം:
നല്ല പേരന്റ്‌സ്, നല്ല സഹോദരങ്ങള്‍, നല്ല ഫ്രണ്ട്‌സ്.....
എല്ലാം ജീവിതത്തില്‍ കിട്ടുന്ന വലിയ അനുഗ്രഹങ്ങളാണ്..
വീടിനകത്തും പുറത്തും നമ്മുടെ നന്‍മ മാത്രം ആഗ്രഹിക്കുന്നവരെ കിട്ടുക എന്നതില്‍ പരം ഭാഗ്യം മറ്റെന്താണ്..

ഞാന്‍ സ്‌ക്രിപ്റ്റ് എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത മിസ്റ്റേക്ക്‌സ് എന്ന ഷോര്‍ട്ട് ഫിലിം സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു..

കോപ്പി അയച്ചുകൊടുത്തതും മറ്റുമെല്ലാം ചെയ്തതൊന്നും ഞാനായിരുന്നില്ല..
ഷഫീഖും ടീമുമായിരുന്നു...
.....................................................................................

Tuesday, November 1, 2011

വീടിന്റെ മേല്‍ക്കൂരയായിരുന്നു അന്നെന്റെ ആകാശം..


കുഞ്ഞ് നാളില്‍.രാത്രി നേരങ്ങളില്‍ ഉമ്മ ചോറ് വാരിത്തരും..
കഴിക്കാന്‍ വിസമ്മതിച്ചാല്‍ അങ്ങാകാശത്തേക്ക്
കൈചൂണ്ടും..
മോനേ.. ആകാശം കണ്ടില്ലേ നീ..
അതില്‍...അമ്പിളിമാമനെ..
എണ്ണിക്കണക്കാക്കാനൊക്കാത്ത നക്ഷത്രങ്ങളെ...


ആകാശം കണ്ടില്ല..
പക്ഷെ അമ്പിളിമാമനെ കണ്‍നിറയെ കണ്ടു..
നക്ഷത്രങ്ങളേയും..

പകല്‍കാലങ്ങളിലും അന്ന് ആകാശം കാണാന്‍ കഴിഞ്ഞില്ല..
പണിത്തിരക്കിലാകും ഉമ്മ..
കതകടച്ച് റൂമില്‍ കളിപ്പാട്ടങ്ങളുമായി ഞാന്‍..
വീടിന്റെ മേല്‍ക്കൂരയായിരുന്നു അന്നെന്റെ ആകാശം..


പിന്നെന്നോ പഠിപ്പ് ജീവിതം തുടങ്ങി..
ഇരുളൊടുങ്ങും മുമ്പ് മദ്രസയിലെത്തും..
ശേഷം സ്‌കൂള്‍ ബസ് വരും..
ബാഗ്, കുട , വാട്ടര്‍ ബോട്ടില്‍.. എല്ലാം പേറി ഞാനങ്ങനെ.............

A മുതല്‍ z വരെ ,1 മുതല്‍ 100 വരെ , അലിഫ് മുതല്‍ യാഅ് വരെ......
അ ആ ഇ ഈ....
ഏക്, ദോ ,തീന്‍..
അറിവിന്റെ , അക്ഷരങ്ങളുടെ ഭാരവാഹിയായിത്തീര്‍ന്നു ഞാന്‍...

ആകാശം കാണാനൊക്കെ എവിടെയാ നേരം..

ഇനി വരുന്നത് ജീവിതത്തിന്റെ നട്ടുച്ചകളായിരിക്കുമോ..
ജീവിതത്തിന്റെ വേനലും വര്‍ഷവും..
ജോലി,വിവാഹം, പ്രാരാബ്ധം,
കുശുമ്പ്‌,ജാഡ,പാരവെപ്പ്,കുതികാല്‍വെട്ട്..
അന്യനെ പറ്റിക്കല്‍,കെറുവ്..

ആകാശം കാണാനൊക്കെ നേരം കിട്ടുമോ ആവോ...

അല്ല , പറ്റുമായിരിക്കും .. ഒരിക്കല്‍..
നരകേറി,ജീവിതത്തിന് ചുളിവ് വീഴും നേരത്ത്..
നിലക്കാത്ത ചുമ വാക്കുകളെ വിഴുങ്ങുന്നുണ്ടാകും..
അന്നേരം സിറ്റൗട്ടില്‍ ദൂരെ ആകാശവും നോക്കി കിടക്കാന്‍ പറ്റുമായിരിക്കും..
ജീവിതത്തിന്റെ കിഴക്കും പടിഞ്ഞാറും വിലയിരുത്തി..
പിന്നിട്ട ഇരുളും വെട്ടവും ഓര്‍ത്തെടുത്ത്..
അങ്ങനെയങ്ങനെ.........

Sunday, October 30, 2011

നീ കപ്പല്‍ കണ്ടിട്ടുണ്ടോ...കടല്‍ കണ്ടിട്ടുണ്ടോ..?


വാസ്‌കോഡ ഗാമ കപ്പലിറങ്ങി..
കൊളംബസ് അമേരിക്ക കണ്ട്പിടിച്ചു....
അങ്ങനെ നമ്മള്‍ ചൊല്ലിപ്പഠിച്ച ചരിത്രപാഠങ്ങള്‍ ഒത്തിരി ..
ഞാന്‍ ഫ്രണ്ട്‌സിനോട് ചോദിക്കാറുണ്ട്..
നമുക്കേറ്റവും വലിയ ചരിത്രം നമ്മുടെ ചരിത്രമല്ലേ..
എന്നിട്ടും എന്തിന് നമ്മള്‍ ഡയറി എഴുതാതിരിക്കണം..
വളരെ ചെറുപ്പത്തില്‍ തുടങ്ങിയ ഡയറിയെഴുത്ത് ജീവിതത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്..

അത്‌പോലെ വിവിധകാലങ്ങളില്‍ ഞാന്‍ പരിചയപ്പെടുന്നവരെക്കൊണ്ട് എന്റെ ഡയറിയില്‍ എഴുതിപ്പിക്കും..അവരുടെ ഉപദേശങ്ങളാരായും.. എന്നെ വിലയിരുത്താന്‍ പറയും....

എനിക്ക് വേണ്ടി ഷഫീഖ് കൊടിഞ്ഞിയെന്ന കൂട്ടുകാരന്‍ എഴുതിത്തന്ന വരികള്‍..

'മഖ്ബൂല്‍... നീ കപ്പല്‍ കണ്ടിട്ടുണ്ടോ...കടല്‍ കണ്ടിട്ടുണ്ടോ..? ഇല്ലെങ്കില്‍ കാണണം..കടലും കപ്പലും സ്വപ്‌നങ്ങളും...

കടലില്‍ കൊടുങ്കാറ്റ് വരുമ്പോള്‍ നിന്റെ ഹൃദയമെന്തിന് വിറകൊള്ളണം..
നീ തന്നെ കപ്പലും നീ തന്നെ കപ്പിത്താനും നീ തന്നെ കപ്പലോടേണ്ട കടലും ..നീ തന്നെ കപ്പല്‍ ചെന്നണയേണ്ട തീരവും..

മഖ്ബൂല്‍ നീ ആരെ കാത്ത് നില്‍ക്കുന്നു..
നീ തന്നെ യാത്രക്കാരന്‍ ..നീ തന്നെ വഴികാട്ടി..
നീ തന്നെ വഴി ..നീ തന്നെ ലക്ഷ്യ സ്ഥാനം..നിന്റെ ലക്ഷ്യം നിര്‍ണയിക്കാന്‍ നീ ശ്രമിക്കുക..

മഖ്ബൂല്‍.. നീ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ..
സ്വപനങ്ങള്‍ മെനയാറുണ്ടോ..
ഒരു സ്വപ്‌നമുണ്ടാവുക ..ആ സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിന്നായി കഠിനാദ്ധ്വാനം ചെയ്യുക.. എന്നിട്ട് ആ സ്വപനം നമ്മുടെ കണ്‍മുമ്പില്‍ യാഥാര്‍ത്ഥ്യമായിത്തീരുന്നത് കണ്ട് കൊണ്ടിരിക്കുക..


നീ സൂക്ഷിക്കണം.. ഉഛിഷ്ടത്തില്‍ പറ്റിപ്പിടിച്ച ഉറുമ്പുകളെ..കോമ്പല്ലുകള്‍ പുറത്ത് കാട്ടി അവ അടക്കം പറയുന്നുണ്ട്..
പ്രലോഭനങ്ങളില്‍ വീഴാതെ കാല്‍വെപ്പുകള്‍ ശരിപ്പെടുത്തുക.. അത് നി്‌ന്നെ തുണച്ചേക്കും..

മഖ്ബൂല്‍ .. എത്ര കരുത്തുള്ള മനുഷ്യനായാലും ദഹിക്കാവുന്നതിലധികം വിശ്വാസങ്ങള്‍ വിഴുങ്ങരുത്..
ആത്മശക്തിയില്ലാത്ത ശക്തികള്‍ താല്‍ക്കാലികങ്ങളാണ്..

മഖ്ബൂല്‍ .. നീ നിന്റെ തൂലിക മുറുകെ പിടിക്കുക..
നിനക്ക് പലതും പറയാനുണ്ട് .. അവ എഴുതിത്തീര്‍ക്കുക..

പ്രാര്‍ത്ഥിക്കുക..മനസ്സില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ട്‌കൊണ്ടുള്ള വെറും ഉച്ചാരമല്ല...

നിന്റെ പാതയില്‍ ദൈവം നിന്നെ തുണക്കട്ടെ...

Friday, October 28, 2011

ഞാനൊന്നും കേട്ടില്ലേ രാമനാരായണ...

ചില പുസ്തകങ്ങള്‍ നമ്മെ വല്ലാതെ സ്വാധീനിക്കും ..ഇരുത്തി ചിന്തിപ്പിക്കും..
നമുക്ക് ധിഷണാപരമായ ഊക്കേകും..


ഗൂഗിളില്‍ പഞ്ചപാണ്ഡവന്‍മാരെക്കുറിച്ച കഥകളൊക്കെയും സെര്‍ച്ചുന്ന നേരത്ത് യാദൃശ്ചികമായാണ് പഞ്ചതന്ത്രകഥകളിലെത്തുന്നത്..

ഗൂഗിള്‍ പറഞ്ഞത്...
'മഹിളാരോപ്യത്തിലെ രാജാവായിരുന്ന അമരശക്തിയുടെ ബുദ്ധിഹീനന്‍മാരായിരുന്ന മൂന്ന് പുത്രന്‍മാരെ ശാസ്ത്രങ്ങളില്‍ നിപുണരാക്കുകയെന്ന ലക്ഷ്യത്തോടെ വിഷ്ണുശര്‍മ്മയെന്ന ആള്‍ എഴുതിയതാണ് പഞ്ചതന്ത്രകഥകള്‍ ..

ആറ് മാസം കൊണ്ടവര്‍ സംഭവങ്ങളാകുകയും ചെയ്തു..'

ഇത് വായിച്ചയുടനെ ഞാന്‍ ലൈബ്രറിയിലേക്കോടി..
ഞാനും റാഷിദ്ക്കയും (ലൈബ്രേറിയന്‍)തിരച്ചിലോട് തിരച്ചില്‍.
ഒടുക്കം ഒരു കീറിപ്പറിഞ്ഞ പുസ്തകം കിട്ടി..
വായന തുടങ്ങി.. കൂട്ടുകാരൊക്കെ കളിയാക്കി..
ദേ മഖ്ബു വീണ്ടാമതും ഒന്നാം ക്ലാസില്‍ ചേര്‍ന്നേ..

വായന കഴിഞ്ഞപ്പോള്‍ ഞാനാകെ അല്‍ഭുതസ്തബ്ധനായി..
വല്ലാത്ത പുസ്തകം ..
എത്രയോ കാലങ്ങള്‍ക്ക് മുമ്പ് ജീവിച്ച വിഷ്ണുശര്‍മ്മ എന്നയാളെ പറ്റി വലിയ മതിപ്പ് ...സ്‌നേഹം .. ആരാധന....
ഒരു ജീനിയസിന് മാത്രം കഴിയുന്ന വര്‍ക്ക്..

അഞ്ച് ഭാഗങ്ങളായി ഈ പുസ്തകം തരം തിരിച്ചിരിക്കുന്നു..

1)മിത്രഭേദം-ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം... കരടകന്‍, ദമനകന്‍,സിംഹം, കാള
2)മിത്രസംപ്രാപ്തി-സ്‌നേഹം കിനിയുന്ന സുഹൃദ് ബന്ധത്തെ പറ്റി പറയുന്നു... മാന്‍,എലി, കാക്ക,ആമ
3)കാകോലുകീയം-പ്രകൃത്യാശത്രൂക്കളായവര്‍ മിത്രങ്ങളായാല്‍...കാക്ക,മൂങ്ങ
4)ലബ്ധപ്രണാശം-കയ്യില്‍ കിട്ടിയ വസ്തുക്കള്‍ നഷ്ടപ്പെടും വിധം..ചീങ്കണ്ണി, കുരങ്ങന്‍
5)അപരീക്ഷിതകാരികം-എല്ലാവശവും ചിന്തിക്കാതെ അഭിപ്രായം പറഞ്ഞാലുള്ള പ്രശ്‌നങ്ങള്‍..

ഇതിലെ കഥകളൊക്കെയും മുമ്പ് കേട്ടതായിരുന്നു...
എന്നാല്‍ ഇടക്കിടക്ക് വരുന്ന തത്വങ്ങള്‍.........സൊ ഗ്രൈറ്റ്..

ഫീഡ്ബാക്ക്:ഇതിലെ കഥകളൊക്കെയും ഗാനങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍..

NB:രാവണന്റെ കോട്ടമതില്‍ ത്രികൂട പര്‍വ്വതമായിരുന്നു..,സമുദ്രമായിരുന്നു കിടങ്ങ്..,സേനാദ്ധ്യക്ഷനായി സാക്ഷാല്‍ കുബേരനായിരുന്നു..,രാജ്യതന്ത്രശാസ്ത്രം രചിച്ച് കൊടുത്തത്‌
ശുക്രമുനിയായിരുന്നു.., എന്നിട്ടും തോറ്റമ്പിപ്പോയി രാവണന്‍..
(പഞ്ചതന്ത്രകഥകള്‍)

അതെ , ആധിപത്യങ്ങള്‍ക്കൊക്കെയും ചരിത്രത്തില്‍ ഒരു പ്രത്യേക തരംഗദൈര്‍ഘ്യമുണ്ട്.. അത് കഴിഞ്ഞാല്‍..
ഗദ്ദാഫിയൊക്കെ എങ്ങനത്തെ ആളായിരുന്നു...

തമാശ:
തസ്ലീമ നസ്‌റിന്‍, സല്‍മാന്‍ റുഷ്ദി..തുടങ്ങിയവര്‍ക്ക് വേണ്ടി ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ പേരില്‍ പേനയുന്തിയ ഹമീദ് ചേന്ദമംഗല്ലൂര്‍ ഇപ്പോള്‍ കരച്ചിലോട് കരച്ചിലാണ്..(വീരപുത്രന്‍ വിവാദം)...സിനിമ പിന്‍വലിക്കണം പോലും.......

ഞാനൊന്നും കേട്ടില്ലേ രാമനാരായണ...

Friday, October 21, 2011

ദിപ്പോ എന്ത്... അതായിരുന്നു മക്കളേ കാലം..

ദിപ്പോ എന്ത്..?...


ഇതെന്തൂട്ട് കാലം..... ഞങ്ങടെ കാലായിരുന്നു കാലം..
മൊത്തത്തില്‍ സംഭവായിരുന്നു..

ഞങ്ങളൊക്കെ എത്ര കഷ്ട്പ്പെട്ടാണ് വളര്‍ന്നതെന്നറിയ്യോ...
അന്നൊക്കെ മഴ പെയ്യ്വായിരുന്നു.. ഇടി എന്നൊക്കെ പറയുന്ന ഗമണ്ടന്‍ സാധനം പൊട്ടും..
ഹൊ.. മിന്നെറിയും.. തണുത്ത് വിറച്ച് അങ്ങനെ ഇരിക്കും..
ഇപ്പോള്‍ത്തെ പിള്ളേര്‍ക്കെന്ത് ചൂടും തണുപ്പും...

നട്ടുച്ചകളിലൊന്നും അന്ന് പുറത്തിറങ്ങാന്‍ പറ്റുമായിരുന്നില്ല...
സൂര്യന്‍ എന്ന് പറയുന്ന ഒരു കുന്ത്രാണ്ടമുണ്ട്..
ഹത് തലക്ക് മോളിലങ്ങനെ കത്തിനില്‍ക്കും..
എന്നാ ചൂടാന്നറിയ്യോ...
നിങ്ങളോടിതൊക്കെ പറഞ്ഞിട്ടെന്താ..

അതായിരുന്നു മക്കളേ കാലം..

സ്‌കൂളിലേക്കൊക്കെ പോകുന്ന കാര്യം പറയണ്ട ..
നല്ല ബുക്കില്ല.. ബാഗില്ല.. കുടയില്ല..നേരാംവണ്ണം (ഫാസ്റ്റ്) ഫുഡില്ല..
തലക്ക് മീതെയായിരുന്നു അന്ന് ആകാശം.. കീഴെ ഭൂമിയും.. ആകെ മൊത്തം ടോട്ടല്‍ കഷ്ടപ്പാടായിരുന്നു...
കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ അങ്ങനെ നടക്കും..(നാഷണല്‍ ഹൈവേയിലൂടെ പോയാല്‍ പാണ്ടിലോറി ചാമ്പ്യാലോ)

അന്ന് കരന്റില്ല..
പാതിരാത്രി നേരത്തൊക്കെ വല്യ ഇരുട്ടായിരിക്കും..
ഇന്നത്തെപ്പോലെയല്ല.. അന്നൊന്നും ഇരുട്ടത്ത് കണ്ണ് കാണില്ല..

കൂരിരുട്ടത്ത് പുസ്തകം തുറന്ന് വെച്ചങ്ങിനെ വായിക്കും(ലെവന്‍മാര്‍ മൂങ്ങകളോ..?)

ഇന്ന് നിങ്ങള്‍ക്കൊക്കെ എന്ത് സുഖ്വാ...

ചുമ്മാ ബോറടിച്ചെന്നിരിക്ക്..
ടിവി ഓപ്പണ്‍ ചെയ്ത് നിയമസഭയിലെ ബാലോല്‍സവം കാണ്വാലോ..
അല്ലേല്‍ സിനിമ കാണാം...(മോഹന്‍ തോമസിന്റെ ഉഛിഷ്ടം..)

ഫേസ്ബുക്ക് തുറക്കാം.. പായാരവും പരദൂഷണവും പറയാം(-മോളൂട്ടി, നിന്റെ സ്‌മൈല്‍ സൊ ക്യൂട്ട്-
-സ്റ്റാറാണത്രേ, കൂംമ്പയും വെച്ച് അഭിനയിക്കുന്നത് കണ്ടില്ലേ-)

ചെക്കോസ്ലാവാക്യയിലെ കൊടുങ്കാറ്റിനെ പറ്റി സൈദ്ധാന്തികമായി ചര്‍ച്ചിക്കാം..

വാര്‍ത്താചാനല്‍ തുറന്നിരിക്കാം..
(ഖദ്ദാഫി കൊല്ലപ്പെട്ടതിനെ പറ്റി നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്....
--തീര്‍ച്ചയായും അതൊരു കൊല തന്നെയായിരുന്നു..ഉണ്ടയുള്ള തോക്ക് കൊണ്ട് വെടിവെച്ചത് കൊണ്ട് മാത്രമാണ് അയാള്‍ മരണപ്പെട്ടത്..അല്ലേല്‍ നെവര്‍.. ഒരിക്കലും ഇങ്ങനെ സംഭവിക്കുമായിരുന്നില്ല)

ഇതൊന്നുമല്ലെങ്കില്‍ ബ്ലോഗെഴുതാം..
തനിക്കെതിര് പറയുന്നവരെ ഫാഷിസ്റ്റുകളാക്കാം..
താന്‍ പറയുന്ന വാദത്തിന് കൊമ്പ്
മൂന്നെന്ന് മുഷ്‌ക്ക് പറയാം...

പണ്ട് ഇമ്മാതിരി കുണ്ടാമണ്ടീസൊന്നും ഉണ്ടായിരുന്നില്ല..
അതോണ്ടാ ഞങ്ങളൊക്കെ ഈ നിലയിലെത്തിയത്..

ദിപ്പോ എന്ത്... അതായിരുന്നു മക്കളേ കാലം..

-ശൈഖ് മഖ്ബൂല്‍ വല്യുപ്പ

Tuesday, October 11, 2011

ഈ കുട്ട്യോള്‍ക്കിതെന്ത് പറ്റി..?

എസ് എഫ് ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ സമീപകാല ചെയ്തികളെ പറ്റി ചിലത് പറയാതെ വയ്യ.റാംഗിങ്ങിനെതിരെ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥി കേസ് കൊടുത്തത് മുതലാണ് അവനോടുള്ള sfi പകക്ക് കാരണം എന്നറിയുന്നു....

അതെന്തോ ആകട്ടെ..
സത്യത്തില്‍ sfi ക്കിപ്പോള്‍ എന്താണ് വേണ്ടത്...
നിയമനം നിയമവിരുദ്ധമാണെങ്കില്‍ അതിനെതിരെ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്....

പോലീസ് വെടിവെച്ചതാണിപ്പോള്‍ പ്രശ്‌നം...
അവരും മനുഷ്യരല്ലേ...

പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ കൊണ്ട്‌പോകാന്‍ സമ്മതിക്കാതെ തടഞ്ഞ് വെച്ചതിനെ എന്ത് പറഞ്ഞ് ന്യായീകരിക്കും....

എന്തിനാണിവര്‍ കണ്ട വീടുകളിലേക്ക് കല്ലെറിയുന്നത്...
അസഭ്യങ്ങള്‍ പുലമ്പുന്നത്..

കാണുന്ന കാറും ജീപ്പും എറിഞ്ഞുടക്കുന്നത്..

ആരാണീ തോന്നിവാസങ്ങള്‍ കാട്ടിക്കൂട്ടാന്‍ ഇവര്‍ക്ക് അധികാരം നല്‍കിയത്...

തീപ്പെട്ടിയെടുക്കെടാ.. വണ്ടി കത്തിക്കെടാ.. തുടങ്ങിയ വിദ്യാര്‍ഥി ആക്രോശങ്ങള്‍ ഉള്ള് നടുക്കി...

നമ്മുടെ വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഇപ്പോള്‍ എന്താണ് പഠിക്കുന്നത്..

അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്നതിനുള്ള കഴിവിനെ സാക്ഷരത എന്ന് പറയും ..
ഇതേ അക്ഷരങ്ങള്‍ കൂട്ടിയല്ലേ തെറിയുരുവിടുന്നത്...
അവര്‍ സാക്ഷരരാണെന്ന് പറയാനൊക്കുമോ...

സാമ്രാജ്യത്വത്തിന്നെതിരെ ഇതേ വിദ്യാര്‍ഥികളുടെ വാഗ്വിലാസങ്ങള്‍ കേള്‍ക്കാറുണ്ട്..
സത്യത്തില്‍ എന്താണ് സാമ്രാജ്യത്വം ...?
ഇതൊക്കെ എന്റെ സാമ്രാജ്യമാണെന്നും അത്‌കൊണ്ട് എനിക്ക് തോന്നിയതൊക്കെ ചെയ്യാമെന്നുമുള്ള ഉള്‍ബോധമല്ലേ അത്..
അതേറ്റവും കൂടുതലുള്ള വിദ്യാര്‍ഥിസംഘടന sfi ആണെന്നാണ് എന്റെ അനുഭവം...(sfi ക്ക് മുന്‍തൂക്കമുള്ള ക്യാമ്പസില്‍ ജീവിച്ചാല്‍ നിങ്ങളും അത് സമ്മതിക്കും..)

NB: ബസ് കത്തിക്കാന്‍ പ്രേരിപ്പിച്ചു എന്നും പറഞ്ഞ് സൂഫിയാ മഅ്ദനിയെന്ന സ്ത്രീയെ ക്രൂശിച്ച് നാടാണിത്...
ഈ സമര കോലാഹലങ്ങളിലും ഹര്‍ത്താലുകളിലും എത്രയെത്ര വാഹനങ്ങളാണ് അഗ്നിക്കിരയാക്കപ്പെടുന്നത്.....
ഇതെന്താ തീവ്രവാദമല്ലേ...

അപ്പോള്‍ കത്തിക്കല്‍ എന്ന പ്രവൃത്തിയല്ലെ തീവ്രവാദം..?


നിര്‍ദേശം:
കാഞ്ഞങ്ങാട്ട് സി പി എം- ലീഗ് സംഘര്‍ഷം...15 വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.. 35 വീടുകള്‍ക്ക് നാശനഷ്ടം വരുത്തി..50 കടകള്‍ പൊളിച്ചടുക്കി..
-----------------------------------------------
ഇത്തരം അതിക്രമങ്ങള്‍ മൂലം ഖജനാവിനും വ്യക്തികള്‍ക്കും ഉണ്ടാവുന്ന നഷ്ടങ്ങള്‍ ഇതേ പാര്‍ട്ടികളില്‍ നിന്ന് തന്നെ ഈടാക്കാത്തതെന്ത്..?

Wednesday, October 5, 2011

പച്ച നിക്കറിട്ട പയ്യനെ കണ്ട്കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കേണ്ടതാണ്‌

(എന്നെ കാണാതായ കഥ തുടര്‍ച്ച)ഹങ്ങനെ .. സകലരും എന്നെ കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്......
ഹൊ.. എന്റെ ഒരു വെയ്‌റ്റേ..
തെരയട്ടെ കൂഷ്മാണ്ടങ്ങള്‍..
ഇപ്പെഴെങ്കിലും എന്റെ വില മനസ്സിലായല്ലോ..
കണ്ണില്ലാത്തപ്പോഴാ ശരിക്കും കണ്ണിന്റെ വില മനസ്സിലാവ്വാ..

ആളുകള്‍ കൂടുന്നതും തെരയാന്‍ പോകുന്നതും ബന്ധുക്കള്‍ കണ്ണീരൊഴുക്കുന്നതും എല്ലാം ഞാന്‍ കാണുന്നുണ്ട്.
എല്ലാം കാണാന്‍ ഇവനാര് ദൈവ്വോ എന്നൊന്നും ചോദിക്കല്ലേ..
എല്ലാം കാണാന്‍ പാകത്തില്‍ വീടിനടുത്തുണ്ടായിരുന്ന കോഴിക്കൂടിന് പിറകിലാണേ ഞാന്‍ ഒളിച്ചിരിക്കുന്നത്.
(ഓന്തോടിയാല്‍ എത്ര ഓടും)
ഉമ്മ തല്ലുമോ എന്ന ഭയം കൊണ്ട് വീട്ടില്‍ കയറാനും വയ്യ.

ഉമ്മയെ അയല്‍വാസികള്‍ ആശ്വസിപ്പിക്കുന്നുണ്ട്.
അവന്‍ പോണെങ്കില്‍ പോട്ടെടീ..
അത്രത്തോളും നിനക്കും ഞങ്ങള്‍ക്കും ആശ്വാസം....ഡോണ്ട് വറി ബീ ഹാപ്പി..

അപ്പോഴുണ്ട് ജബ്ബാര്‍കുഞ്ഞിപ്പ വലിയൊരു വലയുമായി വരുന്നു..
രക്ഷയില്ല ഇക്കാ ..നമ്മുടെ നാട്ടിലെ സകല കിണറാദി കുളങ്ങളും വലയിട്ട് നോക്കി..
എവിടെ ....
അല്ലെങ്കിലും വലയില്‍ കുരുങ്ങുന്ന ടൈപ്പല്ലല്ലോ അവന്‍

അസീസ് കുഞ്ഞിപ്പയതാ തെങ്ങിന്റെ മണ്ടയിലേക്ക് ടോര്‍ച്ചടിച്ച് നോക്കുന്നു..
തേങ്ങാക്കുലകള്‍ക്കിടയില്‍ എന്നെ തിരയുകയാണ്..

ഇബ്രാഹീം കുഞ്ഞിപ്പ സൗദിയിലുള്ള ബാപ്പുമാമന് വിളിച്ചു..
അതേയ്..ഏകദേശം അഞ്ചാറ് കൊല്ലം മുമ്പ് റിലീസായ ആ ബഡ്ക്കൂസിനെ കുറച്ച് നേരമായി കാണുന്നില്ല.വൈകുന്നേരത്തെ ഫ്‌ളൈറ്റിന് ലെവനെങ്ങാനും അവിടെ എത്തിയോ...

വീടിന് തൊട്ടപ്പുറത്തൊരു പൊട്ടക്കിണറുണ്ട്...സര്‍വ്വ ഘടാഘടിയന്‍മാരും വേസ്റ്റ് തട്ടാന്‍ ഉപയോഗിക്കുന്ന ഒന്ന്.. ചിലവന്‍മാര്‍ എന്നെ അവിടെ സെര്‍ച്ച് ചെയ്യുന്നു..

മൊത്തത്തില്‍ എനിക്കൊരു ഒളിച്ച് കളിയുടെ രസമാണ് ഫീല്‍ ചെയ്യുന്നത്...

എല്ലാവരും എനിക്കും വേണ്ടി പരക്കം പായുന്നു..ഹ ഹ

പെട്ടെന്ന് എന്റെ കയ്യിലാരോ പിടിച്ച പോലെ..
ഹായ് കുട്ടാ ഹാപ്പിയല്ലേടാ...
ഞാന്‍ തിരിഞ്ഞ് നോക്കി.....മയമാക്കയാണ്...
മയമാക്കാക്ക് ഹാപ്പിയല്ലേ..

കോഴിക്കൂടിന് പിന്നില്‍നിന്നങ്ങനെ മയമാക്കാ പോലീസ് എന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി,വീടിന് മുന്നില്‍ പ്രദര്‍ശനത്തിന് വെച്ചു...
എല്ലാവരും അല്‍ഭുതാരവങ്ങെളോടെ എന്നെ തുറിച്ച് നോക്കുന്നു..
അയ്യോ ഇങ്ങനെ നോക്കല്ലേ... കണ്ണേറ് കൊണ്ട് ഞാന്‍ ശത്ത് പോകും..

വിശ്വസിച്ചാലും ഇല്ലെങ്കിലും:പിറ്റേ ദിവസത്തെ പത്രത്തിലെ മാസ്റ്റര്‍ ഹെഡ് എന്നെപ്പറ്റിയായിരുന്നു..

കുറിപ്പ്:സ്‌കൂളിലെ ഹെഡ് മോളുടീച്ചര്‍ എന്നെ വിളിപ്പിച്ചു..കാര്യങ്ങളന്യേഷിച്ചു.. എന്തിനാ നീ ഓടിയത്...
ബാബു പറഞ്ഞിട്ടാ..
(അവനെന്റെ സീനിയറായിരുന്നു)..

ടീച്ചര്‍ അവനെ വിളിച്ച് നാല് പെട.. ചെറിയ പിള്ളേരെ വഴിതെറ്റിക്കോടാ.....
(ഹാവു.. എന്നെക്കൊണ്ടങ്ങിനെ ഒരാള്‍ക്കെങ്കിലും ഗുണമുണ്ടായല്ലോ... ജീവിതം സാഫല്യം)

NB:ഒളിച്ചത് കോഴിക്കൂടിന് പിറകിലാണെങ്കിലും നാട്ടില്‍ പരന്നത് കോഴിക്കൂടിന് ഉള്ളില്‍ എന്നായിരുന്നു..
അയ്യേ.. ഈ കോഴിക്കൂട് എന്നാല്‍ അവറ്റകളുടെ കക്കൂസല്ലേ...

Sunday, October 2, 2011

ഈ ശൈത്താന്‍ ഇതെവിടെപ്പോയി..? എന്നെ കാണാതായ കഥ

കുറച്ച് കാലം മുമ്പ് ..


എന്ന് വെച്ചാല്‍ പണ്ട് ..
പണ്ട് എന്ന് വെച്ചാല്‍ പ്ലാറ്റോ , സോക്രട്ടീസ് കാലമൊന്നുമല്ല കേട്ടോ..
ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം..

അക്കാലത്ത് നടന്ന ഒരു കഥയാണ് പറയാന്‍ പോകുന്നത്..
കഥ എന്നൊക്കെ പറയുമ്പോള്‍ കെട്ട്കഥ എന്നൊന്നും ധരിക്കരുത്..
ശരിക്കും ഉണ്ടായതാ..

നിങ്ങള്‍ക്കറിയ്യോ..
പണ്ട് ഞാന്‍ ചെറിയ കുട്ടിയായിരുന്നു...

ഇന്നത്തെപ്പോലെ തന്നെയായിരുന്നു ഞാന്‍ അന്നും ..എക്‌സ്ട്രാ ഡീസന്റ്..
ഇടക്കൊക്കെ അല്ലറ ചില്ലറ ഉഡായ്പ്പുകള്‍ കാണിക്കുമെന്ന് മാത്രം.. അതും ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രം...

ഒരു സണ്‍ഡേ ആണെന്ന് തോന്നുന്നു.. ഞാനെന്തോ കുസൃതി കാണിച്ചു..വളരെ ചെറിയ കുസൃതി..

പാവം എങ്ങോട്ടോ പോവുകയായിരുന്ന പെങ്ങളെ വള്ളിക്കാല്‍ വെച്ചങ്ങ് വീഴ്ത്തി..
ദാ കിടക്കണ്.. ടപ്പേന്ന്...
ഞാന്‍ സച്ചിന്‍ സ്റ്റൈലില്‍ പറഞ്ഞു..
ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി...

അവള്‍ കിടന്ന് ചീറാന്‍ തുടങ്ങി.. ഗമണ്ടന്‍ ചീറല്‍ ..
അവളുടെ എനര്‍ജിയുടെ രഹസ്യവും ബൂസ്റ്റാണെന്നാ തോന്നുന്നത്.. ഹെന്താ കരച്ചില്‍ ...ഭാവിയില്‍ സീരിയല്‍ നടിയാകാം..

കാളപെറ്റെന്ന് കേട്ടാല്‍ കയറെടുക്കുക എന്ന് കേട്ടിട്ടില്ലേ......ഹത്‌പോലെ യെവളുടെ കരച്ചില്‍ കേട്ടു ഉമ്മ വടിയെടുത്തു....

ഉമ്മക്കറിയാം സകല ഗുലുമാലുകളുടേയും കാരണഭൂതന്‍ ഈ ഞാനാണെന്ന്..

പിന്നെ നടന്നത് വടിയെടുത്ത് എനിക്ക് പിന്നാലെയുള്ള ഉമ്മയുടെ ദീപശിഖാ പ്രയാണമാണ്..
എന്നോട് പിടി ഉഷ കളിക്കാനാ ഭാവം.... എന്നോട്...
റിക്കാര്‍ഡോ പവലിനോടാ കോമ്പിറ്റ് ചെയ്യുന്നത്..

വഴിയരികില്‍ പതിതനായി കൂട്ടാരന്‍ ബാബു നില്‍പ്പുണ്ടായിരുന്നു.... അവന്‍ പറഞ്ഞു..
മഖ്ബൂ വിട്ടോടാ...(തോമസുട്ടീ.. വിട്ടോടാ സ്‌റ്റൈലില്‍)

എപ്പൊ വിട്ടൂ എന്ന് ചോദിച്ചാല്‍ പോരേ...

സന്ധ്യാനേരം.. ഉമ്മ സല്‍ഗുണസമ്പന്നനായ പുത്രനേയും കാത്തിരിക്കുകയാണ്..നെഞ്ചില്‍ ആധി.. മഗിരിബ് കഴിഞ്ഞിട്ടും കാണുന്നില്ല..ആകപ്പാടെയുള്ള ആണ്‍തരിയാണ്...ഇവനെവിടെപ്പോയി...ഉമ്മ അയല്‍വീട്ടില്‍ ചെന്ന് പൊട്ടിക്കരഞ്ഞു..അരമണിക്കൂറിനകം മാറഞ്ചേരി ടൗണ്‍ മൊത്തം വീട്ടിലെത്തി... വീട്ടുകാരും നാട്ട്കാരും ബന്ധുക്കളും...
എല്ലാവരും ഒരൊറ്റ ചിന്തയിലാണ്...
ഈ ശൈത്താന്‍ ഇതെവിടെപ്പോയി..?


ഓടിരക്ഷപ്പെടാനുള്ള സകല പ്രോല്‍സാഹനവും തന്ന ബാബുവും ചിന്തയിലാണ്... അല്ല .. ഇവനിതെവിടെപ്പോയി... ഇനി വല്ല കൊള്ളക്കാരും തട്ടിക്കൊണ്ട് പോയോ.. അയ്യോ .. പാവം കൊള്ളക്കാര്‍...

ഇവിടെ ക്ലിക്കിയാല്‍ തുടര്‍ന്ന് വായിക്കാം

Friday, September 30, 2011

ആരോഗ്യപ്പതിപ്പുകള്‍ ആരോഗ്യത്തിന് ഹാനികരം

നിങ്ങള്‍ പൊറോട്ട തിന്നാറുണ്ടോ..?


ഉണ്ടെങ്കില്‍ നിങ്ങളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്..
എത്രയും പെട്ടെന്ന് പരലോകത്തേക്കൊരു സീസണ്‍ ടിക്കറ്റ് എടുക്കുന്നതായിരിക്കും നല്ലത്.
നിങ്ങള്‍ ടപ്പേന്ന് കാറ്റടിച്ച് പോകാന്‍ പൊറോട്ടക്കുപരിയായി പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ടതില്ല.

ഞാന്‍ ചുമ്മാ ഉഡായ്പ്പിറക്കുന്നതൊന്നുമല്ല.
ഈ ആരോഗ്യപ്പതിപ്പൊന്ന് നോക്കിക്കേ.. ലിതില്‍ പറഞ്ഞിട്ടുണ്ട് എല്ലാം..

വാര്‍ത്തകള്‍ വിശദമായി .....
റിഫൈന്‍ഡ് ഫളവര്‍ വിഭാഗത്തില്‍ പെടുന്നതും നാരുകളുടെ അംശം തീരെയില്ലാത്തതുമായ ഒരു ഭക്ഷ്യവിഭവമാണ് മൈദ.
പോസ്റ്ററൊട്ടിക്കാനുള്ള പശയായി മാത്രം പണ്ട് ഉപയോഗിച്ചിരുന്ന ഒന്ന് .
അകത്ത് ചെന്നാല്‍ ഇതിന്റെ പശിമയുള്ള സ്വഭാവത്തിന് ഒര് മാറ്റവും വരുന്നില്ല.
തന്‍മൂലം ഇത് കുടലിനകത്ത് ഒട്ടിപ്പിടിക്കുന്നു..(മ്മേയ് ..എന്റെ കുടല്..)
അങ്ങനെ കുടലിന്റെ സ്വാഭാവിക ചലനങ്ങള്‍ മന്ദഗതിയിലാവുകയും തുടര്‍ന്ന് മന്ദിപ്പുടയവനായി റൈഞ്ച് നഷ്ടപ്പെട്ട് ലെവന്റെ ഡിസ്‌പ്ലേ അടിച്ച് പോവുകയും ചെയ്യുന്നു..

# അതോണ്ടിനി ഞാന്‍ പൊറോട്ട തൊടന്നെ ല്ല്യ...(അയ്യട മ്മിണി പുളിക്കും)

ഫ്രൂട്ട്സ് വല്ലാതെ കഴിക്കണം എന്ന് പറഞ്ഞിരുന്ന ലിതേ ആരോഗ്യപ്പതിപ്പ് തന്നെ ഇപ്പോള്‍ പറയുന്നു.. അതൊന്നും തൊട്ടേക്കരുതെന്ന് ...
സകലതിലും എന്‍ഡോ സള്‍ഫാന്‍ തെളിക്കുന്നു പോലും ...

ആരോഗ്യപ്പതിപ്പ് വായിച്ച് തീരുമ്പോഴേക്ക് പച്ചവെളളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയാ.. എന്തോ ചെയ്യും...

NB: ആരോഗ്യപ്പതിപ്പുകള്‍ ആരോഗ്യത്തിന് ഹാനികരം.

Wednesday, September 28, 2011

അഞ്ഞൂറാന്‍ കളിക്കുന്ന അമേരിക്കയെ പറ്റി രണ്ടു വാക്കില്‍ ഉത്തരം പറയുക

ഈ ദുനിയാവില്‍ (അണ്ഢകടാഹത്തില്‍) ഒരു രാജ്യമുണ്ട്.
അമേരിക്ക എന്നൊക്കെ ചിലര്‍ സ്‌നേഹത്തോടെയും മറ്റ് ചിലര് അതിസ്‌നേഹത്തോടെയും വിളിക്കും(തെറി).

ഒരു അഞ്ഞൂറാന്‍ ലുക്കാണ്.
ഒടുക്കത്തെ ജനാധിപത്യ ബോധമാ......
ഏത് ഓണം കേറാമൂല(പെട്രോളുടയ)നാടാകട്ടെ ജനാധിപത്യമില്ലെങ്കില്‍ ലെവന്‍മാര്‍ക്ക് സഹിക്കില്ല.
തോക്കും മിസൈലുമായങ്ങ് ചെല്ലും.
ആളുകളെ വെടിവെച്ച് കൊന്നിട്ടങ്ങ് ജനാധിപത്യം നടപ്പാക്കും...
ഇസ്രയേല്‍ എന്ന ചട്ടമ്പിനാടുമായി വല്ലാത്തൊരു പ്രേമബന്ധമാണ്.
(കുറ്റം പറയരുതേ .. പ്രേമത്തിന് കണ്ണില്ല,മൂക്കില്ല,നാക്കില്ല് എന്നൊക്കെ നാം പറയാറില്ലേ)

ഇവന്‍മാര്‍ക്ക് വേണ്ടി പാവം അമേരിക്ക ഹെന്തൊക്കെ സഹിക്കുന്നു.

ഇനി ചില നര്‍മ്മങ്ങള്‍ പറയാം(ചിരിക്കാനല്ല,കരയാന്‍)

1)യു എന്‍ എന്നൊക്കെ പറയുന്ന ഒരു സംഭവമുണ്ട്.

രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കലാണ് മുഖ്യ കലാപരിപാടി.
അമേരിക്കയാണ് സമാധാനത്തിന്റെ പ്രവാചകന്‍ എന്ന ലൈനിലാണ് കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നത്..
യു എന്‍ രക്ഷാസമിതിയില്‍ അഞ്ച് സ്ഥിരാംഗങ്ങള്‍ ..അമേരിക്ക, ചൈന.റഷ്യ,ഫ്രാന്‍സ്,ബ്രിട്ടണ്‍.
ഈ സ്ഥിരാംഗങ്ങളില്‍ ആരെങ്കിലും ഏതെങ്കിലും പ്രമേയത്തിന്നെതിരെ മസില്‍ പ്ടിച്ചാല്‍ പിന്നെ ആ പ്രമേയം കട്ടപ്പുറത്ത് കിടക്കും.(ഈ സിക്‌സ് പാക്ക് പവറിന് വീറ്റോ എന്നൊക്കെ പറയും പച്ച മലയാലത്തില്‍)

2)ഭൂപടത്തില്‍ പോലും ഇടമില്ലാത്ത നാടാണ് ഫലസ്തീന്‍.
ഞങ്ങളെ ഒരു അംഗരാജ്യമായി അംഗീകരിക്കണമെന്ന ഫലസ്തീന്റെ ആവശ്യം വീറ്റോ ചെയ്യുമെന്ന് ഒബാമ വളരെ വിനീതമായി അറിയിച്ചിരിക്കുന്നു.

ഒരു ഫ്ലാഷ് ബാക്ക്:
ഫലസ്തീന്‍ പ്രദേശമായ കിഴക്കന്‍ ജറൂസലമിലും വെസ്റ്റ്ബാങ്കിലും സ്വന്തം പൗരന്‍മാര്‍ക്ക് വേണ്ടി ഇസ്രയേല്‍ നടത്തിവരുന്ന പാര്‍പ്പിടനിര്‍മാണത്തെ അപലപിച്ച്‌കൊണ്ടുള്ള പ്രമേയവും മുമ്പ് ഒബാമ വീറ്റോ ചെയ്തിരുന്നു.
ഇന്ത്യയുള്‍പ്പടെ രക്ഷാസമിതിയിലെ പത്ത് അസ്ഥിരാംഗങ്ങളും നാല് സ്ഥിരാംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചിട്ടും കാര്യമുണ്ടായില്ല.. വീറ്റോയല്ലേ താരം..

3)പൊതുസഭയില്‍ വീറ്റോ അധികാരത്തിന് പ്രസക്തിയില്ലാത്തതിനാല്‍ അമേരിക്ക എതിര്‍ത്താലും ഭൂരിപക്ഷം അംഗങ്ങളുടേയും പിന്തുണ ഫലസ്തീന് നേടിയെടുക്കാനാകും .
എന്നിട്ടെന്ത്.....യു എന്‍ പൊതുസഭയുടെ പ്രമേയങ്ങള്‍ക്ക് വെറും ശുപാര്‍ശയുടെ പ്രാധാന്യമല്ലേ ഉള്ളൂ..

മഹദ് വചനം:
യു എന്‍ അംഗത്വം നേടുകയാണെങ്കില്‍ ഫലസ്തീന് നല്‍കിവരുന്ന സകലസഹായങ്ങളും നിര്‍ത്തിവെക്കുമെന്ന് അമേരിക്ക..

കൊട്ട്: നല്ലത് .. എന്നാ അതും കൂടെ അങ്ങ് ഇസ്രായേലിന് അയച്ച് കൊടുത്തേര്.. ഹല്ല പിന്നെ.
.
ഇസ്രായേലിന് ഗമണ്ടന്‍ ആയുധം നല്‍കിക്കൊണ്ട് കുറേ കാലമായല്ലോ പലസ്തീനെ സഹായിക്കാന്‍ തുടങ്ങിയിട്ട്.. അതും നിര്‍ത്തുമോ ആവോ..

Monday, September 26, 2011

ഭരണഘടന എന്ന കൊളാഷ്

ഇന്ത്യയുടെ രാഷ്ടീയവും ജീവിതവും തുടക്കം മുതല്‍ ഇങ്ങനെയായിരുന്നു.
വൈരുധ്യങ്ങളുടെ , വൈവിധ്യങ്ങളുടെ സംഘാതം.
ഭരണഘടന, ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകള്‍ ഉപയോഗിക്കുമ്പോഴൊക്കെ നാം കടന്ന് പോകുന്നതും ഒടുങ്ങാത്ത വൈവിധ്യങ്ങള്‍ക്കിടയിലൂടെയാണ്.
ഈ വൈവിധ്യമാണ് ഇന്ത്യ എന്ന ആശയത്തെ ദുര്‍ബലമാക്കുന്നതും ശക്തമാക്കുന്നതും.
ബ്രിട്ടനിലെയും അമേരിക്കയിലേയും കാനഡയിലേയും അയര്‍ലന്‍ഡിലേയും
വേയ്മര്‍ റിപ്പബ്ലിക്കിന്റേയും ഭരണഘടനകളിലുള്ള നല്ലതൊക്കെ(?) പകര്‍ത്തിയെടുത്ത് ഭരണഘടന എന്ന കൊളാഷ് നിര്‍മിക്കുമ്പോള്‍ ഇന്ത്യ എന്ന ആശയം എവിടെയൊക്കെയോ ചോര്‍ന്ന് പോവുകയായിരുന്നു.

-മുരളി...സമകാലിക മലയാളം-


ജീവിതവിഭവങ്ങളില്‍ ഉപ്പ് പോലെ പടര്‍ന്ന് രുചി പകരേണ്ട ഉപ്പയില്ലാത്തവര്‍ക്ക് നേര്‍ച്ചച്ചോറും നെയ്‌ചോറും ഒന്നുമല്ല.
കാണിച്ച് കാശാക്കുന്ന തിരക്കില്‍ യതീമിന്റെ ഹൃദയം വായിക്കാന്‍ നേരം കിട്ടാതെ പോകരുത്.
കൈവിരല്‍ വിടര്‍ത്തി മുടി മാറിനി്ന്ന അവന്റെ മൂര്‍ദ്ദാവിലൂടെ ഒന്ന് തലോടുക.
നെഞ്ചിലെ നെരിപ്പോടുകള്‍ കെട്ടടങ്ങുന്നില്ലേ..
നേരിന്റെ നബി കാരുണ്യത്തിന്റെ മര്‍മ്മം കാണിച്ച് തന്നത് അനാഥന്റെ മൂര്‍ദ്ദാവിലല്ലേ..

-ശുഐബ് ഹൈതമി.... സത്യധാര

NB:
വായനക്കിടയില്‍ മനസ്സിനിഷ്ടപ്പെട്ട ചിലത് കുറിച്ചു അത്രമാത്രം..

Friday, September 23, 2011

ബുജിയാകാനുള്ള 101 സൂത്രവിദ്യകള്‍

ഹൊ ഈ ബുജികളെ സമ്മതിക്കണം...

കീഴാള ന്യൂനപക്ഷ ദലിത് വിരുദ്ധ പരിപ്രേക്ഷത്തില്‍ നിന്ന്‌കൊണ്ടുള്ള ആഖ്യാനവ്യവഹാരങ്ങളെ വ്യവഛേദിച്ച് സവര്‍ണ പൊതുബോധത്തിലൂന്നിയ ചിന്താമണ്ഡലങ്ങളെ പൊളിച്ചടുക്കി ഉപ്പിലിടാന്‍ ലെവന്‍മാര്‍ തന്നെ വരണം.
(ഹൊ , രാവിലെ തിന്ന രണ്ടുകഷ്ണം പുട്ടും ദഹിച്ചു)


വിമര്‍ശനങ്ങളും വിശകലനങ്ങളും , കേട്ടാല്‍ മനസ്സിലാകാത്ത പരുവത്തില്‍ ഉരുട്ടിത്തരാന്‍ ഇവരെക്കഴിഞ്ഞേ ആളുള്ളൂ...

സൈദ്ധാന്തികമായ വായനയുടെ സ്‌ഫോടനാത്മകതയില്‍ നമ്മളങ്ങിനെ ഉരുകിയൊലിച്ച് ആവിയായിപ്പോകും..

കഥ , കവിത, ലേഖനം, നാടകം, സിനിമ,......
എന്ത് കലാസൃഷ്ടിയും യെവന്‍മാരുടെ തിരുസന്നിധിയില്‍ വെച്ച് കൊടുത്താല്‍ മാത്രം മതി, അതിലെ സാമ്രാജ്യത്വ ഫാസ്സിസ്റ്റ് മൂലശിലയില്‍ ഉരുവംകൊണ്ട ആശയാവലികളേയും സങ്കീര്‍ണ്ണതകളേയും അരാഷ്ടീയ അവലംബങ്ങളേയും പറ്റി ഗമണ്ടന്‍ പ്രബന്ധങ്ങള്‍ എഴുതിത്തരും..

ചര്‍ച്ചകളും ഗവേഷണങ്ങളും ഭൂമിയില്‍ നിന്നങ്ങ് വിട്ടിട്ടുണ്ടാകും,
ബട്ട് , ആകാശത്തങ്ങ് എത്തിയിട്ടും ഉണ്ടാകില്ല......

ഈ ബുദ്ധിജീവികളെ കൊണ്ട് എന്തെടുക്കാനാണെന്ന് മനം മടുത്തിട്ടാണെന്ന് തോന്നുന്നു എഴുത്തുകാരന്‍ സകരിയ്യ പറഞ്ഞ് വെച്ചത്..

NB:
ബുജിയായി പരിഗണിക്കപ്പെടണമെന്ന് ആശിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്
1)ഒണക്ക ജുബ്ബ ,ലൊടുക്ക് ബാഗ് ഇവയാകുന്നു ആസ്ഥാന ബുജി അസോസിയേഷന്റെ അലിഖിത യൂണിഫോം..
2)പോസ്റ്റ് സെക്യുലരിസം ,പോസ്റ്റ് മോഡേണിസം, തുടങ്ങി പോസ്റ്റാത്മക വിഷയങ്ങളില്‍ സദാ ഒച്ചയിടുക..
(പോസ്റ്റ് ഓഫീസ് എന്ന സബ്ജക്റ്റ് ഇതില്‍ ഉള്‍പ്പെടുന്നതല്ല്)
3)കണ്‌സേണ്‍, ഇംപ്ലിമെന്റ്, എസ്റ്റാബ്ലിഷ്‌മെന്റ്, ഈസ്‌തെറ്റിക്‌സ്, തുടങ്ങിയ തെരെഞ്ഞെടുത്ത നൂറോളം ഇംഗ്ലിഷ് വേഡുകള്‍ പുട്ടിന് തേങ്ങയെന്ന പോലെ സംസാരത്തിന്നിടയില്‍ ഇടക്കിടക്ക് പ്രയോഗിക്കുക.
4)കൂടുതല്‍ വിവരങ്ങള്‍ക്ക് 'ബുജിയാകാനുള്ള 101 സൂത്രവിദ്യകള്‍ ' എന്ന പുസ്തകം വായിക്കാവുന്നതാണ്..

Wednesday, September 21, 2011

ചുമ്മാതൊന്ന് കണ്ണടച്ച് ലോകത്തെ കണ്ട് നോക്കൂ

ചുമ്മാതൊന്ന് കണ്ണടച്ച് ലോകത്തെ കണ്ട് നോക്കൂ..ജീവിതത്തില്‍ മൊത്തം പവര്‍കട്ട് ..

നിറങ്ങളില്ലാത്ത ഒരു ലോകം..
കറുത്ത് കരുവാളിച്ച് , വിറങ്ങലിച്ച്...
ഇരുളിന്റെ കരിങ്കട്ടകള് മാത്രം മുന്നില്‍ നീണ്ട് പരന്നങ്ങനെ കിടക്കുന്നു...

പിന്നെ പച്ചപ്പാടങ്ങളില്ല...
നീലാകാശങ്ങളില്ല...
പ്രഭാതങ്ങളും സായംസന്ധ്യകളുമില്ല...
നട്ടുച്ചയുടെ വെയില്‍ കാഴ്ചകളില്ല..
പൂവും പൂമ്പാറ്റയും പൂന്തോട്ടങ്ങളുമില്ലാത്ത
ഇരുളിന്റെ വസന്തകാലം....

യാ ഉമ്മി മാ ഷക്‌ലു സ്സമാഇ വമ ള്ളിയാഇ വമല്‍ കമര്‍......(പ്രിയപ്പെട്ട ഉമ്മാ , ഈ ആകാശത്തിന്റെ രൂപമെന്താണ്...എന്താണ് പ്രകാശം.. എന്താണ് ചന്ദ്രന്‍..?)
എട്ടാം ക്ലാസില്‍ ഖദീജ ടീച്ചര്‍ പാടിപ്പഠിപ്പിച്ച അറബിക്കവിത.. അന്ധനായ കുട്ടി ഉമ്മയോട് പലതും ചോദിച്ചറിയുകയാണ് കവിതയില്‍..
വല്ലാതെ ഉള്ളുലച്ചു ആ കവിത...

ഞാനത് മലയാളീകരിക്കാനൊന്ന് ശ്രമിച്ച് നോക്കിയിരുന്നു..
'കണ്ണ് കാണാത്തൊരു കണ്‍മണി ഞാന്‍
വിണ്ണിലെ കണ്ണുകള്‍ക്കന്യനാ ഞാന്‍..'

കാഴ്ച്ച, കേള്‍വി, കൈകാലുകള്‍...
നമുക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ എന്തുമാത്രമാണ്..
അവയുടെയൊക്കെ അസാന്നിധ്യത്തിലേ നമുക്കതിന്റെ മുല്യം മനസ്സിലാകുന്നുള്ളൂ എന്നതല്ലേ പ്രശ്‌നം......

പ്രചോദനം:
1) ഷുസെ സരമാഗുവിന്റെ ബ്ലൈന്‍ഡ്‌നെസ്സ് എന്ന നോവല്‍..
2)ഗുരു, ആത്മകഥ എന്നീ സിനിമകള്‍...

ന്യൂസ് ടൈം:
രക്ഷിതാക്കളെ പരിപാലിക്കാത്തവര്‍ക്കിനി മൂന്ന് മാസം തടവോ, 5000 രൂപ പിഴയോ ഒടുക്കേണ്ടി വരും..
ബീഹാര്‍ മന്ത്രിസഭയാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്..
------
നോ കമന്റ്‌സ്

Sunday, September 18, 2011

പോയേ.. പോയേ.. ലവര്‍ പോയേ... പോണേല്‍ പോകട്ടെ....


ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് തല ചുറ്റല്‍ അനുഭവപ്പെടും...
നീയില്ലാതെ ഞാനില്ല, ഞാനില്ലാതെ നീയില്ല...
നമ്മളില്ലേല്‍ ഈ വേള്‍ഡില്ല..

എവിടെ ..?

ഇങ്ങനെ ഉഡായ്പ്പുകള്‍ പാടി പ്രണയലോകത്ത് വിഹരിച്ചവരെല്ലാം പേരന്റ്‌സ് പറയുന്ന പെണ്ണും കെട്ടി (ആണും കെട്ടി) അങ്ങനെ ജീവിക്കും.....

ഏറിയാല്‍ ഈ പാട്ടങ്ങ് മൂളും...
പോയേ.. പോയേ.. ലവര്‍ പോയേ... പോണേല്‍ പോകട്ടെ....

ഏത് കാലാവസ്ഥക്ക് പറ്റിയ പാട്ടുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്...

വിരഹത്തിന്‍ വേദനയറിയാന്‍ പ്രണയിക്കൂ ഒരു വട്ടം..(നിരാശാ കാമുകന്‍)

ഞാന്‍ കെട്ടിയ പെണ്ണിന്നല്‍പ്പം ചന്തം കുറവാണ്..(കെട്ടിക്കുടുങ്ങിയവന്‍)

അറിഞ്ഞിരുന്നില്ല ഞാന്‍ ഇങ്ങനൊരു സ്‌നേഹം(അറിയാത്ത പിള്ള ചൊ
റിയുമ്പോള്‍ അറിയും..)

പ്രണയിച്ചും ഫോണ്‍ ചെയ്തും(പഠനത്തില്‍ ഉഴപ്പിയും)ടൈം വേസ്റ്റ് ചെയ്യുന്നവരോട് എനിക്ക് രണ്ട് പറയാനുണ്ട്(അല്പം സീരിയസ്സില്‍ ).....

1)നിങ്ങള്‍ സിനിമ കാണുന്നു എന്ന് വെക്കുക..(സിനിമകളാണല്ലോ പ്രണയഭ്രമം സകലരിലും കുത്തി വെക്കുന്നത്)
അടുത്ത് പേരന്റ്‌സും ഉണ്ട്..
ഒടുക്കം പ്രണയജോഡികള്‍ ഒന്നിക്കുമ്പോള്‍ അവരുടെ മുഖത്തും സന്തോഷം വിരിയും...ആനന്ദത്താല്‍ ക്ലാപ്പടിക്കും...
ബട്ട്... സ്വന്തം മക്കള്‍ അക്കോലത്തിലാവാന്‍ അവര്‍ സമ്മതിക്കുമോ..?

ഗുണപാഠം
*സിനിമയും ജീവിതവും രണ്ടാണ്..
*സിനിമാക്കഥക്കൊത്ത് ജീവിക്കാനൊക്കില്ല..
*തിരക്കഥകളൊക്കെയും പണം തിരക്കിയുള്ള വ്യായാമങ്ങളാണ്...

2)നമ്മള്‍ ജനിച്ചത് മുതല്‍ നമ്മുടെ ഓരോ വളര്‍ച്ചയും ആഹ്ലാദത്തോടെ കണ്‍കണ്ടവരാണ് നമ്മുടെ പേരന്റ്‌സ്..
നമ്മള്‍ ഉറങ്ങാന്‍ വേണ്ടി ഉണര്‍ന്നിരുന്നവര്‍...

ഇന്നലെ പരിചയപ്പെട്ടവളെ(വനെ) അവര്‍ക്കും മീതെ പ്രതിഷ്ഠിക്കുന്നതില്‍ വ്യക്തമായ നീതികേടില്ലേ...

ഇതെന്റെ ഇഷ്ടം എന്ന് നമുക്ക് ധാര്‍ഷ്ട്യം പറയാം..
(നമുക്ക് വേണ്ടി ഒട്ടേറെ ഇഷ്ടങ്ങള്‍ മാറ്റി വെച്ചവരോടാണീ പറച്ചിലെന്നോര്‍ക്കണം)


സമര്‍പ്പണം: അക്കരെപ്പച്ചകള്‍ കണ്ട് കണ്ണ് മഞ്ഞളിക്കരുതെന്ന് പഠിപ്പിച്ച എന്റെ ഉപ്പക്കും ഉമ്മക്കും...

Friday, September 16, 2011

യാത്രിക്കാന്‍ ഇനി രഥം തന്നെ വേണ്ടി വര്വോ ദൈവ്വേ....

കേട്ടില്ലേ നാട്ടാരേ..

അദ്വാനിജി വീണ്ടും രഥമുരുട്ടാന്‍ പോകുന്നു..
പണ്ട് രഥമുരുട്ടി കൂട്ടക്കശാപ്പ് നടത്തിയ പോലെയൊന്നുമല്ല ലിത്..
ഹിത് അഴിമതിക്കെതിരെയാ....
(രക്തസാക്ഷികളുടെ ശവപ്പെട്ടി വരെ ബ്ലാക്കിന് വിറ്റ് പുട്ടടിച്ച പാര്‍ട്ടിയുടെ ഏമാനാണേ ഇങ്ങേര്)

യാത്രിക്കാന്‍ എന്തിന് രഥം തന്നെ വേണം എന്ന് ചില ബഡ്ക്കൂസുകള്‍ ചോദിക്കുന്നുണ്ട്..
മതത്തിന്റെ സിമ്പലുയര്‍ത്തി ആള്‍ക്കൂട്ടത്തെ പിപ്പിരി കയറ്റാനാണെന്നാണ് പലരുടേയും അടക്കം പറച്ചില്‍ ......

ഇത്തവണയെങ്കിലും അദ്വാനിജിക്ക് രഥം സെലക്റ്റ് ചെയ്യാന്‍ വേറെ ചില കാരണങ്ങളുണ്ടാകാം എന്നാണ് ഈ വിനീതന്റെ തോന്നല്‍ ...
(ബീ പോസറ്റീവ് എന്നല്ലേ)

പെട്രോളിന് ഇങ്ങനെ ടപ്പേന്ന് വില കയറുമ്പോള്‍ രഥമാണ് ഉചിതം എന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ....?

എന്തായാലും ഈ യു പി എ സര്‍ക്കാര്‍ സംഭവം തന്നെയാണ് കെട്ടോ..

എല്ലാവര്‍ക്കും എന്തൊരു സ്വാതന്ത്രമാ...
എണ്ണക്കമ്പനികള്‍ക്കും സകല ഘടാഘടിയന്‍മാര്‍ക്കും തോന്നുമ്പോഴൊക്കെ വിലകയറ്റാനുള്ള സ്വാതന്ത്രം നല്‍കിയത് ചില്ലറ കാര്യമാണോ....

സ്വാതന്ത്രം തന്നെ അമൃതം
സ്വാതന്ത്രം തന്നെ ജീവിതം
പാരതന്ത്രം മാനികള്‍ക്ക് മൃതിയേക്കാല്‍ ഭയാനകം

NB:ചന്ദ്രിക ദിനപ്പത്രത്തില്‍ ചെറിയൊരു വാര്‍ത്തയുണ്ട്...പെട്രോള്‍ വില കൂടി....
കൂട്ടി എന്ന് പോലുമല്ല...
മഴപെയ്തു , വെയില്‍ വന്നു എന്നൊക്കെ പറയുന്ന ലാഘവം...
നോക്കണേ, രാജാവിനേക്കാള്‍ വലിയ രാജഭക്തി..

വീക്ഷണം പത്രത്തില്‍ ഇനി എന്താണാവോ കൊടുത്തിരിക്കുന്നത്....

Wednesday, September 14, 2011

കുട്ടൂസനും ഡാങ്കിനിയും ദല്‍ഹി സ്‌ഫോടനവും

ബാലരമയിലെ മായാവിക്കഥ വായിക്കുമ്പോഴുള്ള ഒരു സുഖമുണ്ട്..
കഥയുടെ ക്ലൈമാക്‌സിനെപ്പറ്റി ഒട്ടും ആശങ്കപ്പെടേണ്ടതില്ല....


കുട്ടുസന്റെ കയ്യില്‍പ്പെട്ടാലും രാജുവും രാധയും ഓഹ്രീം കുട്ടിച്ചാത്താ പറയും...
മായാവി വരും ... രക്ഷിക്കും....നോ പ്രോബ്ലം..

കുറേ കാലമായി നാമിത് കാണാന്‍ തുടങ്ങിയിട്ട്..

ഇന്ത്യയില്‍ നടക്കുന്ന സ്‌ഫോടന മാമാങ്കങ്ങള്‍ക്കും മേല്‍ പറഞ്ഞ കഥയുടേതായ ഒരു ജനിതക സ്വഭാവമുണ്ട്...
സ്‌ഫോടനങ്ങള്‍ നടക്കും..
പോലീസ് പ്രതികളുടെ സ്‌കെച്ച് വരക്കും..
ഇന്ത്യന്‍ മുജാഹിദീനോ , ഹുജിയോ, ..ഏതെങ്കിലും താടിക്കാക്കമാരോ പിതൃത്വം ഏറ്റെടുക്കും..
പോലീസ് ഏതെങ്കിലും യെവന്‍മാരെപ്പിടിച്ച് പൂസുകയും പരിപ്പില്ലാ പരുവമാക്കുകയും ചെയ്യും...

(താടിയുള്ള സ്‌കെച്ചുകളേ ഇന്നോളം ലെവന്‍മാര്‍ വരഞ്ഞിട്ടുള്ളൂ കെട്ടോ..)

കൂയ് പറ്റിച്ചേ... ലിതെല്ലാം ചെയ്തത് നമ്മളാണേ എന്ന് അസിമാനന്ദ പറഞ്ഞതൊന്നും കാര്യമാക്കണ്ട..... കാര്യമാക്കിയാല്‍ കഥയുടെ മായാവി ടച്ച് പോകും.. ക്ലൈമാക്‌സ് മാറ്റിപ്പിടിക്കേണ്ടി വരും...

ദല്‍ഹി സ്‌ഫോടനം നടന്നപ്പോഴും വെയ്റ്റ് ചെയ്തു...
ഇപ്പോ വരും ഏറ്റെടുക്കല്‍ വീരന്‍മാര്‍...
മെയിലായി വന്നു... ഏറ്റെടുത്തു..( ഹൊ ഖുഷിയായി)
ഒന്നല്ല.. പല സംഘടനകള്‍..
ജിഹാദ്, മുജാഹിദ് .. എന്നൊക്കെ വാലുള്ള എങ്ങാണ്ടൊക്കെയോ ഉള്ള സാങ്കല്‍പ്പിക കൂഷ്മാണ്ടങ്ങള്‍........

മെയില്‍ ഐഡി പരതിച്ചെന്ന് അയച്ചവനെ പിടിച്ചപ്പോള്‍ പത്താനിലെ ഏതോ ഒരു മനു..
(മോഡിയുടെ സ്വന്തം ഗുജറാത്തിലാണേ ഈ പത്താന്‍)

ഹ ഹ .. ഞാന്‍ ചുമ്മാ തമാശിച്ചതാ എന്നായി മനു..
ഇതികര്‍ത്തവ്യാമൂഢരായി നിന്നുപോയി പാവം നമ്മുടെ ഫുലീസ്..

ഹൊ ..എന്തായാലും സമാധാനമായി..എല്ലാം തമാശയായിരുന്നല്ലോ..


ഇനി ആരും മനുവിനേയും സൈം സ്വഭാവം കാണിക്കുന്ന ആരെയും കുറ്റം പറയരുത് കെട്ടോ...
പാവം തമാശിച്ചതാ...

അല്ലെങ്കിലും കുറ്റം പറയാന്‍ മാത്രം ദിവിടെ എന്തുണ്ടായി..?
തമാശാമെയില്‍ കിട്ടിയപാടെ പോലീസ് താടിസ്‌കെച്ച് വരച്ചു...
ചെലവന്‍മാരെപ്പിടിച്ച് അടിച്ചു, കുത്തി,....
നെട്ടും ബോള്‍ട്ടും ഊരി ജയിലറകളില്‍ ഉണക്കാനിട്ടു.....
ദിപ്പോള്‍ നിരപരാധികളെന്ന് കണ്ട് വിട്ടയക്കുകയും ചെയ്യുന്നു... ദാറ്റ്സ് ഓള്‍....

ഹിതല്ലേ ഉള്ളൂ.. മോന്‍ സാരമാക്കണ്ട.. തമാശിച്ചോളൂ...
കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ സകല ജേണലിസ്റ്റ് മാമന്‍മാരും ഉണ്ടാകും....
ആനന്ദലബ്ധിക്കിനി എന്ത് വേണം.....?

Monday, September 12, 2011

പ്രിയ സുഹൃത്തെ , ഫേസ്ബുക്കില്‍ ഏത് പ്രൊഫൈലിലാണ് നിന്നെ തിരയേണ്ടത്..?

പറഞ്ഞ്‌കേട്ട ഒരു കഥയുണ്ട്... രണ്ട് ചങ്ങാതിമാരുടെ പാരസ്പര്യത്തിന്റെ കഥ..നിവൃത്തികേട് കൊണ്ട് സാമ്പത്തിക പരാധീനതകള്‍ കൊണ്ട് . .. തന്റെ കുടിലും സ്ഥലവും വില്‍ക്കാന്‍ തീരുമാനിക്കുന്നു അവരില്‍ ഒരാള്‍..
വാങ്ങാന്‍ ആള് വന്നു, വില അന്യേഷിച്ചു.വലിയൊരു തുക ആവശ്യപ്പെട്ടപ്പോള്‍ വാങ്ങാന്‍ വന്ന ആള്‍ ആശ്ചര്യപ്പെട്ടു.. ഒരു കൊട്ടാരം വാങ്ങാന്‍ പോലും ഇത്ര വിലയില്ലല്ലോ..


നമ്മുടെ ചങ്ങാതി അയാള്‍ക്ക് വിശദീകരിച്ച് കൊടുത്തു.സുഹൃത്തെ നോക്ക് , എന്റെ അയല്‍വീട് കണ്ടോ..,എന്റെ ചങ്ങാതിയുടെ വീട്..നിങ്ങള്‍ ഈ കുടില് വാങ്ങുമ്പോള്‍ ആ വീട്ടിലെ സ്‌നേഹസമ്പന്നനായഒരു ചങ്ങാതിയെക്കൂടിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്...
ഞാന്‍ പറഞ്ഞത് എന്റെ കുടിലിന്റെ വിലയല്ല . ..എന്റെ ചങ്ങാതിയുടെ വിലയാണ്..അയല്‍ക്കാരന്റെ വില..

ഇനി അല്‍പ്പനേരം പേനയും കടലാസുമെടുത്ത് നമുക്ക് നമ്മുടെ സുഹൃത്തുക്കള്‍ക്കൊന്ന് മാര്‍ക്കിട്ട് നോക്കാം .. അവര്‍ നമുക്കും മാര്‍ക്കിടട്ടെ..
ഈ പി എസ് സി ടെസ്റ്റില്‍ ആരൊക്കെ പാസാകും.
ഈ പരീക്ഷയില്‍ ജയിക്കാന്‍ ഇനിയും ഒത്തിരി തവണ നാം സപ്ലികള്‍ എഴുതേണ്ടി വരുമോ.....
ഒരാണ്ട്, പതിറ്റാണ്ട്.. അതോ ഒരായുഷ്‌ക്കാലം മുഴുവന്‍ ...

അതെ , പത്രത്തില്‍ ക്ലാസിഫൈഡ് കോളത്തില്‍ ഒരു പരസ്യം കൊടുക്കാന്‍ നേരമായിരിക്കുന്നു... ഒരു ചങ്ങാതിയെ ആവശ്യമുണ്ടെന്ന്..
വെട്ട്കിളിയെപ്പോലെ നെഞ്ചിലെ നന്‍മയുടെ പച്ചപ്പ് ഒന്നോടെ തിന്നൊടുക്കാത്ത ..
ഇത്തിള്‍ക്കണ്ണിപോലെ നേരിന്റെ കായ്കനികളെ മുച്ചൂടും മുരടിപ്പിക്കാത്ത..
സ്‌നേഹത്തിന്റെ ,സാന്ത്വനത്തിന്റെ , സമര്‍പ്പണത്തിന്റെ ,
എല്ലാം പര്യായമായ ചങ്ങാതിയെ....
പ്രിയ സുഹൃത്തെ ,
ഫേസ്ബുക്കില്‍ ഏത് പ്രൊഫൈലിലാണ് നിന്നെ തിരയേണ്ടത്..?

ക്വട്ടേഷന്‍ ഷോ, ബാങ്ക് കവര്‍ച്ച, പെണ്‍വാണിഭം, ...
ഒന്നും ഇന്നലെ പാതിരാത്രി കണ്ട പേക്കിനാക്കളല്ല...
നെഞ്ചില്‍ തറക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ..
ഈയിടെയായി ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ വല്ലാതെ പേടിപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു..

സ്വര്‍ണ്ണക്കടയുടെ ഭിത്തി തുരന്ന് കവര്‍ച്ച .. മോഷ്ടാക്കള്‍ പിടിയില്‍..
ചാനല്‍ വാര്‍ത്തകളില്‍ അഞ്ച് ചെറുപ്പക്കാരുടെ ക്ലോസപ്പ് ..
അവര്‍ ചിരിക്കുനനുണ്ടോ.., അതോ കരയുകയാണോ..
നിര്‍വ്വികാരതയുടെ നിഴലാട്ടമാണോ ആ മുഖങ്ങളില്‍...

ആരായിരിക്കും അവരിലെ ഉപദേശകസമിതി ചെയര്‍മാന്‍...
ഈ വേണ്ടാതീനങ്ങളിലേക്കവരെ നയിച്ചത്...
ഒരു കഷ്ണം പളുങ്കിന് വേണ്ടി ജീവിതം വില്‍ക്കാന്‍ പ്രേരിപ്പിച്ചത്..
മന:സാക്ഷിക്കെതിരെ ചലിക്കാന്‍ പഠിപ്പിച്ചത്...
എല്ലാം ആരായിരിക്കും....?

ആരുടെ മനസ്സില്‍ നിന്നായിരിക്കും മൃഗങ്ങള്‍ നടന്നിറങ്ങിയത്...
പണ്ടൊക്കെ ഇത്തരം വിരുതന്‍മാരെ കാണന്‍ ആളുകള്‍ വട്ടം കൂടിയിരുന്നു..ഇപ്പോള്‍ കൂട്ടം കൂടി
എല്ലാവര്‍ക്കും മടുത്തിരിക്കുന്നു..സ്ഥിരം സംഭവങ്ങള്‍ക്കെവിടെ മാര്‍ക്കറ്റ്..?

ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍...ഏത് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ നിന്നാണ് ഒരു ചങ്ങാതിയെ ഒപ്പിച്ചെടുക്കുക...?
നിലാവേല്‍ക്കുമ്പോഴും നിലവിളിക്കുമ്പോഴും കൂടെക്കൂട്ടാന്‍ ..
അനിഷ്ടങ്ങളും അരിഷ്ടതകളും പങ്ക് വെക്കാന്‍ ..
നൊമ്പരങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ തുരുത്താവാന്‍ ..
അരുതായ്മകളുടെ പ്രളയത്തില്‍ തിരുത്താവാന്‍ ...

നന്‍മ കല്‍പ്പിക്കാന്‍ , തിന്‍മ വിരോധിക്കാന്‍..
സൗഹാര്‍ദത്തിന്റെ മുത്ത് പൊഴിക്കുന്ന ഒരു ചങ്ങാതിയെ എവിടെച്ചെന്നന്യേഷിക്കും..?
റസൂല്‍ മുഹമ്മദിന് അബൂബക്കറിനെപ്പോലെ..
ശ്രീകൃഷ്ണന് അര്‍ജുനനെപ്പോലെ ..
ദുര്യോധനന് കര്‍ണനെപ്പോലെ...
ഗാന്ധിജിക്ക് അബുല്‍ കലാം ആസാദിനെപ്പോലെ..
ശ്രീ ബുദ്ധന് ഭിക്ഷുഗണങ്ങളെപ്പോലെ...
ഏത് മ്യൂസിയത്തിലേക്കാണ് ഈ അന്യേഷണം വികസിപ്പിക്കേണ്ടത്..?

Friday, September 9, 2011

എന്നതാ ഈ ഉത്രാടപ്പാച്ചില്‍?എന്നതാ ഈ ഉത്രാടപ്പാച്ചില്‍?
എനിക്കറിയില്ലാട്ടോ...
(അറിയില്ലാന്ന് പറയുമ്പോഴും ലെവനെന്തോന്ന് അഹങ്കാരം)

ഇനി വല്ല മലയാളമാസം വല്ലതും ആണോ..?

വേഗം കലണ്ടര്‍ മറിച്ചു നോക്കി..

മേടം , ഇടവം, കര്‍ക്കടകം... എന്നൊക്കെ കാണാനുണ്ട്.. ബട്ട് ഉത്രാടം.......

ഗൂഗിളില്‍ സെര്‍ച്ചിയാലോ....
ലത് വേണ്ട .. മലബാര്‍ സമരം സെര്‍ച്ചിയാല്‍ മലബാര്‍ ഗോള്‍ഡ് പ്രത്യക്ഷീഭവിക്കും...


നിങ്ങളാരെങ്കിലും പറഞ്ഞ്തന്നാല്‍ മതി..


എന്തായാലും പറഞ്ഞ് വരുന്നത് ഉത്രാടപ്പാച്ചില്‍ എന്ന പേരില്‍ നാട്ടില്‍ നടന്ന ഗമണ്ടന്‍ ഓണപ്പരിപാടിയെപ്പറ്റിയാണ്..
സാംലിംക്കയായിരുന്നു കണ്‍വീനര്‍ ..ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഡിസൈനര്‍ ......
അങ്ങേരെപ്പറ്റി പറയുമ്പോള്‍ ആര്‍ട്ടിസ്റ്റ് ദിലീഫിനെ പറയാതിരിക്കാന്‍ വയ്യ. ഫുള്‍ ടൈം സാലിംക്കയുടെ നാവില്‍ ദിലീഫാണ്..
ഹെന്താ വര...
(പ്രിഥ്വിരാജിന് ദിലീഫ് താന്‍ വരച്ച ചിത്രം കൈമാറുന്ന ഫോട്ടോ ഫേസ് ബുക്കില്‍ കയറ്റിയതും ഈ സാലിംക്കയായിരുന്നു..)

ഓണപ്പരിപാടിയുടെ അന്ന് ദിലീഫിനൊരു ആദരവ് കൊടുക്കണം എന്ന് സാലിംക്കാക്ക് നിര്‍ബന്ധം...നോട്ടീസില്‍ പേരടിക്കുക വരെ ചെയ്തു..

ബട്ട് ലെവന്‍ വന്നില്ല...1500 രൂപയെങ്കിലും ഇല്ലാതെ വരാന്‍ എന്നെക്കിട്ടില്ല......നിങ്ങടെ ഒരു ഒണക്ക ആദരവ്...

ഹ ഹ ഹ

സാലിംക്കയുടെ മുഖമൊന്ന് കാണണം..

മോനേ..ദിലീഫേ .. നീ നെക്സ്റ്റ് വീക്കില്‍ വീട്ടില്‍ വരില്ലേ .. ഗാണിച്ച് തരാം... തേങ്ങാച്ചമ്മന്തി അരക്കും ഞാന്‍.....


സ്ലോ ബൈക്ലിംഗ്, കമ്പവലി, മരം കയറ്റം, വെള്ളം കുടി മല്‍സരം...
അങ്ങനെ ഒത്തിരി മല്‍സരങ്ങള്‍...

ഒടുക്കം ഒരു ഫൈവ് സ്റ്റാര്‍ ഓണ സദ്യയും...

NB: പെങ്ങള്‍ ജിദ്ദയില്‍ നിന്ന് വിളിച്ചിരുന്നു...
എടാ ഞാനും കഴിച്ചു ഓണ സദ്യ.. 30 റിയാല്‍ (മുന്നൂറ് രൂപ)..ചോറ് കിട്ടി അര മണിക്കൂര്‍ കഴിഞ്ഞ് സാമ്പാര്‍, പിന്നെ അര മണിക്കൂര്‍ കഴിഞ്ഞ് പായസം.. അങ്ങനെ അഞ്ച് മണിക്കൂര്‍ കൊണ്ട് ഒരു ഓണസദ്യ..

Wednesday, September 7, 2011

പ്ഫൂ...

ഞാനങ്ങനെ എന്റെ വീട്ടില്‍ ഉലാത്തുകയായിരുന്നു.(ഈ ഉലാത്തുക എന്നൊക്കെ പറയുന്ന സംഭവം വല്യേ രാജാക്കന്‍മാരൊക്കെ ചെയ്യുന്നതാ... അതാ ഞാനും ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.. എന്നിട്ടും ഈ വീട്ടുകാര്‍ക്കൊന്നും യാതൊരു മൈന്‍ഡും ഇല്ലന്നേ.. )

ഉള്ളില്‍ ചിന്തകളുടെ വിസ്‌ഫോടനം നടക്കുകയാണ്.
(സ്‌ഫോടനങ്ങളുടെ കാലമല്ലേ.. അതോണ്ടാ ഇങ്ങനെയൊക്കെ പറയുന്നത് ..ഒന്നും തോന്നരുത്)

ചിന്തിക്കുന്നത് ഇതാണ്.. ഈ പോസ്റ്റ്‌സെക്യുലര്‍ കാലത്ത് അല്ലേല്‍ പോസ്റ്റ് മോഡേണ്‍ നേരത്ത് പൊറോട്ട ബീഫും കൂട്ടി അടിച്ചാല്‍ ദഹനക്കേട് സംഭവിക്കുമോ..

അങ്ങനെ ചിന്തയുടെ ഏഴ് ഭൂഖണ്ഡങ്ങളും (കെടക്കട്ട്)
ഓടിക്കയറുന്നതിനിടെയാണ് ഒരു ഒച്ചപ്പാട് കേള്‍ക്കുന്നത്..


മ്മേയ്...
ദേ......... കുറേ കുട്ടിപ്പണ്ടാരങ്ങള്‍വരുന്നു...ഫ്രണ്ട്‌സാണ്..
ഉമ്മാ..ബേക്കറിയൊക്കെ എന്താണെന്ന് വെച്ചാല്‍ എല്ലാം യെവന്‍മാരുടെ(യെവള്‍) അണ്ണാക്കിലേക്ക് തള്ളിക്കൊടുത്തേ...
തിന്ന് വീര്‍ക്കട്ടെ എല്ലാം..ഭാവി കേരളത്തിന് മുതല്‍ക്കൂട്ടാവട്ടെ...

മഖ്ബു , നമുക്കൊരു മാഗസിന്‍ ഇറക്കണ്ടേ..

(വേണ്ട മക്കളേ, ആ കഞ്ഞി കലത്തില്‍ തന്നെ ഇരിക്കട്ടെ.. കുറേ കാലമായി മാഗസിന്‍ എന്നും പറഞ്ഞു എല്ലാം കൂടി വന്ന് വീട്ടിലെ തീറ്റ സാമാനങ്ങളെല്ലാം കുടിയൊഴിപ്പിക്കാന്‍ തുടങ്ങിയിട്ട്..... നമ്മളെത്ര കണ്ടതാ..)നീ തന്നെ എഡിറ്ററാകണം... അതിനുള്ള യോഗ്യത നിനക്ക് മാത്രല്ലേ ഉള്ളൂ.. നീ സംഭവമല്ലേ...
(അത് ശരിയാ...എന്റെ വില എനിക്ക് മനസ്സിലായില്ലെങ്കിലും ഫ്രണ്ട്‌സിന് മനസ്സിലായി.. ഹത് മതി ... അല്ലെങ്കിലും ആനയുടെ വലിപ്പം ആനക്ക് മനസ്സിലാവില്ല്‌ല്ലോ..

ഉമ്മാ ഇവര്‍ക്ക് തിന്നാനെന്തെങ്കിലും എടുത്തോ.. പാവങ്ങള്‍ .. നല്ല വിശപ്പുണ്ടാകും.. എല്ലാം ശരിക്കും കഴിച്ചോട്ടോ..)

മാഗസിനൊരു പേര് വേണം.. മഖ്ബു ഒരു പേര് പറ...

പ്ഫൂ...

എന്തേ..

അല്ല, മാഗസിന്റെ പേര് പ്ഫൂ എന്നിട്ടാലോ...?

അയ്യോ മാഗസിന്‍ കണ്ടിട്ട് നാട്ടാര്‍ പ്ഫൂ എന്ന് പറയുമോടേയ്....


NB:
1- ഞാനെന്റെ ഫ്രണ്ട്‌സിന് നിങ്ങളുടെ ആരുടേയും ബ്ലോഗ് അഡ്രസ് പറഞ്ഞ് കൊടുത്തിട്ടില്ല..എഡിറ്റര്‍ സ്ഥാനത്ത് നിന്നെന്നെ മാറ്റി നിങ്ങളെ ആക്കിയാലോ..
2-ചില ബ്ലോഗര്‍മാരുടെ സൃഷ്ടികള്‍ എടുത്തിട്ടുണ്ട്.അതവരെ മെയില്‍ ചെയ്ത് അറിയിക്കുന്നതാണ്. ദയവ് ചെയ്ത് കാശ് ചോദിക്കരുത്.. ആകെ കടത്തിലാ...
3- എന്നെ എഡിറ്ററാക്കിയ എന്റെ ഫ്രണ്ട്‌സിനെ ആരും പഴി പറയരുത്.. ഒര് തെറ്റ് ആര്‍ക്കും പറ്റാമല്ലോ...

NOTE:ഇതിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത് അന്ഷാദ്ക്ക യ്യാണ് .. വലിയ സംഭവമാ .. ലിതില്‍ എഴുതിയിരിക്കുന്ന ഫുലികള്‍(ഫുലിനികള്‍)
ആബിദ് കോലിക്കര,റെനീഷ,സുലൈഖ , ഷാമിലി കോക്കൂര്‍ , അഭിനി ,
ആഷിഖ് ഇ എ,മണികണ്ഠന്‍ കോട്ടോല്‍

Tuesday, September 6, 2011

വേം സമ്മതിച്ചോ.. ല്ലേല്‍ ഞാനിപ്പം മയ്യത്താവും

ഹൊ.. പുകിലുകളുടെ പൂക്കാലം ഈ ഓണക്കാലം..
നോക്ക്യെ,
എന്തൊക്കെ എടങ്ങേറുകളാ....
അഴിമതിയാണത്രെ ഇപ്പോഴത്തെ ഏറ്റവും വലിയ പുകില്...

കോമണ്‍വെല്‍ത്ത്, റ്റുജി സ്‌പെക്ട്രം,ആദര്‍ശ്ഫ്ലാറ്റ് , അനധികൃത വിദേശ നിക്ഷേപം, ഐ എസ് ആര്‍ ഒ സാറ്റലൈറ്റ് കരാര്‍
മ്മേയ്.. കേട്ടിട്ട് തന്നെ നെഞ്ച് പിടക്കുന്നു...

യെവന്‍മാര്‍ അഴിമതി നടത്തിക്കോട്ടെന്ന്..
ലിതിന് വേണ്ടിത്തന്നെയല്ലേ നമ്മളൊക്കെ ഈ കൂഷ്മാണ്ടങ്ങളെ ഇലക്ഷന്‍ പാസ്സാക്കിവിട്ടത്...
(പരീക്ഷക്കിരിക്കാതെ ഓസ്സിന് കയറിപ്പറ്റിയ ആളാണെ നമ്മുടെ പ്രൈം മിനിസ്റ്റര്‍)

രസമതല്ല.. നിരാഹരിച്ചാണ് ചിലരെങ്കിലും ഈ ആസുര രോഗത്തെ നേരിടാന്‍ ബെല്‍റ്റ് കെട്ടി ഇറങ്ങിയിരിക്കുന്നത്


എന്താണപ്പാ ഈ നിരാഹാരം..?

മര്യാദക്ക് ഞാന്‍ പറയുന്നതൊക്കെ സമ്മതിച്ചോ.. ല്ലേല്‍ ഞാനിപ്പം പട്ടിണി കിടന്ന് മയ്യത്താവും....

ഒരു തരത്തിലുള്ള ആത്മഹത്യാശ്രമം അല്ലേ ഇത്...
അല്ലേ ... അല്ലെങ്കില്‍ ഞാന്‍ വിട്ടു...


NB;ഫ്ലാഷ്ന്യൂസ്:അണ്ണാ ഹസാരേക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുക്കാന്‍ മഖ്ബുവിന്റെ നേതൃത്വത്തില്‍ നിരാഹാരം തുടങ്ങി..

Saturday, September 3, 2011

പറയൂ മാഷേ എനിക്കിപ്പോ ഒരു കമ്യൂണിസ്റ്റാവണം

:
പറയൂ മാഷേ എനിക്കിപ്പോ ഒരു കമ്യൂണിസ്റ്റാവണം....എന്തൊക്കെ ചെയ്താലാ ഞാനൊരു ഗമണ്ടന്‍ ഗമ്യൂണിസ്റ്റാവുക....
'മോനേ, നീ ഒന്നും ചെയ്യണ്ട, ഇനി മുതല്‍ നീ കമ്യൂണിസ്റ്റാണ്...'
'അതെങ്ങനെ , ഞാന്‍ ഒന്നും ചെയ്തില്ലല്ലോ..'
'നീ മനസ്സില്‍ പറഞ്ഞില്ലേ, ഞാന്‍ കമ്യൂണിസ്റ്റാണെന്ന്...ഹതുമതി..'
'അതുമതിയോ.. ഇത് വരെ ഞാന്‍ നമസ്‌കരിച്ചിരുന്നു.. നോമ്പ് നോറ്റിരുന്നു.... ഇനി..?'
'ഇനി അതൊന്നും ചെയ്യണ്ട..'
'അപ്പോള്‍ ഒന്നും ചെയ്യാതിരിക്കലാണോ മാഷേ കമ്യൂണിസം..'
'ഏയ് .. നീ ഇനി തൊഴിലാളി ഐക്യത്തിനു വേണ്ടി പണിയെടുക്കണം..'
'അയ്യോ , അതെങ്ങനെ?'
'അതൊക്കെയുണ്ട്'
'അപ്പോള്‍ മുതലാളിമാര്‍...?'
'അടുപ്പിക്കാന്‍ കൊള്ളില്ല ..അവരുമായുള്ള സംഘട്ടനത്തിലൂടെയാണ് ലോകം വളരുന്നത്'
'അപ്പോള്‍ മാഷേ എത്ര കാശുണ്ടെങ്കിലാണ് ഒരാള്‍ മുതലാളിയാവുക..?'
'അത്.......ഒരു ലക്ഷം രൂപയൊക്കെ ഉണ്ടെങ്കില്‍ അയാളെ മുതലാളി എന്നു വിളിക്കാം'
'അപ്പോള്‍ എത്ര കമ്യൂനിസ്റ്റ്നേതാക്കള്‍ക്കാ കാറും ബസും പാണ്ടിലോറിയൊക്കെയുള്ളത്..കൂറ്റന്‍ ബ്ലംഗ്ലാവുകളും....അവരൊക്കെ മുതലാളി വര്‍ഗത്തില്‍ പെടുമോ മാഷേ..'
(ഇബ്ലീസേ .. നീ അടി മേടിക്കും..)
'അല്ലേല്‍ വേണ്ട മാഷേ .. ആരാ ഈ തൊഴിലാളി...?'
'തൊഴിലെടുക്കുന്നവന്‍..'
'കള്ളന്‍മാരും കൊള്ളക്കാരുമൊഴികെ പിന്നെ എല്ലാവരും തൊഴിലെടുത്ത് തന്നെയല്ലേ ജീവിക്കുന്നത്..'(അല്ല.. അതും ഒരു തൊഴിലാണല്ലോ അല്ലേ..)
'ഹത് ......'
'മാഷേ .. ഈ ഡോക്ടറും എഞ്ചിനീയറുമൊക്കെ തൊഴിലാളി വര്‍ഗത്തില്‍ പെടുമോ..'(അവരും മുതലാളി വര്‍ഗമാണെങ്കില്‍ എന്റെ ഉപ്പാക്കെതിരെ ഞാന്‍ പോരാടേണ്ടി വരും..)
'ഹത്.......'
'അതും തൊഴിലല്ലേ മാഷേ....'
'.................................................'
'എന്താ മാഷേ ഈ വൈരുധ്യാത്മക ഭൗതികവാദം..?'
'വൈരുധ്യങ്ങളിലൂടെയാണ് ലോകം വളരുന്നത് എന്ന സിദ്ധാന്തമാണത്...'
'ഫോര്‍ എക്‌സാംബിള്‍...?'
'വിത്തിനോട് പോരടിച്ചിട്ടല്ലേ ചെടി വളരുന്നത്...'(ഹ ഹ ..പോര് പോലും പോര്... വിത്തിന്റെ വികാസമാ ചെ ടി.. ഈ മാഷിന്റെ ഒരു കാര്യം..)
'ആഹാ..ഫയങ്കരം....
ഇന്ത്യയും പാക്കിസ്ഥാനും തല്ല് കൂടി ബംഗ്ലാദേശ് ഉണ്ടാകുന്നു..
അമേരിക്കയും ചൈനയും ഇടികൂടി തിബത്ത് ഉണ്ടാകുന്നു.. ഹ ഹ'

'മാഷേ എനിക്ക് കമ്യൂണിസ്റ്റാവണ്ട...സഹകരണം കൊണ്ടേ ലോകം വളരൂ..സംഘട്ടനം കൊണ്ടല്ല....'
'അപ്പോള്‍ നീ വീണ്ടും മത വിശ്വാസിയാവുകയാണോ...?'
'അതെ'
'മോനേ , മതങ്ങള്‍ ലഹള പടക്കുന്നു.... വര്‍ഗീയ ലഹളകള്‍...'

'ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ നടത്തിയത് മതങ്ങളാണോ മാഷേ...മത ലഹളകളിലേതിനേക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ കൊല്ലപ്പെട്ടത് മതേതര ലഹളകളിലല്ലേ.....രാഷ്ട്രീയ സംഘട്ടനങ്ങളിലല്ലേ..
ആശയങ്ങളെ തെറ്റായി ആവിഷ്‌കരിക്കുന്നതാ മാഷേ പ്രശ്‌നം..'


NB:

മാറഞ്ചേരി ടൗണിലെ ഓവ് ചാലിനരികെ ഒരു ചുകപ്പ് കൊടി പൊതിഞ്ഞ
അജ്ഞാത ശവം കണ്ടെത്തി.(നാളത്തെ സ്‌കൂപ്പ്)

Thursday, September 1, 2011

ബ്ലോഗ് സന്ദര്‍ശനത്തിന് കാശ് ഓഫര്‍ ചെയ്തു വിക്കിലീക്‌സിന്റെ പുതിയ വെളിപ്പെടുത്തല്‍ജാഡല്‍ഹി:ബ്ലോഗിനെ ഫോളോ ചെയ്യുകയും കമന്റുകയും ചെയ്യുകയാണെങ്കില്‍ പറയുന്ന കാശ് തരാമെന്ന് ബൂലോക പുലികളോട് മക്ഖു ഓഫര്‍ ചെയ്തതായി വിക്കിലീക്‌സ് രേഖകള്‍.ബ്ലോഗുലകത്തിലെ അന്തേവാസികളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നുഴഞ്ഞ് കയറി ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് ഓരോരുത്തര്‍ക്കും കോള്‍ ചെയ്യുകയായിരുന്നത്രെ .

മോനേ, നിന്നെപ്പോലെ നക്കാപ്പിച്ചകള്‍ക്ക് പറഞ്ഞ പണിയല്ല ഇതെന്നും അറിവും അനുഭവവും ഉള്ളവരുടെ വിഹാര കേന്ദ്രമാണ് ബ്ലോഗെന്നും ഉപദേശിച്ച നന്‍മേഛുക്കളെ വെല്ലുവിളിച്ചാണ് ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയതെന്നും അത്‌കൊണ്ട് നിങ്ങളൊക്കെ ഹെല്‍പ്പണം,നാറ്റിക്കരുത് എന്നുമൊക്കെയുള്ള മക്ഖുവിന്റെ രോദനാപൂര്‍വ്വമുള്ള ഫോണ്‍ സംഭാഷണവും ചോര്‍ത്തിയിട്ടുണ്ട്.

ജാഡലോടകം ബ്ലോഗില്‍ എപ്പോഴും കയറി കമന്റടിച്ച് കസറുന്ന അന്സാര്‍ അലി, ജെഫു,മാഡ്,ഷാജു,കൊമ്പന്‍,സോണി തുടങ്ങിയവരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നൗഷാദ് വടക്കേല്‍, ജയരാജ്,ഋതുസഞ്ജന, ദില്‍ഷ,കണ്ണന്‍,വേനല്‍പക്ഷി,ചെകുത്താന്‍,ദുബായിക്കാരന്‍,തുടങ്ങിയവര്‍ പോലീസ് നിരീക്ഷണത്തിലാണ്(നോക്കിക്കോ,താമസിയാതെ എല്ലാരും അകത്താകും..).

ലക്ഷങ്ങളാണ് ഇവര്‍ക്ക് ഓഫര്‍ ചെയ്തതെന്നാണ് വിക്കിലീക്‌സ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.(ലക്ഷത്തില്‍ എത്ര പൂജ്യമുണ്ട് എന്റെ ലീക്ക് ബീരാന്‍മാരെ... പാവം മക്ഖു പത്തിന്റെ പുത്തന്‍ നോട്ട് കണ്ടിട്ട് കാലം കൂറച്ചായേ.....)

'കാശ് ഞാന്‍ അങ്ങോട്ട് തരാം,എത്ര വേണമെന്ന് പറഞ്ഞാല്‍ മതി.. നിന്റെ ബ്ളോഗൊന്ന് നിര്‍ത്തുമോ,പ്ലീസ്'എന്നൊരാള്‍പറയുന്നതായും ചോര്‍ത്തപ്പെട്ട ഫോണ്‍ സംഭാഷണത്തിലുണ്ട്.(ആരായാലും അയാള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം...ഹമ്പട.. അത്രക്കായോ..)

ബ്ലോഗ് നിര്‍ത്തണമോ വേണ്ടയോ എന്ന വിഷയത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി മക്ഖു ചര്‍ച്ച നടത്തിയെന്നും തെളിഞ്ഞിട്ടുണ്ട്.ബ്ലോഗ് എന്റെ പ്രാദേശിക കാര്യമാണെന്നും നിങ്ങള്‍ ഇറാനെ ആക്രമിച്ചാല്‍ അതെന്റെ ബ്ലോഗിനെ ബാധിക്കാന്‍ സാധ്യത ഉണ്ടെന്നും അത്കൊണ്ട് ആക്രമണ നീക്കത്തില്‍ നിന്ന് നിങ്ങള്‍ പിന്‍മാറണം എന്നും മക്ഖു അഭ്യര്‍ത്ഥിച്ചിരുന്നത്രെ( ഹൊ.. അതോണ്ട് ഇറാന്‍ ആക്രമണം ഒഴിവായി...)

ഇതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കൊന്നും മക്ഖു ഇതേ വരെ പ്രതികരിച്ചിട്ടില്ല. കാശ് വാങ്ങിയിട്ട് ബ്ലോഗില്‍ കയറാത്ത വിരുതന്‍മാരുണ്ടോ എന്നും പോലീസ് അന്യേഷിക്കുന്നുണ്ട്.

NB:വാങ്ങിയ കാശ് തിരികെ നല്‍കിയാല്‍ താന്‍ ബ്ലോഗ് നിര്‍ത്താമെന്നാണ് മക്ഖു ഇന്ന് രാവിലെ ട്വീറ്റ് ചെയ്തത്.ബൂലോകര്‍ അതിനു തയ്യാറാണോ ആവോ....?

Thursday, August 25, 2011

അപ്പോഴും പറഞ്ഞില്ലേ ..ബ്ലോഗണ്ടാ ..ബ്ലോഗണ്ടാന്ന്..

ഹോ.... ഏത് നേരത്താണാവോ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ തോന്നീത്...സിസ്റ്റത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിന് പകരം MBBS ന് ചേര്‍ന്നിരുന്നെങ്കില്‍ ഞാനിന്ന് ഡോക്ടറായേനെ ..
LLBക്ക് പോയിരുന്നെങ്കില്‍ വക്കീലായേനെ ..
ജസ്റ്റ് തെണ്ടാനെങ്കിലും പോയിരുന്നെങ്കില്‍ കോടിപതിയായേനെ ....
(കടപ്പാട്; ദിലീപ് ചിത്രം: തെങ്കാശിപ്പട്ടണം)

ഇതിപ്പോള്‍ ബ്ലോഗിലേക്ക് ഒരു ഈച്ച പോലും എത്തിനോക്കുന്നില്ല.

ബൂലോകവാസികളെ ... ക്രൂരന്‍മാരെ ..കഠിന കഠോര ഹൃദയന്‍മാരെ ..............
(നിങ്ങള്‍ക്കായിരമഭിവാദ്യങ്ങള്‍)


ദേ ..അന്‍ഷാദ്ക്ക എന്നെ നോക്കി ചിരിക്കുന്നു...
ചിരിയല്ല ..ഒരൊന്നൊന്നര ഇളി......


അപ്പോഴും പറഞ്ഞില്ലേ ..ബ്ലോഗണ്ടാ ..ബ്ലോഗണ്ടാന്ന്..


അന്നേ അങ്ങേരെന്നോട് പറഞ്ഞതാ.......
' മോനേ ..ഇതൊന്നും നിനക്ക് പറഞ്ഞ പണിയല്ല..
ഇതൊക്കെ വല്ല ബെര്‍ലി തോമസിനോ , ബഷീര്‍ വള്ളിക്കുന്നിനോ പറ്റും ...
ആന അപ്പിയിടുന്നത് കണ്ടിട്ട് മുയല്‍ അതിന് തുനിയല്ലേ...'

(യെവന്‍മാര്‍ ആരെടെയ്... അവരെ കണ്ട് കിട്ടുന്നവര്‍ ഉടനെ എന്നെ വിളിച്ചറിയിക്കുക..ഒരു തലക്ക് ലക്ഷം രൂപ ഞാന്‍ ഇനാം പ്രഖ്യാപിച്ച് കൊള്ളുന്നു)ഹേ .. മിസ്റ്റര്‍ ..അവന്‍മാരൊക്കെ വലിയവരാകാം..
എന്ന് കരുതി ഈ ഞാന്‍ ചെറിയവനാണ് എന്നതിന് അര്‍ത്ഥമില്ല..
( അസ്ഥാനത്ത് നിങ്ങളുടെ ഡയലോഗ് പ്രയോഗിച്ചതിന് സന്തോഷ് പണ്ഡിറ്റ് ക്ഷമിക്കണം..)


നോക്കടേയ് .. ആരൊക്കെയാ എന്റെ ബ്ലോഗില്‍ കയറിയിരിക്കുന്നത് എന്ന്....

അന്‌സാര്‍ അലി,ജെഫു,ഷാജു അത്താണിക്കല്‍,കൊമ്പന്‍,ബൈജു,സിയാഫ്,ദുബായിക്കാരന്‍,സോണി,രമണിക,മാഡ്, ഫൈസല്‍ ബാബു,വേനല്‍പക്ഷി, രമേശ് അരൂര്‍,പുന്നക്കാടന്‍, വാല്യക്കാരന്‍........

ബൂലോകത്തെ പുലികളാ യെവന്‍മാരൊക്കെ....

നീ പോ മോനേ ദിനേശാ...

NB;ഈ കളിയാക്കുന്നവന്‍മാര്‍ക്കെതിരെ ആരെങ്കിലും നിരാഹാരം നടത്തുമോ...? എനിക്ക് വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ടാ...
ദിവസം മൂന്ന് നേരം ഫുഡ്ഡടിക്കണമെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്..അല്ലേല്‍ ഹൃദയസ്തംഭനം വരാന്‍ സാധ്യത കൂടുതലാണത്രെ... മ്മേയ്..

Sunday, August 21, 2011

ഞങ്ങള്‍ ചെക്കന്മാരൊക്കെ ലോടുക്കൂസോ .. ആഹാ .. അത്രക്കായോ

ട്രെയിനില്‍ യാത്ര ചെയ്തു വലിയ പരിചയമൊന്നുമില്ല .
ബട്ട് .. റയില്‍വേ സ്റ്റെഷനിലൂടെയുള്ള എന്റെ ഇരിപ്പും നടപ്പും കണ്ടാല്‍ ഒരുപക്ഷെ നിങ്ങള്ക്ക് തോന്നും ...
എ സി കോചിലാണോ ഇവനെ പെറ്റിട്ടതെന്ന്.....
( രഹസ്യം - ലോകല്‍ ട്രെയിനില്‍ മാത്രമേ ഈ ലോകല്‍ യാത്ര ചെയ്യാറുള്ളൂ .. റയില്‍വേക്കാര്‍ വല്ലാതെ പുട്ടടിക്കണ്ട .)ഹോള്‍സെയില്‍ തെറിയും കൊടുങ്ങല്ലൂര്‍ പ്രഭാഷണവും കേള്‍ക്കണമെങ്കില്‍
ലോകലില്‍ തന്നെ യാത്ര ചെയ്യണം
(വേണമെങ്കില്‍ കേട്ട് നന്നായിക്കോ )

ഓസിക്ക്‌ യാത്ര ചെയ്യുന്ന ഇന്‍സൈഡ് കുട്ടപ്പന്മാരെയെല്ലാം നോക്കി അങ്ങനെ ഇരിക്കും (നില്‍ക്കും ).

കൂട്ടാരന്‍ രമേഷും കൂടെയുണ്ട് .
(ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പേടിയൊന്നുമില്ല കേട്ടോ .അതൊക്കെ ഫ്രണ്ട്സ് ചുമ്മാ പറയുന്നതാ ,
അയ്യട , ഒറ്റയ്ക്ക് പോകാന്‍ എന്റെ പട്ടി വരും )

ഓരോരുത്തരും ഓരോ ലോകങ്ങളിലായിരിക്കും ..
(ചേട്ടാ കാശ് തരാം .. ഒന്ന് ചിരിക്കുമോ ?)
അവരങ്ങിനെ വിദൂരങ്ങളിലേക്ക് കണ്ണും നട്ട്‌ ഇരിക്കുന്നത് കാണാം ..
സാഗരങ്ങളെ ...........വായോ ...വായോ ..

പെട്ടന്നതാ (കഥാപ്രസംഗം സടയ്ളില്‍)
നിശബ്ദദയുടെ കനത്ത ഭിത്തികളെ ഭേദിച്ച് കൊണ്ട് (സാഹിത്യം )
ഒരു വൃദ്ധന്‍ സംസാരിക്കുന്നു .. ലിസന്‍ പ്ലീസ് ..

"ഇപ്പോളത്തെ ചെക്കന്മാര്‍ക്കൊന്നും ഒരു ലെവലൂല്യ "

ഹാരപ്പാ ഇത് ..ഞങ്ങള്‍ ചെക്കന്മാരെ തൊട്ടു കളിക്കുന്നത് ..
രമേശ്‌ .. എടടാ വാള്‍....

"ഒന്നും കൊണം പിടിക്കില്ല .. ഒരു വിവരോം വിവോകോം ല്യ..
ഒച്ചയും വിളിയും .. ഒന്നിനും ഒരു സ്നേഹോല്യ .. കലികാലം തന്നെ ..."

ന്റമ്മോ .. രമേശ്‌ രോഷാകുലാനായിരിക്കുന്നു..
അവനയാളെ കൊല്ലാനുള്ള പുറപ്പാടിലാണ് ...
കയ്യില്‍ മാരകായുധം ..(ഷേവിംഗ് സെറ്റും ബ്ലേഡും.. രണ്ടു കൊല്ലത്തിനകം
അവനു താടി ,മീശ .. ഇത്യാതികള്‍ വരാന്‍ സാധ്യതയുണ്ട് എന്ന് ജോത്സ്യന്‍
പറഞ്ഞിരുന്നു .. അന്നേരം വാങ്ങി വെച്ചതാണ് ........ കശ്മലന്‍ )

പടച്ചോനെ .. കളി കാര്യമായോ .. അടങ്ങെടാ.. അടങ്ങു ...

ഞാന്‍ ആ മാഷിനോട് പറഞ്ഞു ..
നിങ്ങടെ പഴയ കാലം നല്ലത് .. ഈ ഫേസ് ബുക്ക്‌ കാലം ലൊടുക്ക്
എന്നോന്നം പറയരുത്
(വളരെ വിനീതമായി .. കരുനാര്‍ദ്രമായി )

"പറയും .. അങ്ങനെതന്നെ പറയും ..ഞാന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുമ്പോള്‍ കുറെ ചെക്കന്മാര്‍ വന്നു ..
ദാ.. ട്രെയിന്‍ വരുന്നു എന്ന് ഒച്ചയിട്ട്..ഞങ്ങള്‍ക്ക് മുന്നില്‍ കയറി ..
ഞങ്ങള്‍ വൃദ്ധന്മാര്‍ എത്ര നേരമായി നില്‍ക്കുന്നു ..
കരുണ ,ദയ , സ്നേഹം .. ഒന്നും ഇപ്പോഴത്തെ പിള്ളേര്‍ക്കില്ല.."

ആഹാ അത്രക്കായോ ..
പറയുന്നത് കേട്ടാല്‍ തോന്നും അവരെല്ലാം ജീവിച്ചത് മാവേലിയുടെ കാലത്താണെന്ന് ..
അല്ലേല്‍ , ഖലീഫ ഉമറിന്റെ ...

"ഒന്നും പറയണ്ട പതന്പത് കൊല്ലം മുന്പ് ഇതിനേക്കാള്‍ മെച്ചമായിരുന്നു ..
എന്തായിരുന്നു സമാധാനം ..
ഇപ്പോളത്തെ തലമുറ മഹാ അലന്പ്.. സകല തെമ്മാടിതവും കയ്യിലുണ്ട് .."

നോക്കണേ .. അങ്ങേരെന്നെ താപ്പില്‍ തെമ്മാടി എന്ന് വിളിച്ചത് ..

ഹന്ബട ...

അല്ല മാഷേ ...ഫസ്റ്റ് വേള്‍ഡ് വാറും സെകണ്ട് വേള്‍ഡ് വാറും ഉണ്ടായത് നിങ്ങളുടെ സമാധാന കാലതല്ലായിരുന്നോ ..

സകല അഴിമതികളും കുംഭ കൊണങ്ങളും നടത്തുന്നത് എന്തായാലും ഞങ്ങള്‍ ചെക്കന്മാരല്ല ...
( രാഷ്ട്രീയക്കാരെ പറ്റി ഞാനൊന്നും മിണ്ടുന്നില്ലേയ് .. നാവ് നാറും )

തെറ്റും അരുതായ്മകളും എല്ലാ കാലതുമുണ്ട് മാഷേ ....
നമ്മള്‍ തലമുറകള്‍ തമ്മില്‍ കുശുംബ് കാണിച്ചിട്ട് കാര്യമോന്നൂല്യ )

NB;ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോഴേക്കു ഞങ്ങള്‍ വലിയ കമ്പനിയായി
(ഞങ്ങള്‍ അടിച്ചു പിരിഞ്ഞു എന്ന് കരുതിക്കാണും നിങ്ങള്‍ അല്ലെ .. അയ്യട ..)
ദിവസം രണ്ടു തവണയെങ്കിലും വിളിക്കും അദ്ദേഹം ..
( ഞാന്‍ അങ്ങനെയാ .. പരിചയപ്പെട്ടവര്‍ പെട്ടത് തന്നെ .. )

Tuesday, August 16, 2011

ഒരിടത്തൊരു കുഞ്ഞൂഞ്ഞു എന്ന രാജാവുണ്ടായിരുന്നു

ഒരിടത്തൊരു രാജ്യത്ത് കേരളമെന്ന ഒരു ദേശമുണ്ടായിരുന്നു...
ശ്രീമാന്‍ കുഞ്ഞൂഞ്ഞു തമ്പുരാനായിരുന്നു അവിടത്തെ രാജാവ് ..


(കുഞ്ഞൂഞ്ഞു നാട് വാണീടും കാലം മാനുഷ്യരെല്ലാരും
ഒന്നുപോലെ -രണ്ടു കണ്ണ് ,രണ്ടു കാലു ,രണ്ടു കയ്യ് ,ഒരു മൂക്ക് ..)

അദ്ദേഹം വളരെ സാധുവായിരുന്നു ..
ചോദിക്കുന്നവര്‍ക്കെല്ലാം (അതിന്റെ ഉത്തരം )
വാരിക്കോരി കൊടുക്കുമായിരുന്നു ..

സമ്പൂര്‍ണ സാക്ഷരതയുള്ള ഒരെയൊരു
ദേശമായിരുന്നു കേരളം ...
(അക്ഷരങ്ങള്‍ വായിക്കാന്‍ കഴിയുന്ന
അവസ്ഥക്ക് സാക്ഷരത എന്ന് പറയും ..
തന്തക്കു വിളിക്കുന്നതും ഇതേ അക്ഷരങ്ങള്‍ കൊണ്ടാണേ ..)

ശ്രീമാന്‍ വീ എസ് വലിയ കോയി തമ്പുരാനായിരുന്നു
ഇത്രയും കാലം നാട് ഭരിച്ചിരുന്നത് ..
നാട്ടാര്‍ക്ക് പറ്റാഞ്ഞപ്പോള്‍ പിടിച്ചു വേസ്റ്റ്‌ ബോക്സില്‍ നാട്ടിയതാണ് ..

പത്രത്തിലെ ചരമപ്പേജു കണ്ടു
വീ എസ് സ്നേഹം ഉള്ളില്‍ ആവാഹിച്ച ചില പ്രജകള്‍ പറഞ്ഞു
നോക്കണം , ഇപ്പോള്‍ എത്ര ആളുകളാ
പരലോകത്തേക്കു സീസണ്‍ ടിക്കറ്റെടുത്ത് പോകുന്നത് ..
എന്ത് ചെയ്യാം ഭരണം മാറിയില്ലേ ...
വീ എസിന്റെ കാലത്ത് ഹാര്‍ട്ട് ഓഫായാല്‍ പോലും
ആരും ക്ലോസായിരുന്നില്ല .. കലികാലം ഈ കാലം ...

കുഞ്ഞൂഞ്ഞു തമ്പുരാന്‍ , കുട്ടി കുഞ്ഞാലി സുല്‍ത്താന്‍ . മാണി മൃനാലന്‍
ഇത്യാദികളെ ലയ്ഫ്‌ ടൈം സ്നേഹിക്കാം എന്ന് വ്രതം നോറ്റവര്‍ പറഞ്ഞു ..
നോക്കണേ ഞങ്ങള്‍ വന്നപ്പോള്‍ ചരിത്രം എന്ന കുന്ത്രാണ്ടം പോലും വഴി മാറിയത് ..
നൂറു ദിന പരിപാടി കൊണ്ട് എന്തെന്തു മാറ്റങ്ങളാ ..
വിശുദ്ധ മാസമായ റമദാന്‍ വന്നു , ഇനി പെരുന്നാള്‍ വരും ..
സ്വാതന്ത്ര്യം കൂടി വരുത്തിച്ചില്ലേ ഞങ്ങള്‍ ..
നോക്കിക്കോ ഇനി ഓണം എന്ന വലിയ പ്രോജെക്റ്റ്‌ വരുത്താനുള്ള
ഭഗീരഥ പ്രയത്നത്തിലാണ് ഞങ്ങള്‍ ..

ഇതെല്ലാം കേട്ട് തലയില്‍ ഒന്നുമില്ലാത്തവര്‍
തല കുലുക്കുമായിരുന്നു ..
മറ്റ് ചിലര്‍ കുമ്പയും ...

ഭരണ പക്ഷം .പ്രതിപക്ഷം എന്നീ രണ്ടു പക്ഷാഘാതങ്ങലായിരുന്നു
ഈ ദേശത്ത് ഉണ്ടായിരുന്നത് ..

നട്ടപ്പാതിരക്കു പോലും രാജി വെക്കടോ സര്‍ക്കാരെ എന്ന് അലറലായിരുന്നു
പ്രതിപക്ഷത്തിന്റെ പണി ..

ഇത്തരമൊരു കലാപരിപാടിക്ക്‌ അവസരമൊരുക്കി
കൊടുക്കുക എന്നതായിരുന്നു ഭരണ പക്ഷത്തിന്റെ പണി ..

പണിക്കു വേണ്ടി പണി മുടക്കാന്‍ ഒട്ടും തന്നെ പ്രജകള്‍ക്കു മടിയുണ്ടായിരുന്നില്ല ...


NB;പ്രജകള്‍ക്കനുസരിചാകുന്നു അവിടത്തെ ഭരണാധികാരികളും

Sunday, August 7, 2011

ഇതൊരു രോഗമാണോ ഡോക്ടര്‍ ..?


പ്രിയപ്പെട്ട ഡോക്ടര്‍ ,
എന്റെ സംശയം ഞാന്‍ വളരെ സംക്ഷിപ്തവും , സുഗ്രാഹ്യവും , അക്ളിഷ്ട്ട ലളിതമായും
ഇവിടെ സംക്ഷേപിക്കാം ...

വളരെ ചെറുപ്പത്തില്‍ തന്നെ എന്നെ പിടികൂടിയ ബാധയാണ് ഈ എഴുത്ത് എന്നത് ...
ചുമ്മാ എഴുതിക്കൊണ്ടിരിക്കും ....
എനിക്ക് ദേഷ്യമുള്ളവരെയൊക്കെ ഞാന്‍ വില്ലന്മാരാക്കും ...അവരെ ഇടിച്ചു പഞ്ചറാക്കുന്ന കഥകളെഴുതും ..
വളരെയധികം ദേഷ്യമുള്ളവരെ പറ്റിയ്യാണെങ്കില്‍ ചിലപ്പോഴത് ഒരു ഗമണ്ടന്‍ നോവലായിതീരും....

അടിയും ഇടിയുമെല്ലാം കഥകളില്‍ മാത്രമാണ് കേട്ടോ ... കാര്യത്തിലാണെങ്കില്‍ പിന്നെ എന്റെ കഥ പറയാനുണ്ടോ ..
കളരിയും കരാട്ടെയും പഠിക്കാത്ത, സിക്സും ഫൈവും പാക്കില്ലാത്ത ഒരു സാധുവാണേ ഞാന്‍ ....

പ്രശ്നം ഇതാണ് ...
ഞാന്‍ എന്തെഴുതിയാലും അതിലെ നായകന്‍ ഞാനാണ് ...
ന്യായങ്ങള്‍ എന്റെ ഭാഗത്താണ് ...
ബാബുവിനെ കുളത്തില്‍ തള്ളിയിട്ടത്‌ ,
റഷീദിന്റെ നിക്കര്‍ കീറിയത് ,
സുഷമ ടീച്ചറെ തവളാച്ചി എന്ന് വിളിച്ചത് .......
അങ്ങനെ എന്തെഴുതിയാലും ശരിയെല്ലാം എന്റെ ഭാഗത്താണ് ...

ഉദാഹരണത്തിന് ..
വേലായി ചേട്ടന്റെ വീട്ടിലെ മാങ്ങയറുത്ത സംഭവം ....
അത് ഞാന്‍ എഴുതി വരുമ്പോള്‍ വായിക്കുന്നവന് തോന്നും ....
എന്താ ഈ വേലായി ചേട്ടന്‍ ഇങ്ങനെ ...
മാങ്ങയല്ല , മാവടക്കം കൊടുത്തൂടെ പാവം മഖ്‌കൂ നു ....

സംഗതി ഒന്നുകൂടി നിരീക്ഷിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്‌
ഇത് എനിക്ക് മാത്രം ഉള്ള അസുഖമല്ല ...

ഈ അനുഭവവും , ആത്മ കഥയുമെല്ലാം എഴുതുന്ന മഹാസംഭവങ്ങളുണ്ടല്ലോ നാട്ടില്‍ ...
അവരിലും കാണപ്പെടുന്നുണ്ട് ഇതേ ടൈപ് അസുഖം ....

മാതൃഭൂമിയില്‍ ഈയിടെ പരിസമാപ്തി കുറിച്ച സുകുമാര്‍ അഴീക്കോടിന്റെ ആത്മ കഥ ഡോക്ടര്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല ..
ഗാന്ധിയെ , ഗാന്ധിസം പഠിപ്പിച്ച മഹാനവര്‍കളാണ് പ്രസ്തുത കക്ഷി എന്ന് വായനക്കാരന്‍ ധരിച്ചു വശാകും ...

മുന്പ് മാധ്യമത്തില്‍ ഒരു കള്ളന്റെ ആത്മ കഥ വന്നിരുന്നു ...
അത് വായിച്ചപ്പോള്‍ തോന്നി ..
പാവം കള്ളന്‍..........
വീടൊക്കെ പൂട്ടിപ്പോകുന്ന ഗ്രിഹനാഥന്‍മാരൊക്കെ തനി മോഷ കോടന്മാര്‍ തന്നെ ...
കള്ളനു മോഷ്ട്ടിക്കാനുള്ള ചാന്‍സ് കൊടുത്തൂടെ കൂഷ്മാണ്ടാങ്ങള്‍ക്ക് .....

ഇപ്പോള്‍ മാധ്യമത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ബാലക്രിശ്നപ്പിള്ളയുടെ മഹദ് വചനം കേട്ട് നോക്കൂ ......
കേരളക്കാരുടെ ഒരേഒരു ദൌര്‍ഭാഗ്യം അങ്ങോര്‍ മുഖ്യനാവാഞ്ഞതാണ് എന്ന് തോന്നിപ്പോകും ...
ഇടതും വലതും ഹുന്ത്രാപ്പികള്‍ക്ക് ഇതെങ്ങാനും തിരിയുമോ ...?

അയ്യോ .. ഞാന്‍ പറഞ്ഞു തുടങ്ങിയത് എന്റെ കാര്യമല്ലേ ...

ഈയിടെ ഇങ്ങനെയാ ....
എന്തെങ്കിലും പറഞ്ഞു തുടങ്ങിയാല്‍ നേരെ ചെന്നെത്തുന്നത് മഹാന്മാരില്‍ ....
( ഒരു മഹാനായി തീരണം എന്നത് കുഞ്ഞു നാളിലെ ഉള്ള ആശയാണേയ്‌....)

എന്തായാലും ....
എഴുതിത്തുടങ്ങുമ്പോള്‍ 'ഞാന്‍' മഹാസംഭാവമായിതീരുന്ന ഈയൊരു അവസ്ഥാ വിശേഷം ഒരു രോഗമാണോ ഡോക്ടര്‍ ...?

Friday, August 5, 2011

നോക്കിക്കോ , ഫ്രെണ്ട്സിനെയെല്ലാം കുഴി കുത്തി മൂടും ഞാന്‍
"മഖ്‌കൂ ...ഞങ്ങളൊക്കെ നിന്റെ നാട്ടിലേക്ക് വരുന്നുണ്ട് ട്ടാ ..നെക്സ്റ്റ് സണ്ടേ.. നിന്റെ മാറഞ്ചേരി സിറ്റി യൊക്കെ കാണാന്‍ ഞങ്ങള്‍ക്ക് വല്ലാത്ത പൂതി .."
ഞാന്‍ മിഴിച്ചു നോക്കി .. ഫ്രാണ്ട്സാണ്...

പടച്ചോനെ .. എല്ലാം കൊളമായല്ലോ.. ഇനിയിപ്പോ ,ആരെയും തെറി പറഞ്ഞിട്ട് കാര്യമില്ല ....
എല്ലാം ഞാന്‍ തന്നെ വരുത്തി വെച്ചതാണ് ...

വലിയ ബടായി ആയിരുന്നല്ലോ ക്ലാസില്‍ ...

lമാറഞ്ചേരി യില്‍ അടുത്ത തന്നെ എയര്‍ പോര്‍ട്ട്‌ വരും ..റയില്‍വേ സ്റ്റേഷന്‍ വരും .. ഇപ്പോള്‍ തന്നെ അവിടെ ഗമണ്ടന്‍ ഓട്ടോറിക്ഷ സ്റ്റാന്റുണ്ട്‌ ., ഒരു ഒന്നൊന്നൊര ബസ് സ്ടോപ്പുണ്ട്‌ ..അമ്പരപ്പിക്കുന്ന ഷോപ്പിംഗ്‌ മാളുകളുണ്ട്.
... എന്തിനു , ബരാക് ഒബാമ വരെയുണ്ട് ..
ബില്‍ ക്ലിണ്ടന്‍ ഇത്ര നേരവും ഉണ്ടായിരുന്നു .. ഇപ്പോള്‍ അമ്മായിയുടെ വീട്ടില്‍ പോയിരിക്കുവാണ്...

അങ്ങനെയങ്ങിനെ .....

ഞാന്‍ പറഞ്ഞതൊക്കെ വിശ്വസിച്ചു വെച്ചിരിക്കുന്നു ബ്ലടി ബട്ക്കൂസുകള്‍.... എന്റെ നാട് കാണണം പോലും ..

ആ ..നെക്സ്റ്റ് സണ്ടേ .. ഇനി പറഞ്ഞിട്ടെന്താ .. എല്ലാം വരുന്നിടത്ത് വെച്ച് കാണാം ..

സണ്ടേ വന്നു .. ബിരിയാണിയുമായുള്ള ഫ്രണ്ട്സിന്റെ പഞ്ച ഗുസ്തി കഴിഞ്ഞു .. മാറഞ്ചേരി യെ എല്ലാവരും ലൈവ് ആയി വീഡിയോ വില്‍ പകര്‍ത്തി .

ഹാവൂ .. കലിപ്പോന്നും ഉണ്ടായില്ല .. ആരും അങ്ങിനെ ആക്ഷേപമോന്നും പറഞ്ഞു കേട്ടില്ല . നാളെ ക്ലാസില്‍ വെച്ച് കാണാം എന്നും പറഞ്ഞു എല്ലാവരും ഗുഡ് നൈറ്റ് അടിച്ചു ..


മണ്ടേ......
മാറഞ്ചേരി ടൌണിന്റെ വീരനായക പരിവേഷത്തോടെ ഞാന്‍ മമ്മൂട്ടി സ്റ്റൈലില്‍ ക്ലാസിലേക്ക് കടന്നു ചെന്നു..

അവിടെ എല്ലാവരും എന്റെ നാടിന്റെ സുന്ദര ദ്രിശ്യങ്ങള്‍ മാറി മാറി കണ്ടു കൊണ്ടിരിക്കുകയാണ് ..എല്ലാവരും കാണട്ടെ .. വരാന്‍ പറ്റാത്തവര്‍ കണ്ടു അസൂയപ്പെടട്ടെ .. ഞാന്‍ ആനന്ദ പുളകിതനായി..

ബട്ട്‌ .. സംതിംഗ് രോന്ഗ്... എല്ലാവരും എന്തിനാ പൊട്ടിച്ചിരിക്കുന്നത് ..പരിഹാസമാണോ ഇവരുടെ മുഖങ്ങളില്‍ നിഴലിക്കുന്നത് ..
വാട്ട്‌ ഹാപ്പണ്ട് ?

ഒരുവന്‍ വന്നു എനിക്ക് ഒരു മാറഞ്ചേരി ദൃശ്യം കാട്ടിത്തന്നു ..
ഞാനൊന്ന് ഞെട്ടി .. വായിലെ വെള്ളം മൊത്തം വറ്റി ..
'ഇവിടെ തൂറരുത് ' മാറഞ്ചേരി പാതയോരത്ത് ആരോ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയിരിക്കുന്ന ദൃശ്യം ..

ഭീകരം , നികിര്‍ശ്ട്ടം, ക്രൂരം , ഇത് എന്റെ നാട്ടില്‍ നിന്ന് പകര്‍തിയതല്ല....
ഞാനിത് ശക്തിമാതായി നിഷേതിക്കുന്നു ...
എല്ലാം മാധ്യമ സിന്ടിക്കേട്ടിന്റെ പണിയാണ് ..
ഫ്രാണ്ട്സിനെതിരെ ഞാന്‍ മാനനഷ്ട്ടതിനു കേസ് കൊടുക്കാന്‍ പോവുകയാണ് ...

നോക്കിക്കോ .. . അഴി എന്ണിക്കും.. ഹമ്പട ...

Tuesday, August 2, 2011

നിങ്ങള്‍ മലയാളികള്‍ക്ക് ഞങ്ങള്‍ വെറും പാണ്ടികളാണ്


അവകാശങ്ങളെപ്പറ്റി ആരും പറഞ്ഞു പഠിപ്പിച്ചു തരേണ്ട ആവശ്യമില്ല മലയാളിക്ക് ....

എന്തൊക്കെ ഇങ്ങോട്ട് കിട്ടണം എന്നതിനെ പറ്റിയൊക്കെ ഒടുക്കത്തെ അവബോധമാണ് .

ഈയൊരു അവകാശ ബോധാത്തിലൂന്നി നിന്നാണ് അന്യനാട്ടില്‍ കഷ്ട്ടപ്പെടുന്ന അശ്വതിയുടെ കഥ പറഞ്ഞു ഗദ്ധാമ സിനിമ പിടിച്ചത് .

ഗള്‍ഫില്‍ കിടന്നു അവള്‍ പെടുന്ന പെടാപ്പാട് കണ്ടാല്‍ ആരുടേയും കണ്ണ് നിറഞ്ഞു പോകും ...

അതില്‍ അതിശയോക്തിയില്ലേ , പര്‍വതീകരണം സംഭവിച്ചില്ലേ... എന്നൊന്നും ചോദിച്ചു സിനിമയെ വിചാരണക്ക് എടുക്കരുത് .....

ലക്ഷക്കണക്കിന്‌ മലയാളികളെ തീറ്റിപ്പോറ്റുന്നവര്‍ക്ക് നേരെ തന്നെ വേണമോ ഇത്തരത്തില്‍ ശുക്ക്രോത് [നന്ദി പറച്ചില്‍ ] എന്ന് രോഷപ്പെടുകയും വേണ്ട ..

അങ്ങിനെയൊക്കെ തന്നെയാണ് ഇപ്പോള്‍ കലാപ്രവര്‍ത്തനം ...

എന്തായാലും നമ്മുടെ സ്വാതന്ത്രത്തിലും അവകാശത്തിലും മാത്രമാണോ നമുക്കിത്ര ശുഷ്ക്കാന്തി ?...

അന്യനാട്ടില്‍ നിന്ന് അനേകര്‍ പനിയെടുക്കുന്നുണ്ടല്ലോ മലയാള നാട്ടില്‍ ... അവരോടുള്ള നമ്മുടെ സമീപനം എങ്ങനെയാണ് ?..............

അവര്‍ തന്നെ പറയട്ടെ ...

" മലയാളികളുടെ പെരുമാറ്റം വളരെ മോശമാണ് .. അവര്‍ക്ക് ഞങ്ങളോട് പുച്ഛമാണ് .. ചിലര്‍ എന്തോ വെറുക്കപ്പെട്ടവെരെ കാണുന്നത് പോലെയാണ് പെരുമാറുക ..ബസിലൊക്കെ കയറുമ്പോള്‍ ഞങ്ങളെ ചീത്ത വിളിക്കും ..തമിഴ് നാട്ടില്‍ ഇവിടെ നിന്നുള്ളവര്‍ വന്നു കടകള്‍ നടത്തുന്നുണ്ട് .. പണിയെടുക്കുന്നുമുന്ദ്..അവരെ ആരും മോശം രീതിയില്‍ സമീപിക്കാറില്ല ..ഇവിടെ അങ്ങനെയല്ല .. കടയില്‍ ചെന്നാല്‍ സാധനം ദൂരെ നിന്ന് എറിഞ്ഞു തരും .അതെ , നിങ്ങള്‍ മലയാളികള്‍ക്ക് ഞങ്ങള്‍ വെറും പാണ്ടികളാണ് .." ( ഉദയാല്‍..പച്ചക്കുതിര മേയ് )

Monday, August 1, 2011

ന്നാലും പടച്ചോനെ ന്റെ നോമ്പ്


ഉസ്താദ് പറഞ്ഞിരുന്നു ..നിങ്ങള്‍ ഉച്ചവരെ നോമ്പ് നോല്‍ക്കുക, രണ്ടു ദിവസം അങ്ങനെ നോറ്റാല്‍ നിങ്ങള്ക്ക് ഒരു നോമ്പായി
..

ഒന്നാം ക്ലാസുകാരനായ ഞാന്‍ അങ്ങനെ ഉച്ചക്ക് പന്ത്രണ്ടു മണിയും വെയിറ്റ് ചെയ്തിരിക്കുകയാണ് .. നോമ്പ് തുറക്കണ്ടേ ...?

അപ്പോഴാണ്‌ കുഞ്ഞു പെങ്ങള്‍ വന്നത് ...അവളെന്തോ കുശുമ്പ് കാണിച്ചപ്പോള്‍ ഒന്നങ്ങട് കൊടുത്തു .....

തല്ലു , വക്കാണം ഇത്യാദികളൊന്നും പാടില്ല എന്ന് ഉസ്താദ് പ്രത്യേകം പറഞ്ഞിരുന്നതാ ....വിശപ്പ്‌ മെഡുല ഒബ്ലോംഗേറ്റ വരെ എത്തിയിരിക്കുന്ന നേരമാ .. എങ്ങനെ അതൊക്കെ ഓര്‍ക്കും ..?

സംഗതി അതല്ല ... അടി പാര്‍സലായി മേടിച്ചിട്ടും അവള്‍ക്കൊരു കുലുക്കവുമില്ല .. അല്ലേല്‍ മ്മേ ചീറുന്ന പെണ്ണാ ...
അവളതാ .. ആര്‍ത്തുല്ലസിച്ചു ഉമ്മയുടെ അടുത്തേക്ക് ഓടുന്നു .... ഉമ്മാ ഇക്കാടെ നോമ്പ് നിക്ക് കിട്ടി .....ന്നെ തല്ലി...............................

അയ്യോ സംഗതി പാളി ..അതും ഉസ്താദ് പറഞ്ഞിരുന്നതാ ...മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ നോമ്പ് അവര്‍ക്ക് കിട്ടുമെന്ന് .....

ന്നാലും പടച്ചോനെ .. ഇത് വലിയ ചതിയായിപ്പോയി ... ഇത്ര നേരം വിശപ്പ്‌ സഹിച്ച ഞാന്‍ ... എന്റെ നോമ്പ് .. അര നോമ്പാകാന്‍ അര മണിക്കൂര്‍ മാത്രമുള്ള ഈ നേരത്ത് ... വലിയ ചതിയായിപ്പോയി ...

ഇത്രയും നേരം ഇറച്ചിയും പത്തിരിയും തിന്നു വയറു ഫുള്ളാക്കുകയായിരുന്ന പെങ്ങള്‍ പിന്നെ ഒന്നും തിന്നില്ല ...

നോമ്പ് തുറക്കാന്‍ അവള്‍ പന്ത്രണ്ടു മണിയും കാത്തിരുന്നു ...............

Monday, July 25, 2011

മുനാസിര്‍


ന്റെ കൂട്ടാരനാ ...മുനാസിര്‍ ...
തലയ്ക്കു മോളിലൂടെ വിമാനങ്ങള്‍ പറക്കുമ്പോള്‍ അവന്‍ പറയുമായിരുന്നു ...
അവനതിന്റെ ഡ്രൈവര്‍ ആകണം എന്ന് ...മുതിര്ന്നവരോടൊക്കെ അവന്‍ ചോദിക്കും ..
എട്ടിട്ടാലാ ...എച്ചിട്ടാലാ .. വിമാനം ഓടിക്കാന്‍ പറ്റവാന്നു........

ഇപ്പൊ അവന്‍ സ്കൂളീ വരാറില്ല ...കിട്നിക്കു അസുഖാ ...
ന്ന് വെച്ചാല്‍ ഭയങ്കര പനി.......
പനി കൂടുമ്പോള്‍ ,നെഞ്ച് നോവുമ്പോള്‍ അവന്‍ പറയും ...
' നീതു ... ഞാനിപ്പോള്‍ പറക്ക്വാ ...കടലുകള്‍ക്ക് മീതെ ....ആകാശങ്ങള്‍ക്കു മീതെ ...
കാര്‍മേഘങ്ങള്‍ക്ക് മീതെ .................
പറന്നു... പറന്നു ..........

അമ്മവ്യഥ


ഇടയ്ക്കു ഞാന്‍ പണിക്കു പോകും .. ഈ കുട്ടിയെ വ്ടെ ഒറ്റക്കാക്കീട്ടു ....
അനങ്ങാന്‍ വയ്യ ന്റെ കുട്ടിക്ക് .. തല മാത്രം ചലിപ്പിക്കും ..
പണിക്കു പോകാഞ്ഞാല്‍ പറ്റ്വോ....? പോകും ..
ഒരു ദിവസം ഞാനില്ലാത്ത നേരത്ത് ഒരു പാമ്പ് ന്റെ കുട്ടീടെ അടുത്ത് വന്ന്.....ഫണം വിടര്‍ത്തി ....
.................
എന്തിനോ അയലോക്കത്തെ തങ്കമ്മ വന്നപ്പോ കാണുന്നത്
ന്റെ കുട്ടീനെ കൊല്ലാനായി വന്ന് നില്‍ക്കുന്ന ഇഴ ജന്തൂനെ .....
ഒച്ചയിട്ട്ടും ആളെ കൂട്ടിയും ഓള് ന്റെ കുട്ടീടെ ജീവന്‍ കാത്തു ....

പിന്നെ ഞാന്‍ പോയില്ല പണിക്കു ....
ന്റെ കുട്ടീനെ ഒറ്റക്കാക്കീട്ടു എങ്ങനെ ഞാന്‍ പോകും ....

Sunday, July 24, 2011

ഓരിക്ക് പുഷ്ട്ടിക്കണം ..


വെഷമരുന്നാ എല്ലാത്തിനും കാരണം ...
കൃഷി പുഷ്ട്ടിക്കാന്‍ വേണ്ടിയാ ഓരിതൊക്കെ ചെയ്യുന്നത് ..
മനുഷ്യരെയെല്ലാം ഇങ്ങനെ കൊല്ലാതെ കൊന്നിട്ട് ഓരിക്ക് പുഷ്ട്ടിക്കണം ..
വന്ബരാകണം ...കാറിലും ജീപിലും വിലസി നടക്കണം ....

ഓരുടെ ജീവിതത്തിന്റെ പളപളപ്പിനു ഞങ്ങടെ കണ്ണീരിന്റെ
മണമുണ്ട് ...നിറമുണ്ട് ........

സിലബസ്ഒരിക്കലുണ്ട് കുമാരന്‍ ഓടി വരുന്നു ...
ദാസേട്ടാ ന്റെ ലക്ഷ്യിമ്യൂട്ടി പ്രസവിചൂന്നും പറഞ്ഞു ഒറ്റ കരച്ചിലായിരുന്നു ..
അതിനെന്തിനാ നീ കരയുന്നതെന്നായി ഞാന്‍ ..
അവന്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു ...
ആണ്കുട്ടിയാ ... പക്ഷേല് കുട്ടിക്ക് കയ്യില്ല ,കാലില്ല
ഉടലെന്നെ ഇല്ലാത്ത പോലെന്നു .....

ഈ നാട്ടിലെ സിലബസ് ഇപ്പോള്‍ അങ്ങനെയാ ...
ഈശ്വരന്‍ ഈ നാട്ടില്‍ക്ക് മാത്രം ഉണ്ടാക്കിയ സിലബസ് ....